നീ ആയിരുന്നെങ്കിൽ എനിക്കി വിധി ഉണ്ടാവില്ലായിരുനെന്നു എന്നോട് പറഞ്ഞു തറവാടിന്റെ അന്തസ്സ് ……പ്രശാന്തേട്ടന്റെ ആലോചന വന്നപ്പോൾ അച്ഛൻ മറ്റൊന്നും ആലോചിച്ചില്ല ….തറവാടിന്റെ പ്രാഗൽഭ്യത്തെ മാത്രം നോക്കിയാണ് വിവാഹം തീരുമാനിച്ചത് കൂടെ പുള്ളിക്ക് നല്ല ജോലിയും ഉണ്ടല്ലോ …പയ്യന്റെ സ്വഭാവമോ കൂട്ടുകെട്ടുകളോ അച്ഛൻ അന്വേഷിച്ചില്ല …ആരായാലും മതിയെന്ന ചിന്തയിൽ ഞാനും മറ്റൊന്നും പറഞ്ഞില്ല .. വൈകിയാണ് അച്ഛൻ പ്രശാന്തേട്ടന്റെ സ്വഭാവം അറിഞ്ഞത് .അപ്പോഴേക്കും ഞാൻ അമ്മയായി പിന്നെന്തു ചെയ്യാൻ ,അന്തസ്സിനുണ്ടാവുന്ന കളങ്കമോർത്തു വിവാഹമോചനം എന്ന കാര്യത്തെ കുറിച്ചുപോലും ഞാൻ ചിന്തിച്ചില്ല .എല്ലാം എന്റെ വിധി എന്നോർത്ത് സമാധാനിച്ചു …..
കണ്ണ് തുടക്ക് …..ആരേലും കണ്ടാൽ എന്ത് വിചാരിക്കും …
സോറി ഡാ ….ഞാൻ നിന്നെയും വിഷമിപ്പിച്ചല്ലേ …
ഏയ് …..പ്രശാന്ത് എങ്ങനായിരുന്നു ….
വിവാഹം കഴിഞ്ഞു ആദ്യ രാത്രി മുതൽ തുടങ്ങിയ മനഃസമാധാനക്കേട് ,അന്ന് രാത്രി തന്നെ നന്നായി മദ്യപിച്ചാണ് പ്രശാന്തേട്ടൻ എന്റെ അടുത്ത് വന്നത് .എന്റെ സമ്മതമോ ഇഷ്ടമോ ചോദിക്കാതെ …ഒരുതരം ബലാത്സംഗമായിരുന്നു ….പിന്നീടുള്ള രാത്രികളും അങ്ങനെതന്നെ ..ഒന്നിനും ഞാൻ പരാതി പറഞ്ഞില്ല അവിടെ വീട്ടിലും അങ്ങനെതന്നെ മകനെ ഉപദേശിക്കാനോ നന്നാക്കാനോ അച്ഛനും അമ്മയും ശ്രമിക്കാറില്ല എല്ലാം ഞാൻ കാരണം എന്ന മട്ടിലാണ് അവരും പെരുമാറിയത് ..സ്നേഹത്തോടെ നിന്നാൽ പ്രശാന്തേട്ടൻ മാറുമെന്ന് ഞാൻ കരുതി .കുറെ ഏറെ ഞാൻ ശ്രമിച്ചു ..കള്ളും മയക്കുമരുന്നും എന്ന് വേണ്ട എല്ലാം ഉണ്ടായിരുന്നു …കൂട്ടത്തിൽ കുറെ കൂട്ടുകാരും എന്നെ ഭയങ്കര സംശയവും …ഒരുപാടു ഉപദ്രവിക്കുമായിരുന്നു എല്ലാം ഞാൻ സഹിച്ചു .എന്റെ കുടുംബത്തിന് വേണ്ടി …വിവാഹം കഴിഞ്ഞു കുറച്ചു നാളുകൾ കഴിഞ്ഞു ഏട്ടൻ ഇങ്ങോട്ടു പൊന്നു ,പിന്നെ എപ്പോഴെങ്കിലും വീട്ടിൽ വരും ,ഇവിടെ പല സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു .