പുനസമ്മേളനം [NEETHU]

Posted by

അവൾക്കും വീട്ടുകാർക്കും എതിർപ്പില്ല എന്നറിഞ്ഞതോടെ കല്യാണം തീരുമാനമായി .ആഘോഷപൂർവം കല്യാണം നടന്നു .അസൂയയുളവാക്കുന്ന ദാമ്പത്യവും ..വിവാഹം കഴിഞ്ഞു 1 വർഷം പൂർത്തിയായപ്പോൾ മോളുണ്ടായി നല്ല തങ്കക്കുടം പോലൊരു വാവ .ഒരു ഭാര്യ എന്നതിലുമപ്പുറം ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു .എന്തും പരസ്പരം പങ്കുവയ്ക്കാൻ കഴിയുന്ന സുഹൃത് .പഠിക്കുന്ന കാലത്തു എനിക്കൊരു പ്രേമം ഉണ്ടായിരുന്നു .വെറും കോളേജ് ഫാന്റസി എന്ന് പറയാൻ കഴിയില്ല അതിനും അപ്പുറം .ഇഷ്ടമായിരുന്നു എനിക്കവളെ ഒരുപാട് .വിവാഹം കഴിക്കണം എന്ന് ഒരുപാട് ആശിച്ചിരുന്നു .നടന്നില്ല മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞു എന്റെ കൂടെ വരാൻ അവൾക്കാവില്ലായിരുന്നു തികച്ചും
ഓർത്തഡോക്സ്‌ ആയ നായർ തറവാടിലെ പെൺകുട്ടി ..അച്ഛൻ കർക്കശക്കാരനാണ് അച്ഛനെ പേടിയുമാണ് അതിനാൽ തന്നെ എന്നെ സ്വീകരിക്കാൻ അവൾക്കു കഴിഞ്ഞില്ല .ഞാൻ നിര്ബന്ധിക്കാനും പോയില്ല ..കാര്യമില്ല എന്ന് അന്നേ എനിക്കറിയാമായിരുന്നു .എന്നാലും രഹസ്യമായി അവളുടെ അച്ഛനോട് ഞാൻ കാര്യം അവതരിപ്പിച്ചിരുന്നു അവൾപോലും അറിയാതെ ..ആള് കർക്കശക്കാരനാണെങ്കിലും എന്നോട് മാന്യമായി പെരുമാറി ഞാനും അതെ രീതിയിലാണ് പെരുമാറിയത് .വളരെ തന്മയത്വത്തോടെ അദ്ദേഹം ഞങ്ങളുടെ ബന്ധത്തെ നിരാകരിച്ചു .വിളിച്ചിറക്കാനോ തട്ടിക്കൊണ്ടുപോവാനോ ഞാൻ മുതിർന്നില്ല കാര്യം എനിക്കും ഒരനിയത്തിയുണ്ട് അവൾ ഇതുപോലെ ചെയ്താൽ കുടുംബത്തിനുണ്ടാക്കുന്ന മാനക്കേട് എനിക്ക് മനസ്സിലാവുമായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *