ഒരുപാടു കനവുകൾ ഞാൻ കണ്ടിരുന്നതാണ് .ഇനിയൊരിക്കലും ഈ ജന്മത്തിൽ നീ എന്റേതാവുമെന്നു ഞാൻ കരുതിയതല്ല ,എന്നെ നീ സ്വീകരിക്കാൻ തയ്യാറാവില്ല എന്നാണ് ഞാൻ കരുതിയത് നീ കാണണം എന്ന് പറഞ്ഞപ്പോൾ മുതൽ തുടിയ്ക്കാൻ തുടങ്ങിയതാണ് എന്റെ മനസ്സ് …നിന്നോടങ്ങിനെ പറഞ്ഞപ്പോൾ നീറിപുകയുകയായിരുന്നു …ഇപ്പോഴാണ് ആശ്വാസമായത് …
ഇപ്പൊ നാണമില്ലേ നിനക്ക് ….
നേരിട്ട് പറയാൻ മാത്രമേ ബുദ്ധിമുട്ടുള്ളു ….ഇതാവുമ്പോ പ്രശ്നമില്ലല്ലോ ….
ഹമ് ..നന്നായി ….നിന്റെ ജോലികൾ എല്ലാം കഴിഞ്ഞോ
ഇല്ലെടാ …..തുടക്കാനുണ്ട് …പിന്നെ അരി അരക്കാനും …
കഴിയുമ്പോ വാ ….
ഹമ് ഞാൻ വിളികാം ….ബൈ
ബൈ .ഉമ്മ …
ഉമ്മ …
അവൾ ഫോൺ കട്ട് ചെയ്തതിനു ശേഷം ഞാൻ മുറിയിലേക്ക് പോയി ,സന്ധ്യയുടെ ഫോട്ടോ എടുത്തു അവളെ നോക്കി ,നിനക്ക് സമ്മതകുറവുണ്ടോ ?പഴയ കാമുകിയെ കണ്ടപ്പോൾ നിന്നെ മറന്നെന്നു തോന്നുന്നുണ്ടോ…ഒരിക്കലുമില്ല ..നീ ആണ് എന്റെ എല്ലാം,നീ കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളു ..നോക്ക് നമ്മുടെ മോൾ അവൾ വളരാൻ തുടങ്ങുകയാണ് അവളുടെ കാര്യങ്ങൾ എത്രകാലം എനിക്ക് നോക്കാൻ കഴിയും ,ഇതാവുമ്പോ എനിക്ക് പേടിയില്ല .അമൃതക്ക് വലിയ ഇഷ്ടമാണ് മോളെ ..മോൾക്കും നിനക്ക് കാണണ്ടേ അമൃതയെ ..നീ ഒരുപാടു കൊതിച്ചതല്ലേ …ഞാൻ കൊണ്ടുവരാം അവളെ നിന്റടുത്തു …അവളുടെ ഫോട്ടോ ഞാൻ നെഞ്ചോടു ചേർത്തു ..സന്ധ്യ എന്നോടൊപ്പം ഉള്ളപോലെ എനിക്ക് തോന്നി ..എന്റെ സ്നേഹചുംബനം ഞാൻ അവൾക്കു നൽകി …
ആ ഇരുപ്പിൽ ഞാൻ ചെറുതായൊന്നു മയങ്ങി ഫോൺ ബെൽ കേട്ടാണ് ഞാൻ എഴുന്നേറ്റത് അമൃതയാണ് ഞാൻ ഫോൺ അറ്റൻഡ് ചെയ്തു …
ഹലോ ..എവിടാണ് മാഷെ …ഉറങ്ങിയോ
ഏയ് ഇല്ലടി ..ഇവിടുണ്ടായിരുന്നു
ഹമ് …
ജോലി കഴിഞ്ഞോ …
ഹമ് കഴിഞ്ഞു ….
ഇനി എന്താ പരുപാടി ….
ഉറങ്ങണം അല്ലാതെന്താ …
ഒറ്റക്കാണോ
ഹമ് അതെ …
ഞാൻ വരണോ ..