പുനസമ്മേളനം [NEETHU]

Posted by

അതിനിനിയും സമയമുണ്ടല്ലോ ….’അമ്മ ഞങ്ങൾക്കൊപ്പം തന്നെ ഉണ്ടാവൂലോ

എന്ന നിങ്ങൾ ഇറങ്ങിക്കോ ….വൈകിക്കണ്ട ..

ശരി അമ്മെ …..

ഞങ്ങൾ അവിടെ നിന്നും ഇറങ്ങി …ഞാനും അമൃതയും സിറ്റിയിലേക്ക് പോയി ….അവൾ എന്നെയും കൊണ്ട് പോത്തീസിലേക്കു കയറി …..

എന്തെടുക്കാനാ …..

കല്യാണ സാരി …..പിന്നൊരു മുണ്ടും ഷർട്ടും …അമ്മക്കൊരു സാരി മക്കൾക്ക് രണ്ടാൾക്കും ഉടുപ്പും

ആഹാ ….കാര്യമായിട്ടാണല്ലോ ..

ഏയ് അങ്ങനൊന്നുമില്ല ….ചെറുതായിട്ട്

ഹമ് ……നിൻടിഷ്ടം

ഞങ്ങൾ അവിടെനിന്നും അവൾക്കുള്ള സാരിയും ,അമ്മയ്ക്കും മക്കൾക്കും എനിക്കും ഉള്ള വസ്ത്രങ്ങൾ വാങ്ങി ..അവളെക്കൊണ്ട് ഞാൻ ബില്ല് കൊടുപ്പിച്ചില്ല …അവൾ ഏറെ നിർബന്ധം പിടിച്ചു ….പക്ഷെ ഞാൻ സമ്മതിച്ചില്ല ..പിന്നെയും അല്ലറ ചില്ലറ സാധനങ്ങൾ ഞങ്ങൾ വാങ്ങിച്ചു ….പൊറത്തൂന്നു ഭക്ഷണവും കഴിച്ചു തിരിച്ചു വീട്ടിലേക്ക് മടങ്ങി …..

എടി നമുക്ക് എന്റെ വീട് വരെ ഒന്ന് പോണം

എന്തിനാടാ ..

അവിടെ എന്തൊക്കെ കുറവുണ്ടെന്ന് നീ നോക്ക് …..അതൊക്കെ വാങ്ങേണ്ടേ

അതിനിനിയും സമയമില്ലേ

ഇനി എവിടെ സമയം …നാളെ നീ നാട്ടിലേക്ക് പോവില്ലേ ,പിന്നെ കല്യാണം കഴിഞ്ഞല്ലേ വരൂ

ഹമ് ….എന്ന ഇത് വീട്ടിൽ വച്ചിട്ട് പോയാൽ പോരെ

അത് വരുമ്പോൾ വെക്കാം …..എന്തായാലും ഞാൻ നിന്നെ കൊണ്ടുവിടാൻ വരണ്ടേ …..

ഹമ് എന്ന അങ്ങനെ മതി …

ഞാനും അവളും നേരെ എന്റെ വീട്ടിലേക്ക് പോയി ,വീട് തുറന്നു ഞങ്ങൾ അകത്തേക്ക് കയറി ,സാധനങ്ങൾ അവിടെ വച്ച് അവൾ അടുക്കളയിൽ കയറി ..അത്യാവശ്യം വേണ്ട സാധനങ്ങൾ അവിടെ ഉണ്ടായിരുന്നു …പെണ്ണുങ്ങൾ നോക്കുമ്പോ എന്തേലും കുറവുണ്ടാവുമല്ലോ ..

Leave a Reply

Your email address will not be published. Required fields are marked *