🖤രാവണത്രേയ 4🔥 [ മിഖായേൽ]

Posted by

നേരത്തിനുള്ളിൽ അവളും ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ചു….

ഡീ..പൊട്ടീ…നിന്നോടാ ചോദിച്ചേ…നീ എന്തിനാ രാവണിന്റെ റൂമിൽ വന്നതെന്ന്…

ത്രേയയെ ഒന്നുലച്ച് കൊണ്ട് അച്ചുവങ്ങനെ ചോദിച്ചതും അവൾടെ മുഖത്ത് നാണത്തിന്റെ ഒരു പുഞ്ചിരി വിരിഞ്ഞു…ത്രേയേടെ മുഖ ഭാവം കണ്ട് രാവണവളെ നെറ്റി ചുളിച്ചൊന്ന് നോക്കി… ഞൊടിയിടയിൽ അവളിലുണ്ടായ ഭാവവ്യത്യാസം അവന്റെ മുഖത്തെ ചിരിയെ പതിയെ മായ്ച്ച് തുടങ്ങിയിരുന്നു….ത്രേയേടെ മുഖത്തെ നാണവും ആ ചിരിയും കണ്ട് അഗ്നിയും ശന്തനുവും ഒരുപോലെ രാവണിനെ ചൂഴ്ന്നൊന്ന് നോക്കി….അച്ചു അപ്പോഴും ത്രേയേടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നാണത്തിൽ മുങ്ങി കുളിച്ച് നിൽക്ക്വായിരുന്നു….

രാവൺ…എന്താടാ ഉണ്ടായത്…ഇവളെങ്ങനെയാ ഇവിടെ….
അഗ്നി കാര്യം വിശദമായി അറിയാൻ വേണ്ടി രാവണിൽ തന്നെ അഭയം തേടി…

നീ അത് എന്നോടാണോ ചോദിയ്ക്കുന്നേ…നീ അവളോട് ചോദിയ്ക്കെടാ…
രാവൺ കലിപ്പ് മോഡ് ഓൺ ചെയ്തതും അഗ്നി വീണ്ടും ത്രേയയിലേക്ക് തന്നെ ലുക്ക് വിട്ടു…

ഡീ പറയെടീ.. നീയെന്താ ഇവിടെ…
അഗ്നിയും,അച്ചുവും, ശന്തനുവും കൂടി ത്രേയയ്ക്ക് ചുറ്റും കൂടിയതും ത്രേയയുടെ നോട്ടം രാവണിലേക്ക് മാത്രമായി ഒതുങ്ങി…

ഞാൻ.. ഞാൻ ഇവൻ വിളിച്ചിട്ടാ ഇവിടേക്ക് വന്നത്…

ത്രേയ ഒരു കുറുമ്പോടെ അങ്ങനെ പറഞ്ഞ് രാവണിന് നേരെ വിരൽ ചൂണ്ടിയതും രാവണിന്റെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി…ചുരുട്ടി പിടിച്ച മുഷ്ടിയിൽ തെളിഞ്ഞു നിന്ന ഞരമ്പുകൾ അവന്റെ ദേഷ്യത്തെ എടുത്ത് കാട്ടാൻ തുടങ്ങി…അത് കണ്ടിട്ടും ത്രേയയ്ക്ക് വലിയ കുലുക്കമൊന്നും വന്നില്ല…അവളൊരു കൂസലും കൂടാതെ അവന്റെ ദേഷ്യത്തെ ചിരിയോടെ നോക്കി കണ്ടു നിന്നു….

രാവണോ…രാവൺ എന്തിനാ നിന്നെ ഇവിടേക്ക് വിളിച്ചത്…???

ശന്തനു അടുത്ത ചോദ്യം ഉന്നയിച്ചതും ത്രേയേടെ മുഖത്തെ നാണത്തിന്റെ മാറ്റ് കൂടി…അവള് വിരൽ കടിച്ചു കൊണ്ട് നിലത്ത് കളം വരച്ച് നിൽക്കുന്നത് കണ്ട് രാവണവളെ കലിപ്പിച്ചൊന്ന് നോക്കി….

ഡീ..പുല്ലേ… ചുമ്മാ suspense ഇടാതെ കാര്യം പറയെടീ…

അച്ചു excitementന്റെയും curiosity യുടേയും കൊടുമുടി കയറി നിൽക്ക്വായിരുന്നു…

അത്.. ഞാൻ പറയണോ..അതോ രാവൺ പറയ്വോ…???

ത്രേയ അതും പറഞ്ഞ് രാവണിന് നേരെ നാണത്തോടെ നോട്ടമിട്ടതും എന്തൊക്കെയോ മനസിൽ കണക്ക് കൂട്ടി രാവണൊന്ന് തലയാട്ടി നിന്നു….

ഹോ..നിങ്ങള് ആരെങ്കിലും ഒന്ന് പറ…
ശന്തനൂന്റെ ചോദ്യം കേട്ട് ത്രേയ ആദ്യമൊന്ന് പതറിയെങ്കിലും വീണ്ടും അവള് മുഖത്ത് നാണത്തിന്റെ ചിരി നിറച്ച്…

രാവണിന്…രാവണിന് എന്നെ തനിച്ചൊന്ന് കാണണംന്ന് പറഞ്ഞു… അതുകൊണ്ട് വന്നതാ…

ഹോ… അപ്പോ അതുവരെയായി കാര്യങ്ങൾ…
നമ്മക്ക് മുന്നില് ഇവളോട് ദേഷ്യം…ഇവൾടെ പേര് കേട്ടാൽ കലിപ്പ്… മലപ്പുറം കത്തി,മിഷൈൻ ഗണ്ണ്,അമ്പും വില്ലും… എന്നിട്ട് നമ്മളില്ലാത്തപ്പോ തനിച്ച് കാണൽ…സംസാരം…ഇനി പണ്ടത്തെ പോലെ…….

അച്ചു അതും പറഞ്ഞ് രാവണിന്റെ വയറ്റിലേക്ക് ഒരു കുത്ത് കൊടുത്തൊന്ന് ചിരിച്ചു… അപ്പോഴും അതിനൊന്നും പ്രതികരിക്കാതെ ഇരുകൈയ്യും നെഞ്ചിന് മീതെ പിണച്ചു കെട്ടി നിൽക്ക്വായിരുന്നു രാവൺ….അച്ചൂന്റെ ആ ചോദ്യം കേട്ട് ശന്തനുവും ആക്കിയ മട്ടിൽ രാവണെ നോക്കിയൊന്ന് ചിരിച്ചു…. പക്ഷേ അഗ്നി മാത്രം അതിലൊന്നും വിശ്വാസിക്കാതെ ത്രേയയെ തന്നെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *