🖤രാവണത്രേയ 4🔥 [ മിഖായേൽ]

Posted by

ന്മ്മ..അതേന്ന്..eye എന്ന് വച്ചാൽ എന്താ എന്റെ ത്രേയമോള് പറഞ്ഞേ…

അത് simple..eye എന്ന് വച്ചാൽ കണ്ണ്…
ത്രേയ അതും പറഞ്ഞ് ഇതൊക്കെ എന്ത് എന്ന മട്ടിൽ നിന്നു…

ന്മ്മ…very good…അപ്പോ bell…??
സംശയമെന്ത്..മണി…
ന്മ്മ..ഇനിയെന്റെ കുട്ടി അതൊന്ന് കൂട്ടി വായിച്ചേ…
eyebell.. എന്നുവെച്ചാൽ…കണ്ണും മണിയും ചേർന്ന കൺമണി…എങ്ങനെയുണ്ട്… വെറൈറ്റിയല്ലേ….

അച്ചൂന്റെ മുഖത്തെ ചിരിയും ആ നില്പും ഭാവവും കൂടി കണ്ടതും അവനെ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു ത്രേയയ്ക്ക്..അതിന് വേണ്ടി ഒരു നിമിഷം ബാക്കി വയ്ക്കാതെ അവളവന്റെ കഴുത്തിലേക്ക് പിടി മുറുക്കിയതും ചിരിയോടെ നിന്ന അച്ചു വെപ്രാളപ്പെട്ട് എന്തൊക്കെയോ വിളിച്ചു കൂവാൻ തുടങ്ങി….

ഡീ… ഭദ്രകാളി വിടെടീ…ഡീ പുല്ലേ വിടാൻ..

അച്ചൂന്റെ ആ നിലവിളിയും കേട്ടാണ് അഗ്നിയും ശന്തനുവും അവിടേക്ക് വന്നത്..ഓടിപ്പാഞ്ഞു വന്ന രണ്ടാളും തിടുക്കപ്പെട്ട് ത്രേയേടെ കൈ അച്ചൂന്റെ കഴുത്തിൽ നിന്നും അടർത്തി മാറ്റി വച്ചു…ഉള്ളില് നിറഞ്ഞു വന്ന കലിപ്പ് മുഖത്ത് ഫിറ്റ് ചെയ്ത് കിതപ്പോടെ നിൽക്ക്വായിരുന്നു ത്രേയ…അവളെ നോക്കി മുഖംവീർപ്പിച്ചു കാണിച്ച് കഴുത്തും തടവി നിന്ന അച്ചൂനെ അഗ്നീ ആകെത്തുക ഒന്ന് നോക്കി…

എന്തായിരുന്നു ഇവിടുത്തെ Problem…എന്തിനാ ത്രേയ ഇവനുമായി നീ വഴക്കിട്ടത്…

അഗ്നീടെ ചോദ്യം കേട്ട് ത്രേയ അച്ചൂനെ ഒന്ന് തറപ്പിച്ചു നോക്കി…

പോടീ പുല്ലേ..
ആ നോട്ടത്തിന് മറുപടിയായി കരഞ്ഞ മുഖത്തോടും പരിഭവത്തോടും അച്ചു അവളെ വഴക്ക് പറഞ്ഞു കൊണ്ട് വീണ്ടും കഴുത്ത് തടവി നിന്നു…

എന്താടീ ത്രേയേ പ്രശ്നം..ഇവനിവിടെ വന്ന് വല്ല bell എന്നോ മറ്റോ പറഞ്ഞോ…
അഗ്നീടെ ചോദ്യം കേട്ട് ത്രേയ അവനേം അച്ചൂനേം ഒന്ന് നോക്കി..

ന്മ്മ…അവന്റെയൊരു തർജ്ജമ…

കണ്ടോ ഞാനപ്പൊഴേ പറഞ്ഞില്ലേടാ ശന്തനൂ…ഇവനത് ഇവിടെ അവതരിപ്പിച്ചു കാണുംന്ന്…കുറേനേരം കൊണ്ട് ഞങ്ങൾക്കൊപ്പമിരുന്ന് അശ്രാന്ത പരിശ്രമം നടത്തി വികസിപ്പിച്ചെടുത്ത പേരാ…
ഞാനപ്പൊഴേ ഈ പൈതലിനോട് പറഞ്ഞതാ വേണ്ടാ വേണ്ടാന്ന്….
ആട്ടുംസൂപ്പും കിട്ടിയപ്പോ തൃപ്തിയായല്ലോ…

ആട്ടുംസൂപ്പും അല്ല അഗ്നീ…ആട്ടുംതുപ്പും എന്നല്ലേ…
കഴുത്തും തടവി നിന്ന അച്ചു വീണ്ടും പൂർവ്വാധികം ശക്തിയോടെ അഗ്നിയെ തിരുത്താനായി അവർക്കിടയിലേക്ക് നുഴഞ്ഞു കയറി….

മവനേ…നീ ഇനീം ഈ വട്ട് പെണ്ണിന്റെ കൈയ്യീന്ന് മേടിച്ച് കൂട്ടാതെ social distance പാലിച്ച് അവൾടെ കൈയ്യകലത്തീന്ന് മാറി നിൽക്കാൻ നോക്കെടാ…

ശന്തനൂന്റെ ആ വർത്തമാനം കേട്ട് ആദ്യം ചിരി പൊട്ടിയത് കൺമണിയ്ക്കായിരുന്നു…ചെറുതായി ഉയർന്നു കേട്ട അടക്കിപ്പിടിച്ചുള്ള ആ ചിരി കേട്ടപ്പോഴാണ് ശന്തനൂന്റെ നോട്ടം കൺമണിയിലേക്ക് തിരിഞ്ഞത്…. അവന്റെ കണ്ണുകൾ ഒരുനിമിഷം അവളിൽ വിരിഞ്ഞ ചിരിയിലേക്കും വിടർന്ന കണ്ണുകളിലേക്കും പോയി…

എവിടെയോ കോഴി കൂവുന്ന പോലെ….

Leave a Reply

Your email address will not be published. Required fields are marked *