🖤രാവണത്രേയ 5🔥 [ മിഖായേൽ]

Posted by

നിലത്ത് വീണു കിടന്ന പൂക്കൾ പരസ്പരം വാരിയെറിഞ്ഞ് നിന്ന അമ്മൂനേം,ചാരൂനേം,പാർത്ഥിയേയും ചൂണ്ടിക്കാട്ടി ഹരിയങ്ങനെ പറഞ്ഞതും പ്രിയ അവനെ ദഹിപ്പിച്ചൊന്ന് നോക്കി…

പിള്ളേരെ വേണേ പിടിച്ചോണ്ട് വന്നേക്ക്… ഞാൻ റൂമിലേക്ക് പോകുവാ….
മൂക്ക് മുട്ടെ കുടിച്ച് നാലു കാലിലാ വരാൻ പ്ലാനെങ്കി… ദേ ഹരിയേട്ടാ ഡോറ് ഞാൻ തുറക്കില്ല…
10.30 വരെ ഞാൻ wait ചെയ്യും…അതിന് മുമ്പങ്ങ് വന്നേക്കാണം…

പ്രിയ അന്ത്യശാസനം മുഴക്കി സ്റ്റെയർ കയറി പോകുന്നതും നോക്കി അന്തംവിട്ട് നിൽക്ക്വായിരുന്നു ഹരി….

പ്രിയേടെ ആ പെർഫോമൻസും ഹരീടെ മുഖത്തെ expression ഉം കണ്ട് രാവണടക്കമുള്ളം ആർക്കും ചിരിയടക്കാൻ കഴിഞ്ഞില്ല… എല്ലാവരുടേയും മുഖം ശ്രദ്ധിച്ചെങ്കിലും രാവണിന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോ ഹരിയ്ക്ക് ദേഷ്യത്തിലുപരി സന്തോഷവും,ആശ്വാസവുമാണ് തോന്നിയത്…
അവനത് മനസ്സിലോർത്തു കൊണ്ട് പുഞ്ചിരിയോടെ രാവണിനെ തന്നെ നോക്കി നിന്നു…ഹരിയ്ക്കൊപ്പം ത്രേയയുടെ നോട്ടവും രാവണിലേക്ക് മാത്രമായി ഒതുങ്ങി…

രാവൺ…നീ എത്ര നാള് കൂടീട്ടാ ഇങ്ങനെ മനസ്സറിഞ്ഞ് ചിരിയ്ക്കുന്നേന്ന് അറിയ്വോ…

ഹരി വളരെ സന്തോഷത്തോടെ അങ്ങനെ പറഞ്ഞതും രാവണിന്റെ മുഖത്തെ ചിരി പതിയെ മങ്ങാൻ തുടങ്ങി….പഴയ ഗൗലവഭാവം മുഖത്തേക്ക് വരാൻ തുടങ്ങിയതും അച്ചു ആ അവസരം മുതലാക്കി ഹരിയ്ക്ക് അടുത്തേക്ക് അവതരിച്ചു…

നമ്മള് മാറ്റർ വിട്ട് പോകുന്നു ഹരിയേട്ടാ..
എല്ലാവരും മറ്റേ കാര്യത്തിലേക്ക് വാ…
ശന്തനു പറഞ്ഞ കാര്യത്തിലേക്കേ…

അച്ചു അതു പറഞ്ഞതും ത്രേയയും,നിമ്മിയും,കൺമണിയും കുട്ടികളേയും കൂട്ടി ഹാളിന്റെ ഒരു കോർണറിലേക്ക് പതിയെ നടന്നു…

രാവൺ മോനേ…നീ റൂമിൽ പോയി എല്ലാം ഒന്ന് സെറ്റാക്ക് അപ്പോഴേക്കും ഞങ്ങളങ്ങോട്ട് വരാം..ന്തേ…

അച്ചു കാര്യമായി പ്ലാനുകൾ ഓരോന്നും രാവണിനോട് അവതരിപ്പിക്കുമ്പോഴും രാവണിന്റെ നോട്ടം പോയത് ത്രേയയിലേക്കായിരുന്നു….കുട്ടികൾക്കൊപ്പം കുസൃതി കാട്ടി നിന്ന ത്രേയയെ അവളറിയാതെ നോക്കി കാണുകയായിരുന്നു രാവൺ… പെട്ടെന്നാണ് ത്രേയയുടെ ദാവണി തുമ്പിൽ വിളക്കിലെ അഗ്നി പടരുന്ന ദൃശ്യം രാവണിന്റെ ശ്രദ്ധയിൽപെട്ടത്….. പൊടുന്നനെ അവന്റെ മുഖഭാവം പോലും വ്യത്യാസപ്പെടാൻ തുടങ്ങി…ചെറിയൊരു പുഞ്ചിരിയോടെ നിന്ന രാവണിന്റെ മുഖത്ത് പരിഭ്രാന്തി പടരാൻ തുടങ്ങി…ത്രേയ അത് ശ്രദ്ധിക്കാതെയാണ് നില്ക്കുന്നതെന്ന് മനസിലാക്കിയതും അവന് മുന്നിൽ പ്ലാൻ പറഞ്ഞു നിന്ന അച്ചൂനെ തള്ളിമാറ്റി രാവൺ ത്രേയയ്ക്കരികിലേക്ക് പാഞ്ഞു…

അച്ചുവും,ശന്തനുവും,അഗ്നിയും ഹരിയും കൂടി ഒന്നും മനസിലാകാത്ത പോലെ കണ്ണും മിഴിച്ച് രാവണിനെ തന്നെ നോക്കി നിൽക്ക്വായിരുന്നു…
പെട്ടെന്നാണ് ഹരീടെ ഇളയ സന്താനമായ പാർത്ഥി ത്രേയയ്ക്ക് പിന്നിൽ വന്നു നിന്നത്…

ദേ…നിമ്മിയാന്റീ..ത്രേയേടെ ഉടുപ്പിൽ തീ പിടിച്ചു…
പാർത്ഥി അങ്ങനെ പറഞ്ഞതും ത്രേയയും നിമ്മിയും കൺമണിയും ഒരുപോലെ വെപ്രാളപ്പെട്ട് ദാവണിത്തുമ്പ് കുടിയാൻ തുടങ്ങി…. പെട്ടെന്നാണ് പാർത്ഥി പൂജയ്ക്ക് വച്ചിരുന്ന കിണ്ടിയിലെ വെള്ളം ത്രേയയുടെ ഡ്രസ്സിലേക്കെടുത്തൊഴിച്ചത്….ആ രംഗം നടക്കുമ്പോൾ രാവൺ ത്രേയയ്ക്ക് തൊട്ടടുത്ത് എത്തിയിരുന്നു….. പക്ഷേ രാവൺ എത്തും മുമ്പേ തന്നെ കുഞ്ഞാണെങ്കിലും പാർത്ഥി കാര്യം സോൾവ് ആക്കിയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *