റേച്ചലും ടാർസനും [ശ്രേയ]

Posted by

” ഇങ്ങനെ ഉശിരുള്ള ഒരു ആങ്ങളയുള്ളപ്പോൾ പേടിക്കുകയോ വിഷമിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അല്ല മോൻ എങ്ങനെ കറക്റ്റ് സമയത്ത് അവിടെ എത്തി? ”

ടാർസൺ : ഞാനെന്റെ മൊബൈൽ മറന്നു വെച്ചിരുന്നു അത് എടുക്കാൻ വന്നതാ.

ഞാൻ ടാർസനെ നോക്കി. അവൻ കൂസൽ ഇല്ലാതെ കൈ കെട്ടി നിൽക്കുന്നു. എനിക്ക് ഇതുവരെ തോന്നാത്ത ഒരു പ്രേത്യേക ഫീൽ അവനോട് തോന്നി. അത്‌ സ്നേഹം ആണോ ആരാധന ആണോ, അതോ രണ്ടും കൂടി കലർന്ന ഒരു വികാരമാണോ എന്നൊന്നും മനസിലാവുന്നില്ല. ഇവന്റെ കാമുകി അല്ലെങ്കിൽ ഭാര്യ ആകുന്ന പെണ്ണ് ഭാഗ്യവതി ആയിരിക്കും. ഒരുത്തനും നോക്കാൻ പോലും ധൈര്യപ്പെടില്ല. പാവമാണ് ആവശ്യമില്ലാതെ ആരുടേയും മെക്കിട്ട് കേറില്ല. എല്ലാരോടും നല്ല പെരുമാറ്റവും. എങ്ങനെ മോശമാകും ഞാൻ അല്ലേ വളർത്തിയത്. എനിക്ക് അഭിമാനവും സന്തോഷവും തോന്നി. ഞാൻ അവനെ നോക്കി നിൽക്കുന്നത് കണ്ട് അവൻ എന്നെയും നോക്കി. എന്താ എന്ന് പുരികം പൊക്കി എന്നോട് ചോദിച്ചു. ഞാൻ ഒന്നൂല്ല എന്ന അർത്ഥത്തിൽ തലയാട്ടി.

ലേഡി ഓഫീസർ: മ്മ്മ്. എന്തായാലും മോൾക്ക് ഭാഗ്യമുണ്ട്. ( അവർ എന്നെ നോക്കി പറഞ്ഞു. ഞാൻ അപ്പോഴും ടാർസനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവർ പറഞ്ഞത് കേട്ടിരുന്നില്ല.)

ടാർസൺ : ടി…

അവന്റെ വിളി എന്നെ എന്റെ ചിന്തകളിൽ നിന്നും ഉണർത്തി. പെട്ടെന്ന് സ്വബോധത്തിലേക്ക് വന്ന ഞാൻ എന്താ എന്ന് ചുണ്ടുകൾ കൊണ്ട് ടാർസനോട് ചോദിച്ചു. അവൻ കണ്ണുകൾ കൊണ്ട് പോലീസുകാരിയെ നോക്കാൻ പറഞ്ഞു.

ഞാൻ : എന്താ മാഡം? ( ഞാൻ അമ്പരപ്പോടെ കാര്യമറിയാൻ ചോദിച്ചു )

ഓഫീസർ : ഹലോ…ഈ ലോകത്ത് അല്ലേ ഉള്ളത്? ഒപ്പിട്…

മമ്മി : അവൾ ഇപ്പോഴും ആ ഷോക്കിൽ നിന്ന്ന് മാറീട്ടില്ല.

ഓഫീസർ : ആണോ?

ഞാൻ അതെ എന്ന് തലയാട്ടി.

ഓഫീസർ : anyway രണ്ടുപേരും ഇവിടെ ഒപ്പിട്ടാൽ പ്രൊസീജിയർ കഴിഞ്ഞു.

(ഞാൻ സൈൻ ചെയ്യുന്ന സമയം അവർ അവനോട് കുശലം ചോദിച്ചു )

ഓഫീസർ : മോൻ എന്ത് ചെയ്യുന്നു?

Leave a Reply

Your email address will not be published. Required fields are marked *