എനിക്ക് അത് കാണാൻ തിടുക്കമായി. ഞാൻ ടാർസന്റെ കൈപിടിച്ച് അവിടേക്ക് പോകാൻ വിളിച്ചു. പക്ഷേ മമ്മി ഞങ്ങളെ തടഞ്ഞ് കുറച്ചു കഴിഞ്ഞു പോകാം എന്ന് പറഞ്ഞു. ഡോക്ടറുടെ അടുത്ത് ഒറ്റയ്ക്ക് ആക്കി പോകാതിരിക്കാനാണ് പറഞ്ഞത്.
ഡോക്ടർ : അവര് പോയി എല്ലാം ഒന്ന് കണ്ടു വരട്ടെ. നമുക്ക് എപ്പോഴത്തേക്കും ഇവിടെ അത്യാവശ്യം വേണ്ട അരിയും പച്ചക്കറിയും സാധനങ്ങളും ഒക്കെ മേടിച്ചിട്ട് വരാം. ( മമ്മിയെ ഒറ്റയ്ക്ക് ഒന്ന് കിട്ടാനുള്ള അയാളുടെ തന്ത്രമായിരുന്നു അത് )
ടാർസൺ : ഞാൻ വരാം എനിക്ക് ഈ ഭാഗത്തെ കടയും മറ്റുമൊക്കെ ഒന്ന് അറിഞ്ഞിരിക്കാമല്ലോ.
ഡോക്ടർ : എടാ ഇതൊക്കെ വീട്ടിലെ പെണ്ണുങ്ങൾക്കേ അറിയത്തുള്ളൂ. നമ്മൾ ആണുങ്ങൾ പോയ ഇതു ശരിയാവില്ല.
മമ്മി : സാറെ വീട്ടിലേക്കുള്ള സാധനങ്ങളൊക്കെ അവനാ മേടിക്കെല്. അവനറിയാം. അവൻ കൂടെ വരും.
വീണ്ടും ഇളിഞ്ഞു. വേറെ നിവൃത്തിയില്ലാത്തതു കൊണ്ട് ഡോക്ടർ സമ്മതിച്ചു. രണ്ടുപേരും കാറിൽ കയറിപ്പോയി. ഞാൻ ആ സമയം കൊണ്ട് പുഴ ഒന്ന് കാണാമെന്ന് കരുതി പതുക്കെ വീടിന്റെ പുറകിലേക്ക് നടന്നു. അതിനടുത്തേക്ക് ചെല്ലുംതോറും വെള്ളത്തിന്റെ ശബ്ദം കൂടി വന്നു. ഒരു അരുവിയേക്കാൾ വലുപ്പം ഉണ്ട്. കണ്ണീര് പോലെ നല്ല തെളിഞ്ഞ വെള്ളം. പാറയുടെ മുകളിലൂടെ ഒരു ചെറിയ വെള്ളച്ചാട്ടവും ഉണ്ട്.
“ശ്ശേ ആ ചെക്കൻ കൂടി ഉണ്ടായിരുന്നെങ്കിൽ ”
ഞാൻ മനസ്സിൽ ഓർത്തു. ഞങ്ങൾ ഒരുമിച്ചാണ് എല്ലാ സ്ഥലങ്ങളിലും പോകാറ്. ഒരു ഫോട്ടോയെടുത്ത് ഞാൻ അവന് വാട്സ്ആപ്പ് ചെയ്തു. ലെഗ്ഗിൻസ് മുട്ട് വരെ കേറ്റി വെള്ളത്തിൽ ഇറങ്ങി. ദേഹമാസകലം ഒരു കുളിരുകേറി. ഒരു കൊച്ചു കല്ലെടുത്ത് വെള്ളത്തിലിട്ടു. ഗ്ലപ് എന്ന ശബ്ദത്തോടെ അത് വെള്ളത്തിനടിയിലേക്ക് പോകുന്നത് കണ്ടപ്പോൾ എനിക്കൊന്നും മുങ്ങണമെന്ന് തോന്നി. മമ്മി വഴക്കുപറയുമെന്ന് അറിയാമായിരുന്നെങ്കിലും അലക്കുകല്ലിന്റെ മുകളിൽ മൊബൈലും ചെരുപ്പും വെച്ച് വെള്ളത്തിലേക് എടുത്തുചാടി. പാറയുടെ മുകളിലൂടെ വെള്ളം കുത്തനെ വീഴുന്ന ഭാഗത്ത് മാത്രം കുറച്ച് ആഴമുണ്ട്. ബാക്കി എല്ലായിടത്തും അര വരെ ആഴമുള്ളൂ. നല്ല തണുത്ത വെള്ളം. രാവിലെ നടന്നതെല്ലാം എങ്ങോ മാഞ്ഞുപോയി. എന്തോ ഒരു പോസിറ്റീവ് എനർജി ആ പുഴയിൽ മുങ്ങിയപ്പോൾ കിട്ടി. ഇനി അലക്കലും കുളിയും ഇവിടെനിന്ന് ആക്കാമെന്ന് ഉറപ്പിച്ചു. പരിചയമില്ലാത്ത സ്ഥലമായതുകൊണ്ട് അധികം നേരം അവിടെ നിൽക്കാൻ തോന്നിയില്ല. ആകെ മുങ്ങിയാൽ കുളിരില്ല എന്ന് ആരാണാവോ പറഞ്ഞത്. ഞാൻ കിടുകിടാ വിറച്ചു കൊണ്ട് ഈറനായി വീട്ടിനകത്തേക്ക് കയറി. മമ്മി എന്നെ കണ്ടതും ഒറ്റ അടി തന്നു. നിനക്ക് വല്ല ഓളം വട്ട് ഉണ്ടോ പെണ്ണേ എന്ന് ചോദിച്ചുകൊണ്ട്