ഞാൻ : മമ്മി ഞാൻ ചാടിയതല്ല നല്ല വഴുക്കൽ ഉണ്ടായിരുന്ന പാറയിൽ തെന്നി വീണതാ.
സ്പോട്ടിൽ കള്ളം പറയാനുള്ള അപ്പന്റെ കഴിവ് എനിക്കും കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു.
മമ്മി : അല്ലെങ്കിലേ ഒരു നൂറുകൂട്ടം പ്രശ്നങ്ങളുണ്ട് അതിന്റെ കൂട്ടത്തിൽ അസുഖം കൂടി വിളിച്ചുവരുത്തല്ലേ കുഞ്ഞേ…
ഞാൻ : ഇനി എന്തോന്ന് പ്രശ്നം മമ്മി. നമുക്കുണ്ടായിരുന്ന ഒരേ ഒരു പ്രശ്നം അപ്പനായിരുന്നു. അപ്പനിപ്പം ജയിലിലാണ്. ഇനി ഉടനെ ഒന്നും പുറത്തിറങ്ങിയില്ല.
മമ്മി : ആരു പറഞ്ഞു. 60 ദിവസം കഴിഞ്ഞ് അങ്ങേർക്ക് എന്തായാലും ജാമ്യം കിട്ടും. പിന്നെ ഇവിടെ വന്നു ഉണ്ടാക്കാൻ പോകുന്ന കോലാഹലം ആലോചിച്ചിട്ട് ഇപ്പോഴേ പേടിയാവുന്നു.
ഞാൻ : ഞാൻ ആലോചിച്ചിട്ട് ഇനി ഒരൊറ്റ വഴിയേ ഉള്ളൂ…
മമ്മി : എന്ത് വഴി
ഞാൻ :എന്താന്ന് പറയട്ടെ മമ്മി?
മമ്മി : പറ
ഞാൻ : ചോദിക്ക് മമ്മി…
മമ്മി : പറ കൊച്ചേ…
ഞാൻ : മമ്മിയ്ക്ക് ഡോക്ടറെ കല്യാണം കഴിച്ചു കൂടെ. സംഗതി ഒരു വഷളൻ ആണെങ്കിലും നമ്മുടെ അപ്പനേക്കാൾ ഭേദമായിരിക്കും. മമ്മിയെ നല്ല കാര്യമാണ് എന്തായാലും, അല്ലാതെ ഈ വീട് നമുക്ക് താമസിക്കാൻ തരില്ലല്ലോ.
മമ്മി : ഞാനും ആലോചിക്കാതിരുന്നിട്ടില്ല.
ഞാൻ :ങേ!!! കൊച്ചി കള്ളി അപ്പൊ അത് ആയിരുന്നല്ലേ ഉള്ളിൽ ഇരിപ്പ്.
മമ്മി : എന്തേ എനിക്ക് ഇതൊന്നും ആയിക്കൂടെ? ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ആ കാലമാടന്റെ അടിയും തൊഴിയും ഒക്കെ സഹിച്ചത് നിന്നെ ഓർത്തിട്ടാ.
ഞാൻ : ഞാൻ എന്ത് ചെയ്തിട്ടാ?
മമ്മി : നീയൊന്നും ചെയ്തിട്ടില്ല. അങ്ങേരെ ഒഴിവാക്കി വേറെ വല്ലവരെയും കെട്ടിയാൽ, അവര് നിന്നെ സ്വന്തം മകളായി കാണുമെന്ന് എന്താ ഉറപ്പ്?
ഞാൻ : അതിപ്പോ നിങ്ങളുടെ കല്യാണം കഴിഞ്ഞാൽ ഡോക്ടർ എന്നെ മകളായി കാണും എന്ന് ഉറപ്പുണ്ടോ?
മമ്മി : ഇല്ല ഉറപ്പില്ല. അതുകൊണ്ട് അപ്പൻ ഇറങ്ങുന്നതിനു മുന്നേ നിന്റെ കല്യാണം നടത്തിയിട്ട് ഞാൻ അങ്ങേരെ കെട്ടു.
ഞാൻ : അയ്യടാ…. കൊള്ളാലോ മനസ്സിലിരിപ്പ്. കാറിൽ കണ്ണടച്ചിരുന്ന് ഇതായിരുന്നല്ലേ പ്ലാനിങ്. മമ്മി വേണമെങ്കിൽ ഡോക്ടറെ കെട്ടി അങ്ങേരുടെ കൂടെ പോയി താമസിച്ചോ. ഞാനും ടാർസണും ഇവിടെ നിന്നോളാം.