റേച്ചലും ടാർസനും [ശ്രേയ]

Posted by

അങ്ങനെ ഇരിക്കെ പകൽ ഒരു 3മണി സമയം. മമ്മി ജോലിക്ക് പോയി. ഞാനും ടാർസണും ഊണ് കഴിഞ്ഞു ഫോൺ നോക്കി കിടക്കുന്നു. അവൻ എന്തോ ബോക്സിങ് വീഡിയോ കാണുകയാണ്. ഞാൻ ഇൻസ്റ്റാഗ്രാം റീൽസും. പെട്ടന്ന് 2 കുട്ടികൾ പുഴയിൽ കുളിക്കുന്ന റീൽ വന്നത്. അവർ ഉല്ലസിച്ചു നീന്തുന്നതും വെള്ളം തെറിപ്പിച്ചു കളിക്കുന്നതും കണ്ടപ്പോൾ എനിക്കും കൊതി ആയി. ഞാൻ ആ റീൽ ടാർസന് സെന്റ് ചെയ്തു. എന്റെ മുന്നിൽ ആണ് അവൻ ഇരിക്കുന്നത്. നോട്ടിഫിക്കേഷൻ വന്നത് എനിക്ക് കാണാം. അവൻ ഓപ്പൺ ആക്കാതെ ഒഴിവാക്കി വിട്ടു. അത് കണ്ടപ്പോ എന്റെ മുഖം അറിയാതെ ചുളിഞ്ഞു.

ഡാ ആ റീൽ കണ്ട് നോക്ക്

ഞാൻ കണ്ടതാ. 2 പിള്ളേര് വെള്ളത്തിൽ കളിക്കുന്നതല്ലേ.

എന്ത്‌ രസാ അവരുടെ കളിയും ചിരിയും ഒക്കെ കാണാൻ, അല്ലേടാ?

ഹാ കുഴപ്പല്ല.

എനിക്കും അത്പോലെ ചെയ്യണം.

പോയി ചെയ്തോ

പോവാം നമ്മക്ക്? (ഞാൻ വളരെ എക്സിറ്റെമെന്റൊടെ ചോദിച്ചു )

നമ്മക്ക് വേണ്ട. ഒറ്റക്ക് അങ്ങ് പോയ മതി

ഓ…ഒന്ന് വാടാ…ഡിമാൻഡ് കാണിക്കാതെ

റിയലി സോറി. എനിക്ക് വേറെ പണിയുണ്ട്.

ഓ പിന്നേ… ബോക്സിങ് വീഡിയോ കാണൽ ആണോ പണി.

ഹലോ മാഡം, ഇത് ക്ലാസ്സ്‌ ആണ്. ടെക്നിക്‌സ്. ഇത് കണ്ട് കഴിഞ്ഞു പ്രാക്ടീസ് ചെയ്യണം.

ഞാൻ സഹായിക്കാം പ്രാക്ടീസ് ചെയ്യാൻ.

ഹാ ബെസ്റ്റ്. എന്നാ പിന്നെ നിന്നെ എടുത്തോണ്ട് ഞാൻ ഹോസ്പിറ്റലിലേക്ക് ഓടേണ്ടി വരും.

ടാ പ്ലീസ് ടാ. ഇങ്ങനെ ഡിമാൻഡ് കാണിക്കല്ലേ. നീ വിളിക്കുന്ന സ്ഥലത്ത് ഒക്കെ ഞാൻ വരാറില്ലേ. പിന്നെന്താ ഇപ്പൊ എന്റെ കൂടെ ഒന്ന് വന്നാൽ. ഞാൻ ഇവിടെ ആദ്യം വന്ന ദിവസം മുതൽ ആഗ്രഹിക്കുന്നതാ. നമ്മക്ക് ഒപ്പം പോയി കുളിക്കണം എന്ന്. മമ്മി ഉള്ളപ്പോ നടക്കില്ല. നീ ഇങ്ങനെ കാണിക്കല്ലേ എനിക്ക് ഫീലാവും. ( അത് പറഞ്ഞപ്പോൾ അറിയാതെ എന്റെ ശബ്ദം മാറി )

അവൻ ഫോൺ ഓഫ്‌ ആക്കി എന്നെ നോക്കി : ഓ എന്റെ ദൈവമേ… ഡ്രാമ ക്വീൻ…. ഓവർ ആക്കണ്ട ഞാൻ വരാം.

Leave a Reply

Your email address will not be published. Required fields are marked *