ഞാൻ എങ്ങനെയൊക്കെയോ തപ്പി പിടിച്ച് എഴുന്നേറ്റപ്പോൾ അവൻ വയർ പൊത്തി പിടിച്ചു ചിരി അടക്കാൻ പാട് പെടുന്നതാണ് കണ്ടത്. എന്നെ വീഴ്ത്തിയതിൽ ദേഷ്യം വന്നെങ്കിലും നേരെത്തെ ഉള്ള ശോകം മൂഡ് മാറിയത് ഓർത്തപ്പോൾ സന്തോഷം തോന്നി. മാത്രല്ല അവന്റെ പൊട്ടിച്ചിരി കണ്ടപ്പോൾ എനിക്കും അറിയാതെ ചിരി പൊട്ടി. പക്ഷെ അത് പുറത്ത് കാണിക്കാതെ ഞാൻ കലിപ്പിച് നോക്കി.
ടാർസൺ : ഒന്നും തോന്നരുത്. എങ്ങനെ ചിരിക്കാതിരിക്കും. കാൽ പിടിക്കാൻ പറഞ്ഞ ആൾ തന്നെ കാലും പൊക്കി മലന്ന് അടിച്ച് വീഴുന്ന കണ്ടാൽ ആരായാലും ചിരിച് പോകില്ലേ…
മതി…ഓവർ ആക്കണ്ട.
( ഞാൻ ചമ്മൽ കാണിക്കാതിരിക്കാൻ വേണ്ടി ഒന്നും മിണ്ടിയില്ല. വേഗം ബാക്കി അലക്കാൻ തുടങ്ങി.)
ടാർസൺ : നീ ഷെഡ്‌ഡി ഇട്ടിട്ടില്ലല്ലേ….🤭
Ayyeeeee 😣😣😣😣
(എനിക്ക് തൊലി ഉരിയുന്ന പോലെ തോന്നി. പാന്റീസ് ഊരാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു )
നാണം ഇല്ലേ നിനക്ക്. പെൺകുട്ടികൾ വീഴുമ്പോൾ അവിടെക്കാണോ നോക്കാ? വൃത്തികെട്ടവൻ…
ഓ പിന്നേ… കാൽ കവച്ച് വെച്ച് കമഴ്ന്നു വീണാൽ പിന്നെ ആരായാലും നോക്കി പോകും…
😬😬😬നിന്നെ ഞാൻ ഇന്ന് കാണിച്ചു താരാടാ…
ങേ!!! ഇനിം ഉണ്ടോ 😝😝😝.
(എനിക്ക് ദേഷ്യം വന്ന് കയ്യിൽ ഉണ്ടായിരുന്ന തുണി അവന് നേരെ എറിഞ്ഞു. പ്ലക്ക് എന്ന ശബ്ദത്തോടെ അത് അവന്റെ നെഞ്ചിൽ പതിഞ്ഞു. നല്ലോണം വേദനിച്ചു കാണും. നനഞ്ഞ തുണി അല്ലേ…)
ആഹ്…. എനിക്ക് വേദനിച്ചു കേട്ടോ…
ആ നന്നയിപോയി. വേദനിക്കാൻ തന്നെ എറിഞ്ഞത്.
നോക്ക് ചുവന്നു വന്നു. എന്ത് ഏറാ എറിഞ്ഞത്???
എന്നോട് കളിച്ചാൽ ഇങ്ങനിരിക്കും…ഇനി ഏറു കിട്ടേണ്ടെങ്കിൽ ഒതുങ്ങി നിന്നോ. അതാ നിനക്ക് നല്ലത്.
ടാർസൺ : എന്തായാലും താങ്ക്സ്. ആ മുഖം ഒന്ന് തെളിഞ്ഞല്ലോ…
വാടാൻ കാരണം നീ തന്നെ അല്ലേ???
അല്ല നീ ആണ് കാരണം.
🤦♀️ നിനക്ക് ശെരിക്കും തോന്നുന്നുണ്ടോ 2 മാസത്തിണകം എന്റെ കല്യാണം ഉണ്ടാവും എന്ന്?
വേണം ന്ന് വിചാരിച്ചാൽ നടത്താവുന്നതേ ഉള്ളു.
ഇതാ പറയുന്നേ നിനക്ക് മസിൽ മാത്രെ ഉള്ളു ബുദ്ധി ഇല്ലെന്ന്. സപ്പോസ് എനിക്ക് ഇപ്പൊ നല്ല ഒരു കുടുംബത്തീന്ന് ഒരു ആലോചന വന്നെന്ന് വിജരിക്ക്. സ്വാഭാവികമായും അവർ നമ്മൾ താമസിച്ചിരുന്ന സ്ഥലത്ത് ഒരു അന്വേഷണം നടത്തും. അല്ലേ???