ഒന്ന് വാ എന്റെ പൊന്ന് പെങ്ങളെ…
ദാ വരുന്നെടാ…
ഞാൻ കോതികെട്ടിയ മുടിയഴിച്ചിട്ടു. ഷിർട്ടിന്റെ അറ്റം കടിച്ചു പിടിച്ച് പാവാടയുടെ വള്ളി ഒന്നൂടെ കെട്ടി. എങ്ങാനും അവൻ തിരിച്ച് അറ്റാക്ക് ചെയ്യണേൽ അഴിഞ്ഞു പോകാതിരിക്കാൻ ഒരു മുൻകരുതൽ.
വടയെക്ഷി…. വേഗം വായോ….
എന്തോന്ന്????
വേഗം വരാൻ….
(I’m coming ന്ന് നോക്കികൊണ്ട് അലകല്ലിന്റെ മുകളിൽ നിന്ന് സൂപ്പർ മാൻ പോസ് കൊടുത്ത് വെള്ളത്തിലേക് കുതിച്ചു. ആഴമുള്ള ഭാഗത്തു വെള്ളത്തിനടിയോലൂടെ ടാർസൺ നിൽക്കുന്ന ഭാഗത്തേക്ക് നീന്തി അവന്റെ തൊട്ട് മുന്നിൽ തന്നെ പൊന്തി. )
എന്തൊരു തണുപ്പാണല്ലേ…നീ എങ്ങനെ ഇത്ര നേരം ഈ വെള്ളത്തിൽ നിന്നത്???
ആവശ്യം എന്റെ ആയി പോയില്ലേ.
എന്ത് ആവശ്യം? (ഞാൻ ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി ചോദിച്ചു )
ഒന്നുല്ല…
മ്മ്മ്മ് (ഞാൻ ഒന്ന് അമർത്തി മൂളി. എന്തോ കള്ളത്തരം മണക്കുന്ന പോലെ തോന്നിയത്കൊണ്ട് പെട്ടെന്ന് അവന്റെ അടുത്ത് നിന്ന് സ്കൂട്ട് ആയി. ആഴം ഉള്ള ഭാഗത്ത് കുറച്ച് നേരം ബട്ടർഫ്‌ളൈ സ്റ്റൈലിൽ നീന്തി )
ടാർസൺ : മത്സ്യകന്യക കണക്കെ ഉണ്ട്.
എന്തേലും പറഞ്ഞോ?? ( ഞാൻ കേട്ടെങ്കിലും ഒന്നൂടെ ചോദിച്ചു 😉. ഭംഗി ഉണ്ടെന്ന് അല്ലേ പറഞ്ഞത് സോ കേൾക്കാൻ ഒരു സുഖത്തിനു വേണ്ടി )
ഒന്നൂല്ലേ…
(ഞാൻ വീണ്ടും അവണ്ടുത്തേക്ക് നീന്തി അവന്റെ തോളിൽ സപ്പോർട്ട് ചെയ്ത് നിന്നു.) നീ കൊറേ ആയി എന്തേലും ഒക്കെ പറയും എന്നിട്ട് എന്താ ചോദിച്ചാൽ ഒന്നുല്ലെന്ന്. ( ഞാൻ അവനെ ഒന്ന് തറപ്പിച്ചു നോക്കി ) പറ എന്താ ഇപ്പൊ പറഞ്ഞെ?
നല്ല കാര്യാ പറഞ്ഞേ… കാണാൻ മത്സ്യകന്യകയെ പോലെ ഉണ്ടെന്ന്.
ഓ… അതാണോ. ഇപ്പൊ അങ്ങനെ തോന്നാൻ കാരണം?
നിന്റെ നീളൻ മുടി ഇങ്ങനെ വെള്ളത്തിൽ പാറി കളിക്കണ കണ്ടപ്പോൾ അങ്ങനെ തോന്നി.
(എന്റെ അടി വയറ്റിൽ നിന്ന് കുഞ്ഞു ബട്ടർഫ്‌ളൈ പറന്നു അത് കേട്ടപ്പോൾ😌. പക്ഷെ പുറത്ത് കാണിച്ചില്ല )
ഇങ്ങനെ ഉള്ള നല്ല കാര്യങ്ങളൊക്കെ ഒന്ന് ഉറക്കെ പറയാം. ഇതിപ്പോ ഞാൻ വീണ്ടും ചോദിച്ചില്ലെങ്കിൽ അറിയാമായിരുന്നോ???