റേച്ചലും ടാർസനും [ശ്രേയ]

Posted by

എന്നാ ഞാൻ ഒന്നൂടെ പറയാം.

സ്വഭാവം കുറച്ചു കൂറ ആണെങ്കിലും നിന്നെ കാണാൻ നല്ല ഭംഗി ആണ്. ആ പൂച്ചക്കണ്ണും മുടിയും നിറവും പാകത്തിന് ഉയരവും തടിയും ഒക്കെ കൂടി കാണാൻ ഒരു പ്രതേക ഭംഗി ആണ്.

(ഞാൻ വെള്ളത്തിൽ തനിയെ പൊന്തി പോയി. അറിയാതെ ചുണ്ടിൽ ഒരു ചിരിയും വന്നു. ” ഓ… അത്‌ എനിക്ക് അറിയാവുന്ന കാര്യം തെന്നെ ആണ് ” അവന്റെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു )

എന്ത് സ്വഭാവം കൂറ ആണെന്നോ??? 😁

😠അല്ല കാണാൻ നല്ലതാണെന്ന്

അത് എന്തെങ്കിലും ആവട്ടെ. ഇപ്പൊ നമ്മക്ക് വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചു നിക്കാം? ജസ്റ്റ്‌ ഫോർ എ ഹൊറർ.

വെറുതെ തോൽക്കാൻ നിക്കണ്ട . യോഗ ചെയ്യുന്നോണ്ട് എനിക്ക് അത്യാവശ്യം ലങ് കപ്പാസിറ്റി ഉണ്ട്.

ഒരു ബോക്സറേക്കാൾ കപ്പാസിറ്റി ഉണ്ടെന്ന് തോന്നുന്നുണ്ടോ?

നമ്മക്ക് നോക്കാലോ

ഓക്കേ. ചുമ്മാ ഡയലോഗ് അടിച്ച പോരാ ബെറ്റ് വെക്കാൻ ധൈര്യം ഉണ്ടോ???

ഹലോ…റേചൽ ടാ…( ഞാൻ പവർ കാണിക്കാൻ കൈ കൊണ്ടു 💪 ഇങ്ങനെ കാണിച്ചു ) ഒരു ബെറ്റ് കണ്ട് പേടിക്കുന്ന ആൾ കേടായാത്.

ഓഹ്!!! അത്രക്ക് അഹങ്കാരമോ…എന്നാ പൊട്ടിച്ചു കയ്യിൽ കൊടുത്തിട്ട് തന്നെ ബാക്കി കാര്യം. ഞാൻ തോറ്റാൽ നീ നിനക്ക് ഇഷ്ടമുള്ളത് പറഞ്ഞോ. എന്ത് പറഞ്ഞാലും സാധിച്ചു തരും. മറിച് നീ തൊറ്റാലോ???

സെയിം. നീയും നിനക്ക് ഇഷ്ടമുള്ളത് പറഞ്ഞോ ഞാൻ സാധിച്ചു തരും.

ഉറപ്പാണേ…ലാസ്റ്റ് തോറ്റ് കഴിഞ്ഞ് വാക്ക് മാറ്റരുത്.

മദർ പ്രോമിസ്സ്.

എന്റെ കർത്താവെ… ഇന്ന് ഇവിടെ എന്തെങ്കിലും ഒക്കെ നടക്കും. (ആകാശത്തേക്ക് നോക്കി കണ്ണിറുക്കികൊണ്ട് ഒരു പ്രതേക രീതിയിൽ ഐ ആം ത്രിൽഡ് എന്ന് പറഞ്ഞു )😉

ഞാൻ :ഡേയ് പയ്യൻസ് വാടാ…ഒൺ

ടാർസൺ: ടു

ഞാനും അവനും ഒപ്പം :ത്രീ

(ഞങ്ങൾ ഒരുമിച്ചു മുങ്ങി. എന്റെ മുന്നിൽ തന്നെ ആണ് അവനും ഉള്ളത്. തെളിഞ്ഞ വെള്ളം ആയതുകൊണ്ട് നേരെ കാണാം. കുറച്ചു കഴിഞ്ഞപ്പോ അവൻ പൊങ്ങുന്നത് ഞാൻ കണ്ടു. വെള്ളത്തിന്റെ അടിയിൽ നിന്ന് തന്നെ വിജയം ഉറപ്പിച്ചുകൊണ്ട് ഞാൻ കുറച്ചു സെക്കന്റ്‌ കൂടി പിടിച്ചു നിന്ന് പൊങ്ങി വന്നു )

Leave a Reply

Your email address will not be published. Required fields are marked *