റേച്ചലും ടാർസനും [ശ്രേയ]

Posted by

അയ്യേ…നാണക്കേട്…വല്യ ബോക്സ്ർ ആണ്. പക്ഷെ പെൺപിള്ളേരോട് തോറ്റ് പോയി. ( അവനെ പ്രോവൊക്ക് ചെയ്യാൻ മനഃപൂർവം ചൊറിഞ്ഞു )

എനിക്ക് നീ ജയിച്ചു കാണുന്നതാ ഇഷ്ടം. അത്കൊണ്ട് മനഃപൂർവം തോറ്റ് തന്നതാ…( അവൻ വളരെ കൂൾ ആയി പറഞ്ഞു )

അപ്പൊ തോൽക്കാൻ ആണോ മുകളിലേക്ക് നോക്കി ഐ ആം ത്രിൽഡ് എന്ന് പാടിയത് (അവൻ പറഞ്ഞ അതേ രീതിയിൽ, മുകളിലേക്ക് കണ്ണിറുക്കികൊണ്ട് ഞാനും പറഞ്ഞു. എന്റെ ഇമിറ്റെറ്റിംഗ് കണ്ട് അവനും ചിരി വന്നു.)

എനിക്ക് ഇപ്പൊ നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം ഒന്നുല്ല.

ഉണ്ടല്ലോ…ഈ നന്മയിൽ ഞാൻ വീണാൽ പിന്നെ ബെറ്റ് ചോദിക്കില്ലല്ലോ…🤙

നീ ഇപ്പൊ തന്നെ ചോദിക്ക്. വെച്ച് താമസിപ്പിക്കേണ്ട.

വെയിറ്റ്. ഞാൻ ഒന്ന് ആലോചിക്കട്ടെ എന്താ വേണ്ടെന്ന്…(കാണിക്കാൻ പറഞ്ഞാലോ…അല്ലേൽ വേണ്ട അതിലൊരു ത്രിൽ ഇല്ല. അതിനു വേറെ വഴി ഉണ്ട്. വേറെ ഇപ്പൊ ഇവനെക്കൊണ്ട് ആവശ്യങ്ങൾ ഒന്നും ഇല്ല. എന്താ ഇപ്പൊ പറയാ…🤔 ഞാൻ വെള്ളത്തിൽ പൊങ്ങി കിടന്ന് കട്ട ആലോചനയിൽ മുഴുകി)

വേഗം പറ.

എനിക്ക് ഇപ്പൊ ഒന്നും കിട്ടുന്നില്ല. ഞാൻ പിന്നെ എപ്പോഴേലും ചോദിക്കാം. അപ്പൊ നിനക്ക് ഓർമ ഉണ്ടായാൽ മതി.

അതൊക്കെ എനിക്ക് ഓർമ ഉണ്ടാവും. നമ്മക്ക് ഇപ്പൊ ഗുഹയിലേക്ക് കേറിയാലോ???

അതിന് മുന്നേ ഞാൻ നിനക്ക് വേറെ ഒരു കാര്യം കാണിച്ചു തരാം.

വേറെ കാര്യൊക്ക പിന്നെ. കൊറേ നേരമായി ഇത് പെൻഡിങ്ങിൽ നിക്കുന്നു. ഇത് കഴിഞ്ഞു മതി അടുത്തത്.

നിക്ക് ഇത് ഒരു മിനിറ്റിന്റെ കാര്യമേ ഉള്ളു. അത്‌ കഴിഞ്ഞ് നേരെ ഗുഹ.

( അവന് അപ്പോഴേക്കും ക്ഷമ കെട്ടിരുന്നു. എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും പുഴയുടെ അടിത്തട്ടിലേക്ക് ഊളിയിട്ടു. താഴേന്നു കുറച്ചു വെള്ളാരം കല്ല് കയ്യിൽ വാരി പിടിച്ച് മുകളിലേക്ക് പൊങ്ങി.)

🫴കൈ അവന്റെ നേരെ നീട്ടി കല്ല് കാണിച്ചു കൊടുത്തു. ഇത് വെള്ളാരം കല്ലല്ലേ ഇതിലിപ്പോ എന്താ ഇത്ര കാണാൻ എന്ന ഭാവത്തിൽ അവൻ എന്നെ നോക്കി.

നേരെ നോക്ക്. സൂക്ഷിച്ചു നോക്കിയാലെ കാണു. (ഞാൻ ഒന്നുടെ അവന് നേരെ കൈ നീട്ടി. എന്റെ കൈ പിടിച്ചു മുഖത്തിനോട് അടുപ്പിച്ച് അവൻ സൂക്ഷിച്ചു നോക്കി. ഞൊടിയിടയിൽ ഞാൻ വായിൽ വെള്ളം നിറച്ച് ഒറ്റ തുപ്പ്. അവന്റ മുഖത്തേക്ക്. എന്താ ഉണ്ടായേ എന്തിനാ ഇങ്ങനെ കാണിച്ചെന്നൊക്കെ കിളി പോയ എക്സ്പ്രസ്സ്‌നിൽ നിക്കുമ്പോഴേക്കും ഞാൻ നീന്തി കരക്ക് എത്തിയിരുന്നു.)

Leave a Reply

Your email address will not be published. Required fields are marked *