റേച്ചലും ടാർസനും [ശ്രേയ]

Posted by

ടാർസൺ : എന്ത് കാര്യം?

മമ്മി : ഒരു കല്യാണക്കാര്യം.

ആർക്ക്?

എന്റെ മോന്. മധുര പതിനെട്ടിൽ നിൽക്കുകയല്ലേ എത്രയും പെട്ടെന്ന് കെട്ടിക്കുന്നതല്ലേ നല്ലത്. എടാ പൊട്ടാ നിന്റെ ചേച്ചിക്ക്…

( അവനൊന്നും പറയുന്നത് കേൾക്കുന്നില്ല. മിക്കവാറും മുഖം വീർപ്പിച്ച് നിൽക്കുകയായിരിക്കും. ഇന്നലെ ഞാൻ കല്യാണം കഴിച്ച് പോകുന്നതാ നല്ലത് എന്ന് ഞാൻ പറഞ്ഞപ്പോൾ നിന്ന അതേപോലെ. അവിടെയുള്ള ഒന്നും കീറാതിരുന്നാൽ മതിയായിരുന്നു.)

മമ്മി : നല്ല കുടുംബക്കാരാടാ…ഫിനാൻഷ്യലി സെറ്റിൽഡുമാണ്. ഗൾഫിലാണ് അവരുടെ ബിസിനസ് എല്ലാം. പയ്യനാണെങ്കിൽ കാണാനും മിടുക്കൻ. പ്രായം കുറച്ച് കൂടുതലാണ് എന്നേയുള്ളൂ

(” എത്ര കൂടുതൽ? ” ഞാൻ മനസ്സിൽ ചോദിച്ച ചോദ്യം തന്നെ ടാർസൺ മമ്മിയോട്‌ ചോദിച്ചു )

12 വയസ്സ് കൂടുതൽ ഉണ്ട് നമ്മുടെ റേച്ചൽനേക്കാൾ

32 വയസ്സുള്ള കിളവൻ. മമ്മി തന്നെ കെട്ടിയാൽ മതി അത്ര നിർബന്ധം ആണെങ്കിൽ .( അവൻ കുറച്ച് ശബ്ദം ഉയർത്തിയാണ് അത് പറഞ്ഞത്. മമ്മി പറയുന്നത് കേട്ടപ്പോൾ എനിക്കും നല്ല ദേഷ്യം വന്നു.)

എടാ ഞാൻ ഒന്ന് പറയട്ടെ. മാനുവലിനെ കണ്ട അത്രയ്ക്ക് പ്രായം ഒന്നും തോന്നിക്കില്ല.

ഓഹോ അപ്പോൾ പോയി കണ്ട് ഉറപ്പിച്ചിട്ടാണല്ലേ വരുന്നത്. അവര് തന്നു വിട്ടതായിരിക്കും ഈ കോപ്പ്

( എന്തോ സാധനം എടുത്ത് അറിയുന്ന ശബ്ദം ഞാൻ കേട്ടു. മിക്കവാറും മമ്മി കൊണ്ടുവന്ന സ്വീറ്റ്സ് ആയിരിക്കും.)

നിനക്കെന്താ ടാർസ ഭ്രാന്ത് പിടിച്ചോ? നീ എറിഞ്ഞു കളഞ്ഞ സാധനം ഞാൻ മേടിച്ചതാണ്. ഇന്നലെ ഡോക്ടർ ഇങ്ങനെ ഒരു ആലോചനയുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ അവിടെ പോയി അന്വേഷിച്ചു എന്ന് മാത്രം അല്ലാതെ വാക്കൊന്നും കൊടുത്തിട്ടില്ല.

അയാൾ ആരാ നമ്മുടെ വീട്ടിലെ കാര്യം തീരുമാനിക്കാൻ? ഇല്ലെങ്കിലേ എനിക്ക് കാണുന്നത് തന്നെ കലിയാണ്. അതിന്റെ കൂട്ടത്തിൽ ആണ് അയാളുടെ ഒരു കല്യാണം ആലോചന.

( നല്ല ശബ്ദം ഉയർത്തിയാണ് അവൻ സംസാരിച്ചത്. ഒരു ചുമരിന് ഇപ്പുറത്താണെങ്കിലും ദേഷ്യം കൊണ്ട് വിറച്ചുനിൽക്കുന്ന അവന്റെ മുഖം എനിക്ക് കാണാമായിരുന്നു.)

നമ്മുടെ ഇന്നത്തെ ഈ ഒരു അവസ്ഥയിൽ സഹായിക്കാൻ അയാളെ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നകാര്യം നീ മറക്കണ്ട.

Leave a Reply

Your email address will not be published. Required fields are marked *