റേച്ചലും ടാർസനും [ശ്രേയ]

Posted by

ഞാൻ : എന്ത്പറ്റി?

ടാർസൺ : അറിയില്ലെടി മമ്മി പെട്ടെന്ന് കട്ട് ചെയ്തു. ഇപ്പോ വിളിച്ചിട്ട് എടുക്കുന്നുമില്ല.

5 മിനിറ്റ് കഴിഞ്ഞ് ഡോക്ടർ എന്റെ ഫോണിലേക്ക് വാട്സാപ്പിൽ വീഡിയോ കോൾ ചെയ്തു.

ഞാൻ : ഓ ഗോഡ് ഇനി ഇങ്ങേരുടെ വെറുപ്പിക്കൽ കൂടി കാണേണ്ടിവരും

ഞാൻ കോൾ എടുത്തു

ഡോക്ടർ : മോളെ കാര്യങ്ങളൊക്കെ മമ്മി പറഞ്ഞു. മോളു പോയി മാത്യൂസ് കിടക്കുന്നത് ഒന്ന് കാണിച്ചു തന്നേ.

ഞാൻ ബാക്ക് ക്യാമറയിൽ അപ്പൻ കിടക്കുന്നത് കാണിച്ചുകൊടുത്തു. ഇപ്പോഴും അതേ കിടപ്പാണ് ബോധം വന്നിട്ടില്ല.

ഡോക്ടർ : പുള്ളിക്കാരനെ ഇങ്ങനെ കിടത്തല്ലേ നിങ്ങളെ വല്ല കസേരയിലും പിടിച്ചിരുത്ത്. ഞങ്ങൾ ദേ  ഇപ്പൊ അങ്ങോട്ട് വരാം. സമാധാനമായിട്ടിരിക്ക്.

മമ്മി അപ്പോഴും ഒന്നും മിണ്ടുന്നില്ല തലയ്ക്ക് കൈ കൊടുത്ത് കസേരയിൽ ഇരിക്കുന്നത് ഞാൻ കണ്ടു.

ഞങ്ങൾ അപ്പനെ പിടിച്ച് സോഫയിൽ ഇരുത്തി. ശരീരം അനങ്ങിയപ്പോൾ വേദന കൊണ്ട് മുരളുന്നുണ്ടായിരുന്നു. അടി കാണാൻ പറ്റിയില്ലെങ്കിലും പ്രഹര ശേഷി ഞാൻ ഊഹിച്ചു. അപ്പൻ ആണെങ്കിലും ഉള്ളിൽ ചെറിയ സന്തോഷം ഒക്കെ എനിക്ക് തോന്നി. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ പുറത്ത് വണ്ടി വന്ന് നിർത്തുന്ന ശബ്ദം കേട്ടു. ഞാൻ വാതിലിനടുത്തേക്ക് നടന്നു.

ഞാൻ : മമ്മി ആയിരിക്കും.

വാതിൽ തുറന്നപ്പോൾ മമ്മിയും ഡോക്ടറും മാത്രമല്ല രണ്ടുമൂന്ന് പോലീസുകാരും ഉണ്ട്. അതിലൊരാൾ ഒരു ലേഡി പോലീസ് ഓഫീസർ ആണ്. മറ്റൊരാൾ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനും. പോലീസിനെ കണ്ട അന്താളിപ്പിൽ എനിക്കൊന്നും പറയാൻ കിട്ടിയില്ല. അവർ അകത്തുകയറി ചുറ്റുപാടും ഒന്ന് പരിശോധിക്കുന്നതിനിടയ്ക്ക് ഞാൻ മമ്മിയോട് ചോദിച്ചു

ഞാൻ : എന്തിനാ മമ്മി പോലീസ് ഒക്കെ?

ടാർസൺ : ഡോക്ടർ പറഞ്ഞിട്ടായിരിക്കും അല്ലേ??? ( ശബ്ദം കടുപ്പിച്ചാണ് അവൻ അത് ചോദിച്ചത്.)

ടാർസൺ പതിഞ്ഞ ശബ്ദത്തിൽ മമ്മിയോട് ചോദിച്ചു. മമ്മി രൂക്ഷമായി അവനെ നോക്കി.

മമ്മി : അല്ല ഞാനാ അവരെ വിളിച്ചത്.

എന്റെ കൊച്ചിനെ കേറി പിടിച്ച നാറിയെ** ഞാൻ പിന്നെ വെറുതെ വിടണോ? മമ്മി പറഞ്ഞില്ലെങ്കിൽ മമ്മിയുടെ നോട്ടത്തിൽ അത് വ്യക്തമായിരുന്നു. എന്റെ മനസ്സിൽ വീണ്ടും ധൈര്യം നിറഞ്ഞു. അറിയാതെ ഞാൻ മമ്മിയുടെ കയ്യിൽ മുറുക്കെ പിടിച്ചു. അപ്പോഴേക്കും ലേഡി പോലീസ് ഓഫീസർ ഞങ്ങളുടെ അടുത്ത് വന്ന് എന്നോടും ടർസാനോടുമായി ആയി ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *