” മോളെ അല്ലേ ഇയാൾ ഉപദേശിക്കാൻ ശ്രമിച്ചത്? ”
ഞാൻ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.
ലേഡി പോലീസ് ഓഫീസർ ടാർസനോട് : നീയത് കണ്ടോ?
ടാർസൺ : കണ്ടു.
ലേഡി ഓഫീസർ: നിങ്ങൾ രണ്ടുപേരും മുറിയിലേക്ക് വരൂ. മൊഴിയെടുക്കാൻ ഉണ്ട്.
എന്നും പറഞ്ഞ് അവർ എന്റെ റൂമിലേക്ക് നടന്നു. ഞാൻ മമ്മിയെ നോക്കി. മമ്മി എന്നോട് ചെല്ലാൻ തലയാട്ടി. ഞങ്ങൾ രണ്ടുപേരും അവരുടെ പിന്നാലെ നടക്കാൻ തുടങ്ങിയപ്പോൾ. ഓഫീസർ പറഞ്ഞു:
” മൊഴിയെടുക്കുമ്പോൾ മുതിർന്ന ആരെങ്കിലും ഒപ്പം വേണം”
അത് കേട്ടപ്പോൾ മമ്മി ഞങ്ങളോടൊപ്പം റൂമിലേക്ക് വന്നു കൂടെ ആ ഡോക്ടറും. ഡോക്ടറുടെ ഔചിത്യം ഇല്ലായ്മ കണ്ട് പോലീസുകാരിയും ഒന്ന് അന്തംവിട്ടു.
ലേഡി ഓഫീസർ ഡോക്ടറെ നോക്കിക്കൊണ്ട് : ഹലോ ഞാൻ കുട്ടികളുടെ രക്ഷിതാവിനെ ആണ് ഉദ്ദേശിച്ചത്. നിങ്ങൾ പുറത്ത് കടക്കണം മിസ്റ്റർ.
ഡോക്ടർ ഇളിഭ്യൻ ആയി നിന്ന ശേഷം പതിയെ പുറത്ത് കടന്നു. മമ്മി അപ്പോൾ തന്നെ വാതിൽ അടച്ച് ലോക്ക് ചെയ്തു.
നടന്ന കാര്യങ്ങൾ ഒരു അപരിചിതയുടെയും ടാർസന്റെയും മുന്നിൽ പറയാൻ എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പക്ഷേ ആ പോലീസ് ഓഫീസറുടെയും മമ്മിയുടെയും സപ്പോർട്ട് കൊണ്ട് ഞാൻ കാര്യങ്ങൾ വിശദമായി പറഞ്ഞു. പറയുന്നതിനിടയ്ക്ക് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഓഫീസർ എല്ലാം സർക്കാർ പേപ്പറിൽ നോട്ട് ചെയ്യുന്നുണ്ടായിരുന്നു. ആ ഒരു ഷോക്ക് മനസ്സിൽ വിട്ടുമാറാത്തത് കൊണ്ട് പറയുന്നതിനിടയ്ക്ക് ശബ്ദവും ഇടറുന്നുണ്ടായിരുന്നു. എല്ലാം കേട്ടതിനു ശേഷം മമ്മി പൊട്ടിക്കരയുകയാണ് ചെയ്തത്.
ലേഡി ഓഫീസർ: വിഷമിക്കേണ്ട മാഡം. മകൾ പറഞ്ഞത് വെച്ചുനോക്കുമ്പോൾ പരമാവധി ശിക്ഷ തന്നെ നമുക്ക് വേടിച്ചു കൊടുക്കാം. മോൻ സാക്ഷിയായി ഉള്ളപ്പോൾ കേസും സ്ട്രോങ്ങ് ആയിരിക്കും. മാത്രമല്ല സങ്കടപ്പെടാൻ മാത്രം ഒന്നും ഉണ്ടായില്ലല്ലോ. ഞങ്ങൾ ഡെയിലി കാണുന്ന കേസുകൾ വെച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല.
മമ്മിയോട് ഇത് പറയുന്നതിന് ഇടയിലും അവർ എഴുതുന്നുണ്ടായിരുന്നു. എഴുത്ത് തീർന്നതിനുശേഷം എന്നോടും ടാർസനോടും പേരെഴുതി സൈൻ ചെയ്യാൻ പറഞ്ഞു. അവൻ ഒപ്പിടുന്നതിനിടയിൽ പുഞ്ചിരിച്ചുകൊണ്ട് അവർ പറഞ്ഞു