അമ്മ അതു പറഞ്ഞു കരഞ്ഞതും ഉള്ളിലെ വിഷമങ്ങൾ എല്ലാം നുരഞ്ഞു പൊന്തി വന്നു.. അമ്മ കരയാൻ തുടങ്ങി… തന്നെ നിയന്ത്രണം ഇല്ലാതെ അലതല്ലി കരയാൻ തുടങ്ങി… ഞങ്ങൾക്കും ആ വിഷമം കണ്ടു നിക്കാൻ പറ്റിയില്ല…
അമ്മയുടെ കരച്ചിൽ കേട്ടപ്പോൾ വിനിത ഉറക്കം തെളിഞ്ഞു കണ്ണ് തുറന്നു.. അവൾ അപ്പോൾ കാണുന്നത് തന്റെ മുന്നിൽ നിന്നു അമ്മ കരയുന്നതാണ്… അവൾക്ക് എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല…
” അമ്മ എന്തിനാ അമ്മേ… ഇപ്പോൾ ഇങ്ങനെ കരയുന്നെ? ”
അവളുടെ സൗണ്ട് കേട്ടതും അമ്മ അവളെ നോക്കി… അവൾ ഒന്നും അറിയാത്ത ഭാവത്തിൽ അമ്മയെ തന്നെ നോക്കി….. ഞങ്ങൾ നിൽക്കുന്നത് അവൾക്കു കാണാൻ കഴിഞ്ഞില്ല.സർവിവൽ കോളേർ അനിഞ്ഞിരിക്കുന്നത് കൊണ്ട് അവൾക്കു തല ചാരിക്കാൻ കഴിയില്ല… അത് കൊണ്ട് മുന്നിൽ നില്കുന്നവരെ മതമേ കാണാൻ കഴിയു.. ഞങ്ങൾ അവളുടെ വലതു സൈഡിൽ നീങ്ങി ആണ് നിന്നിരുന്നത് . അമ്മ ഉടൻ കണ്ണുകൾ രണ്ടും തുടച്ചിട്ടു അവളോട് പറഞ്ഞു..
“മോളെ ചിന്നു….. ഇവർ നിന്നെ കാണാൻ വന്നതാ ”
അവർ അതും പറഞ്ഞു ഞങ്ങളെ അവളുടെ മുന്നിലേക്ക് നിൽക്കാൻ വിളിച്ചു… ഞങ്ങൾ നീങ്ങി അവൾക്കു കാണാൻ പറ്റുന്ന രീതിയിൽ നിന്നു.. അവൾ ഞങ്ങളെ കണ്ടതും അവൾക്ക് ഒരു ഞെട്ടൽ ഉണ്ടായിരുന്നു…. കുറച്ചു നിമിഷം അവൾ ഞങ്ങളെ നോക്കി നിന്നു.. എന്നാൽ വളരെ പെട്ടന്ന് തന്നെ ആ ഞെട്ടൽ മാറി അത്ഭുതവും… ചെറു പുഞ്ചിരിയിലേക്കും വഴി മാറി
എന്നൽ അത് എന്തിനാണെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല…. ഞങ്ങൾ അവളെ നോക്കി നിന്നു…അവൾ ഞങ്ങളോട് പറഞ്ഞു…
” ഞാൻ ഈ കൂടികഴ്ച്ച പ്രേതീക്ഷിച്ചിട്ടു ഒരു പാട് നാൾ ആയി ”
അവൾ പറഞ്ഞത് എന്താണെന്നു ഞങ്ങൾക്ക് രണ്ടുപേർക്കും മനസ്സിലായില്ല… ഞാൻ മാളുവിന്റ മുഖത്തു നോക്കിയപ്പോൾ അവൾക്കും അതെ അവസ്ഥ തന്നെ…..
“നിങ്ങള്ക്ക് ഒന്നും മനസ്സിലായില്ല അല്ലേ ഗോകുൽ……..?”
ഞാൻ ഇല്ല എന്നാ രീതിയിൽ തലയിട്ടി.. അവൾ അത് കണ്ടു ഒരു ചെറിയ പുഞ്ചിരി തൂകി..