രണ്ടാമൂഴം 2 [JK]

Posted by

നിന്റെ അച്ഛൻ വേലായുധൻ. അവന്റെ അമ്മ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

ങേ അതിന് അങ്ങേരിന് പണിക്കൊന്നും പോയില്ലേ മനുഷ്യനെ മെനക്കെടുത്താനായിട്ട്.. മനു പിറുപിറുത്തും കൊണ്ട് പുറത്തേക്ക് നടന്നു.

മനു വീടിന് വെളിയിൽ എത്തിയപ്പോഴാണ് പുറത്ത് ശ്രീക്കുട്ടൻ നിൽക്കുന്നത് കണ്ടത്.

ഇവനെന്താ ഈ രാവിലെ തന്നെ. മനു ഉടുത്തിരുന്ന മുണ്ട് ഒന്നുടെ മുറുക്കി ഉടുത് കണ്ണും തിരുമി ശ്രീക്കുട്ടന്റെ അടുത്തേക്ക് ചെന്നു.

എന്താടാ രാവിലെ തന്നെ.. മനു ശ്രീകുട്ടനോട് ചോദിച്ചു.

നീ ഡ്രസ്സ്‌ മാറി വാ എനിക്കൊരു കാര്യം പറയാനുണ്ട്.

എന്ത് കാര്യം..

നിന്റെ അച്ഛനെ കെട്ടിക്കുന്ന കാര്യം. നീ വരുന്നുണ്ടെങ്കിവാ ഞാനാ പാടതുണ്ടാവും. ശ്രീക്കുട്ടൻ അതും പറഞ്ഞ് ചവിട്ടി തുള്ളി പാടത്തേക്ക് നടന്നു.

ആഹാ ഈ മൈരൻ രാവിലെ തന്നെ എന്റെ അമ്മക്കുള്ള പണിയും കൊണ്ടാണോ ഇങ്ങോട്ട് കെട്ടിയെടുത്തത്..

എനി പറഞ്ഞപോലെ തന്തപിടിക്ക് വേറെ വല്ല സെറ്റപ്പും ഉണ്ടോ… മനു വീട്ടിലേക്ക് തിരിഞ്ഞ് നടക്കുന്നതിനിടയിൽ വെറുതെ ചിന്തിച്ചു.

എന്തിനാട അവൻ വന്നത്.. അമ്മയുടെ വകയായിരുന്നു ആ ചോദ്യം.

ങേ അതോ.. അതവനൊരു കല്യാണകാര്യം പറയാൻ വേണ്ടി വന്നത.

കല്യാണോ.. ആരടെ…

ഇങ്ങടെ കെട്ട്യോന്റെ. മനു അല്പം സൗണ്ട് കുറച്ചാണ് അത് പറഞ്ഞത്.

ങേ.. എന്ത്..

എനിക്കറിയാൻ പാടില്ല. നിങ്ങളൊന്ന് പോവുന്നുണ്ടോ. മനു ഉറക്കം നഷ്ടമായ കലിപ്പ് അവന്റെ അമ്മയോട് തീർത്ത് റൂമിലേക്ക് നടന്നു.

അതെ സമയം അനു അതി രാവിലെ അമ്പലത്തിൽ പോയി തൊഴുത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

അവളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണല്ലോ ഇന്ന്.

വിവേക് പലപ്പോഴും അനുശ്രീയെ നോക്കുബോൾ അവളുടെ ഫ്രണ്ട്‌സ് അവളോട് പറയുമായിരുന്നു സാറിന് അവളോട് എന്തോ ഉണ്ടെന്ന്. പക്ഷേ അവൾ അന്നത് കാര്യാക്കിയില്ല. അല്ലങ്കിൽ അവൾ അതിന് ഒട്ടും താല്പര്യം കാണിച്ചില്ല എന്ന് വേണം പറയാൻ.

വിവേകണെങ്കിൽ അസിസ്റ്റന്റ് പ്രഫസറായി കോളേജിൽ എത്തിയ നാൾ മുതൽ അയാൾക്ക് പുറക്കെയാണ് കോളേജിലെ ഒരു കൂട്ടം പിടകോഴികൾ.

അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവിവാഹിതൻ നല്ല ജോലി കാണാനും കൊള്ളാം.

പക്ഷേ എന്തുകൊണ്ടോ അനുശ്രീക്ക് അതിനൊന്നും ഒരു താല്പര്യവുമില്ലായിരുന്നു. അനുശ്രീ കോളേജിലെ മറ്റ് കുട്ടികളിൽ നിന്നും തീർത്തും വ്യത്യസ്തയാണ്. കോളേജിലെ പുരുഷൻമാരിൽ നിന്നും കുറച്ച് അകലം പാലിക്കുന്ന പ്രകൃതവും.

Leave a Reply

Your email address will not be published. Required fields are marked *