തൃശൂരിലെ ഒരു പ്രമുഖ പാരമ്പര്യ കുടുംബത്തിൽ പെട്ടതാണ് അവളുടെ അച്ഛനും അമ്മയും. പടിപ്പുര വീടും ഇന്ദ്രപ്രസ്ഥ വീടും. ബിസിനസിന്റെ കാര്യത്തിൽ രണ്ടു കുടുംബങ്ങളും ഭയങ്കര ശത്രുതയിൽ ആണ്. കണ്ടാൽ കടിച്ചു കീറാൻ നിക്കുന്ന പോലെ.. പല ബിസിനസുകളിലും പരസ്പരം പാരവച്ചു അവർ എപ്പോഴും വഴക്ക് ആയിരുന്നു. അത് പിന്നീട് കുടുംബങ്ങൾക്കിടയിലും പരന്നു. അതിന്റെ ഇടയിലാണ് രണ്ടു വീടുകളിൽ കഴിഞ്ഞിരുന്ന അവളുടെ അച്ഛനും അമ്മയും പ്രേമത്തിലാവുന്നത്. കോളേജിൽ തുടങ്ങിയ പ്രണയം രണ്ടുപേരും വീട്ടിൽ ചെന്ന് പറയാൻ പേടിയായത്തോടെ മുന്നോട്ടു കൊണ്ടുപോയി. പിരിയാൻ കഴിയില്ല എന്നുറപ്പായപ്പോൾ രണ്ടു പേരും ഒളിച്ചോടാൻ തീരുമാനിച്ചു. അങ്ങനെ ഒരു ഉത്സവ രാത്രിയിൽ അവർ ഒളിച്ചോടുന്നു.. അതോടെ രണ്ടു വീടുകളിലെ ശത്രുത വർദ്ധിക്കുന്നു. കുറെ കാലങ്ങൾക്ക് ശേഷം അവർക്കു മോൾ ജനിക്കുന്നു. അവൾക്കു ആവണി എന്ന് പേരിടുന്നു. ആ കുട്ടി വലുതായി അവൾ പ്ലസ്ടു പഠിക്കുന്ന സമയത്ത് അച്ഛന്റെ വീട്ടുകാർ അയാളെ കാണുകയും തല്ല് പിടിക്കൊടുവിൽ അമ്മ വെട്ടേറ്റു മരിക്കുന്നു. അതോടെ അച്ഛൻ ഒരു മാനസിക രോഗിയെ പോലെ ആയി. തങ്ങളുടെ മകളെ കൊന്നതറിഞ്ഞു അമ്മ വീട്ടുകാർ അച്ഛനെ അടിക്കുന്നു. അവരുടെ വീടുകളിലും പ്രശ്നം നടക്കുന്നു. ആശുപത്രിയിൽ ആയ അച്ഛൻ ക്രമേണ മരണത്തിനു കീഴടങ്ങി. ഇപ്പോൾ മകൾക്കു വേണ്ടി കേസ് നടത്തുകയാണ് രണ്ടു കൂട്ടരും. ഒരു ട്രസ്റ്റിന്റെ കീഴിൽ പഠനം പൂർത്തിയാക്കിയ ആവണി പിന്നീട് ജോലിക്ക് വേണ്ടിയും അവരുടെ കയ്യിൽ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടിയും കണ്ടെത്തിയ ജോലിയാണ് ഇത്. നാട്ടിൽ നിൽക്കാൻ ആവണിക്ക് പേടിയാണ്. തന്നെ കയ്യിൽ കിട്ടിയാൽ രണ്ടു കൂട്ടർക്കും ഇടയിൽ പെട്ടു താൻ കൊല്ലപ്പെടുമോ എന്നുള്ള ഭയം അവൾക്കുണ്ടായിരുന്നു!!!!