രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]

Posted by

അവർ വേറെയൊരു കമ്പനിക്കും ഈ ഡീറ്റെയിൽസ് അയച്ചിട്ടുണ്ട്. സൊ ഇപ്പോൾ ഒരു കോമ്പറ്റിഷൻ ആണ്. അങ്ങനെ കുറെ കാര്യങ്ങൾ സംസാരിച്ചു. കാര്യം വലിയ ഗൗരവമായി എടുക്കണം അതിനാണ് അദ്ദേഹം നേരിട്ട് വന്നതെന്ന് പറഞ്ഞു. അങ്ങനെ ഒരാളെ സെലക്ട്‌ ചെയ്യാൻ തീരുമാനിച്ചു. കുറെ ആളുകളുടെ പേര് പറഞ്ഞു. അവസാനം മാം ആവണിയുടെ പേര് എടുത്തു പറഞ്ഞു. അത് കേട്ടത്തോടെ എല്ലാവരും കൈ അടിച്ചു. എന്നാൽ ആവണി എണീറ്റ് എന്റെ പേര് പറഞ്ഞു.

അവളത് പറയുമ്പോൾ പേടിക്കുന്നുണ്ടായിരുന്നു. ഒരു പക്ഷെ തന്നെക്കാളും super ആയി ഞാൻ ചെയ്യുമെന്നും അവൾ പറഞ്ഞു. ഈ മൈര് മോൾ എന്തിനാ എന്റെ പേര് പറയുന്നേ. എനിക്കവളോട് ദേഷ്യം കൂടി വന്നു. പക്ഷെ മാം അവൾ തന്നെ മതിയെന്ന് പറഞ്ഞു. അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി. ഒരു ആഴ്ചക്കുള്ളിൽ 3 തരം പ്ലാനുകൾ സബ്‌മിറ്റ് ചെയ്യാൻ പറഞ്ഞു. മീറ്റിംഗ് അവസാനിച്ചു.

എല്ലാവരും സീറ്റിൽ പോയി ഇരുന്നു. എന്നാൽ ആവണി മാഡത്തിന്റ അടുത്തുപോയി കുറെ ഒഴിയാൻ നോക്കി. പക്ഷെ മാം സമ്മതിച്ചില്ല. എന്തായാലും ഞാൻ രക്ഷപെട്ടു. അവർക്ക് പ്ലാൻ പറ്റിയില്ലെങ്കിൽ എല്ലാവരുടെയും മുമ്പിൽ ഇട്ട് നാറ്റിക്കും. ഞാൻ നോക്കിയപ്പോൾ ഭയത്തോടെ അവൾ അടുത്ത് വന്നിരുന്നു.

ഒരു മരവിച്ച അവസ്ഥയായിരുന്നു അവൾക്കപ്പോൾ. കാരണം ഇത് കമ്പനിയുടെ prestige issue ആണ്. എന്തെങ്കിലും കാരണം കൊണ്ട് ആ പ്രൊജക്റ്റ്‌ കിട്ടിയില്ലെങ്കിൽ ജോലി വരെ പോകും. അത്രക്കും ഭാരമേറിയ ചുമതല ആയിരുന്നു അത്. അവൾ ഇരുന്നു വിറക്കുന്നത് പോലെ തോന്നി. ഞാൻ അതൊന്നും നോക്കാതെ അവളോട്‌ ചൂടായി..

Leave a Reply

Your email address will not be published. Required fields are marked *