രണ്ടു മിഴികൾ നിറഞ്ഞപ്പോൾ [Garuda]

Posted by

 

 

“” നിന്റെ പേര് പറഞ്ഞെങ്കിൽ നിനക്കതു ഏറ്റെടുത്തു കൂടെ. പറ്റില്ലെങ്കിൽ പറ്റില്ല എന്ന് പറയണം. പിന്നെന്ത് കോപ്പിനാണ് എന്റെ പേര് പറയുന്നേ “”

 

സങ്കടപ്പെട്ടിരിക്കുകയായിരുന്നു അവൾക്കു ഇതും കൂടി കേട്ടപ്പോൾ കരച്ചിൽ വന്നു. അവൾ എണീറ്റ് ബാത്റൂമിന്റെ അകത്തേക്ക് നിറ കണ്ണുകളുമായി കയറി പോയി. ഞാനതു മൈൻഡ് ചെയ്തില്ല. ഇതൊക്കെ കണ്ടിരിക്കുകയായിരുന്നു മിയ. അവൾ എന്റെ അടുത്ത് വന്നു ചൂടായി. അല്ലെങ്കിൽ തന്നെ അവൾ പേടിച്ചിരിക്കുകയാണെന്നും പറഞ്ഞു. എന്നിട്ട് ആവണിയെ വിളിച്ചുകൊണ്ടുവന്നു സമാധാനിപ്പിച്ചു. പിന്നെ എന്നോട് അവൾ മിണ്ടാൻ നിന്നിട്ടില്ല. എനിക്കും സന്തോഷമായി. ഞാനൊരു ചൂടാനാണെന്ന് അവൾ ചിന്തിക്കുന്നുണ്ടാവും. അത് തന്നെയാണ് നല്ലത്.

 

അങ്ങനെ പ്ലാൻ submit ചെയ്യേണ്ട ദിവസം എത്തി. ആവണി വരച്ച പ്ലാനുകൾ എല്ലാ സ്റ്റാഫിനെയും കാണിച്ചു. എന്നെ കാണിച്ചില്ല. അതിനുള്ള ധൈര്യം അവൾക്കില്ലായിരുന്നു. അവൾ പ്രാർത്ഥിച്ചു അത് മാഡത്തിന്റെ മുമ്പിൽ submit ചെയ്തു. അങ്ങനെ മാഡം അത് ഹെഡ് ഓഫീസിലേക്ക് ഫോർവേഡ് ചെയ്തു. പിന്നെ രണ്ടു ദിവസം ആവണി ശരിക്കും ഭക്ഷണം പോലും കഴിച്ചില്ല. പേടിച്ചിരിക്കുക ആയിരുന്നു. ആ പ്ലാൻ അവർ സ്വീകരിക്കുമോ ഇല്ലയോ എന്നുള്ള ടെൻഷൻ. മാത്രമല്ല അല്ലെങ്കിൽ അവളുടെ ജോലിക്കും പ്രശ്നമാണ്. കാരണം അന്ന് വന്ന ഓഫീസർ ഒരു ചൂടനാണ്. മിയ ആണ് അവളെ സമാധാനിപ്പിക്കാൻ ഉണ്ടായിരുന്നത്.

 

രണ്ടു ദിവസത്തിന് ശേഷം നമ്മുടെ ഓഫീസിൽ നിന്നും വരച്ച പ്ലാനും മറ്റു ബ്രാഞ്ചിലെ പ്ലാൻ ഒന്നും ആ വിദേശ കമ്പനിക്ക് ഇഷ്ടപ്പെട്ടില്ല. അതിനു മാഡത്തിന് നല്ലോണം ചീത്ത കിട്ടി. അത് മാഡം എല്ലാരുടെയും മുമ്പിൽ വച്ചു ആവണിയോട് തീർത്തു. എന്നിട്ട് നാളെ വൈകുന്നേരത്തിനു മുൻപ് ഒരു പ്ലാൻ മാഡത്തിന്റെ മുമ്പിൽ വെക്കാനും അല്ലെങ്കിൽ വേറെ ജോലി നോക്കാനും പറഞ്ഞു.. എല്ലാവരും അവളെ നോക്കി നിന്നു. അവൾ തല താഴ്ത്തി കണ്ണുനീർ പൊഴിച്ചു. അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. അതോടെ ആവണി ആകെ തകർന്നു പോയെന്നു പറയാം..

Leave a Reply

Your email address will not be published. Required fields are marked *