“””പോട്ടെടീ.. നാളെ വൈകുന്നേരം വരെ സമയം ഉണ്ടല്ലോ. ദൈവം എന്തെങ്കിലും വഴി കാണിച്ചു തരും “””
മിയ അവൾക്കു ആശ്വാസ വാക്കുകൾ നൽകി. ആവണിയാണെകിൽ ആകെ അവശയായിരിക്കുന്നു. കണ്ണുനീർ തുടക്കാൻ അവൾ ഒരുപാട് പാടുപെട്ടു. താൻ എല്ലാവരുടെയും മുമ്പിൽ നാണം കെട്ട പോലെ തോന്നി അവൾക്കു.
സത്യത്തിൽ എനിക്കും സങ്കടമായി. ഇത്രെയും ആളുകളുടെ മുമ്പിൽ ദേഷ്യപ്പെട്ടാൽ ആർക്കായാലും വിഷമമാകും. അവൾ ഒരു പെണ്ണല്ലേ.. സഹിക്കുന്നുണ്ടാവില്ല. റൂമിൽ എത്തിയിട്ടും എനിക്കതായിരുന്നു ചിന്ത. ഞാൻ അമ്മച്ചിയെ വിളിച്ചു സംസാരിച്ചു. പതിവില്ലാത്ത വിളി കണ്ടപ്പോൾ അമ്മച്ചിക്ക് ഒരേ സംശയം. കുത്തി കുത്തിയുള്ള ചോദ്യങ്ങൾക്കൊടുവിൽ ഞാൻ ഓഫീസിലെ കാര്യങ്ങൾ പറഞ്ഞു.
എന്റെ കഴിവുകൾ ഏറ്റവും കൂടുതൽ അറിയാവുന്ന അമ്മച്ചി എന്നോട് അവളെ ഹെല്പ് ചെയ്യാൻ പറഞ്ഞു. ഞാൻ നോക്കട്ടെ എന്നും പറഞ്ഞു call cut ചെയ്തു. അമ്മച്ചി പറഞ്ഞതിനെ കുറിച്ച് കുറെ നേരം ആലോചിച്ചപ്പോഴാണ് എനിക്ക് ഒന്ന് വരച്ചു നോക്കാൻ തോന്നിയത്. ഞാൻ ഉടനെ ലാപ് ഓൺ ചെയ്തു. അവർ പറഞ്ഞ കാര്യങ്ങൾ വച്ചു ഒരു പ്ലാൻ രാവിലെ വരെ ഇരുന്നു തയ്യാറാക്കി. ഒരു പോള കണ്ണടച്ചില്ല. നല്ല തല വേദന ഉണ്ടായിരുന്നു. പ്ലാൻ തയ്യാറാക്കി അത് പെൻഡ്രൈവിൽ സേവ് ചെയ്തു കുളിക്കാൻ പോയി.
പിന്നെ നേരെ ഓഫീസിലേക്ക്. നേരത്തെ എത്തിയല്ലോ എന്ന് കരുതി ഒരു വെജിറ്ററിയൻ ഹോട്ടലിൽ കയറി മസാല ദോശക്കു ഓർഡർ ചെയ്തു. അപ്പോഴാണ് പുറത്തു ആവണി വാടിയ മുഖവുമായി താഴോട്ട് മാത്രം നോക്കി ഓഫീസ് ബിൽഡിങ്ങിലെക്ക് കയറി പോകുന്നത് കണ്ടത്. അവളുടെ മുഖമൊക്കെ ആകെ മങ്ങിയിരിക്കുന്നു. എന്തായാലും മസാല ദോശയൊക്കെ കഴിച്ചു ഞാൻ ഓഫീസിൽ പോയി സീറ്റിൽ ഇരുന്നു. മിയ വന്നു ഗുഡ്മോർണിംഗ് പറഞ്ഞു.