“ഹ്മ്മ്….അച്ഛൻ എങ്ങോട്ടാ പോയെന്നു വല്ല പിടിയും ഉണ്ടോ ?”
ഞാൻ അവളോടായി വീണ്ടും തിരക്കി .
“ആഹ്..അറിഞ്ഞൂടാ…ഉച്ചക്ക് ഉണ്ണാൻ ഒന്നും ഉണ്ടാവില്ല എന്ന് പറഞ്ഞിട്ടാ പോയതെന്ന് അമ്മ പറഞ്ഞു . എവിടേക്കാണ് എന്താണ് എന്നൊന്നും നോ ഐഡിയ ..”
മഞ്ജുസ് ചെറു പുഞ്ചിരിയോടെ പറഞ്ഞു .
“വോക്കെ..”
ഞാൻ അതുകേട്ടു പയ്യെ പറഞ്ഞു . പിന്നെ അവളുടെ അടുത്തേക്കായി നടന്നു ചെന്നു .
“ഇന്നലെ പറഞ്ഞത് മറന്നിട്ടില്ലല്ലോ ?”
ഞാൻ അവളുടെ അടുത്ത് കുനിഞ്ഞു നിന്നുകൊണ്ട് ശബ്ദം താഴ്ത്തികൊണ്ട് ചോദിച്ചു .
“എന്തോന്ന് ?”
അവളൊന്നും അറിയാത്ത മട്ടിൽ എന്നെ നോക്കി . ഇരുവശവും ഇരിക്കുന്ന ആദിയും റോസും ഞങ്ങളുടെ ഈ കുശുകുശുക്കലൊക്കെ കൗതുകത്തോടെ നോക്കുന്നുണ്ട് .
“ചുമ്മാ കളിക്കല്ലേ …ഞാൻ മോളിൽ പോയി വെയിറ്റ് ചെയ്യും…ഉടനെ അങ്ങ് വന്നേക്കണം ”
ഞാൻ അവളെ ചട്ടം കെട്ടിക്കൊണ്ട് റോസ് മോളെ കുനിഞ്ഞെടുത്തു .
“ഇതിനെ ഞാൻ കൊണ്ട് പൊക്കോളാം…അല്ലെ നീ രണ്ടിനെയും എടുത്തു വരേണ്ടി വരും ”
ഞാൻ അവളെ നോക്കി കണ്ണിറുക്കി പയ്യെ പറഞ്ഞു .
“കവി….എനിക്ക് പറ്റില്ലാട്ടോ…”
മഞ്ജുസ് എന്റെ ആവേശം കണ്ടു പല്ലിറുമ്മി .
“പ്ലീസ് മുത്തേ…ഇനി ഞാൻ വരണമെങ്കിൽ മിനിമം രണ്ടാഴ്ച ആകും..അടുത്ത ആഴ്ച റോസമ്മയുടെ അടുത്ത് പോകാൻ ഉള്ളതാ ”
ഞാൻ അവളുടെ അടുത്തേക്കിരുന്നു സ്വകാര്യം പോലെ പറഞ്ഞു .
“എന്താപ്പോ പെട്ടെന്ന് ഒരു പൂതി ?”
മഞ്ജുസ് എന്നെ നോക്കി സംശയിച്ചു .
“ഓരോ നേരത്തു ഓരോ തോന്നൽ അല്ലെ മോളെ…ഇത് രണ്ടും റിലീസ് ആയതുതൊട്ട് എല്ലാം പോയി…”
ഞാൻ ചെറിയ നിരാശ അഭിനയിച്ചു തലയ്ക്കു കൈകൊടുത്തു .
“ഹ്ഹ..ഹ ഹ ഹ …നിന്റെ ഒരു കാര്യം ”
എന്റെ ഡയലോഗ് കേട്ട് മഞ്ജുസ് ഊറിച്ചിരിച്ചു .
“ചിരിക്കാതെ കാര്യം പറ …നീ വരുവോ ?”
ഞാൻ അവളെ പ്രതീക്ഷയോടെ നോക്കി .
“നോക്കട്ടെ മാൻ…കിച്ചണിൽ പണി ഉണ്ട് …പിന്നെ പിള്ളേരെ ഉറക്കാതെ നോ രക്ഷ ”
മഞ്ജുസ് തീർത്തു പറഞ്ഞു .
“ഇതിന്റെ ഒകെ ഇരിപ്പു കണ്ടിട്ട് ഇന്ന് രാത്രി പോലും ഉറങ്ങുന്ന ലക്ഷണം ഇല്ല ”
ഞാൻ മടിയിലിരിക്കുന്ന റോസ് മോളുടെ മുടിയിൽ തഴുകികൊണ്ട് ചിരിച്ചു .
“പോടാ…ഉച്ചക്ക് എന്തായാലും അവര് ഉറങ്ങാറുള്ളതാ..അപ്പൊ വല്ലോം നോക്കാം …ഇപ്പൊ നീ ചെല്ല്..”
മഞ്ജുസ് തീർത്തു പറഞ്ഞു . അതോടെ ഞാൻ എല്ലാ പ്ലാനും പൊളിഞ്ഞ മട്ടിൽ സോഫയിലേക്ക് ചാരി കിടന്നു . ഒപ്പം റോസ് മോളെയും എടുത്തെന്റെ മടിയിൽ വെച്ചു .