രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Posted by

മഞ്ജുസിനെ കളിയാക്കികൊണ്ട് മായേച്ചി തട്ടിവിട്ടു .അതുകേട്ടതും വിവേക് സ്വല്പം ഉറക്കെ തന്നെ പൊട്ടിച്ചിരിച്ചു .”പിന്നെ പിന്നെ…ഒന്ന് ചുമ്മായിരിക്ക് പെണ്ണെ ”
മായേച്ചിയുടെ ടീസിംഗ് കേട്ട് മഞ്ജുസ് അവളുടെ കയ്യിൽ നുള്ളി .

“ഇവനെ കെട്ടിയ ടൈമിൽ നല്ല ചീത്തപ്പേര് ആയിരുന്നു . എന്തൊക്കെ പറഞ്ഞാലും സൊസൈറ്റിയുടെ കണ്ണില് ഇതൊക്കെ അത്ര ശരിയല്ലലോ ”
മായേച്ചി ഗസ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു വിവേകിനെ നോക്കി .

“ഹ്മ്മ് …കഥകൾ ഉണ്ടാക്കാൻ അല്ലേലും നമ്മുടെ നാട്ടുകാരൊക്കെ ബെസ്റ്റാ ”
വിവേകേട്ടനും അത് ശരിവെച്ചു . ഞാനും മഞ്ജുസും അതൊക്കെ കേട്ട് മുഖാമുഖം നോക്കി പയ്യെ പുഞ്ചിരിച്ചു .
“ഇതിലിപ്പോ എന്താ ഇത്ര കഥ ഇറക്കാൻ ഉള്ളത് ? ഞങ്ങള് ഒളിച്ചോടി പോയിട്ടൊന്നും അല്ലല്ലോ കല്യാണം കഴിച്ചത് , ഇഷ്ടായിരുന്നു ..അതുകൊണ്ട് കെട്ടി ..അത്രേ ഉള്ളു ..”
മഞ്ജുസ് ഇടക്ക് കയറി ഗൗരവത്തിൽ തട്ടിവിട്ടു .

“ഹ്മ്മ്..ഉവ്വ ഉവ്വ ..അതൊക്കെ ചുമ്മാ വീട്ടുകാരെ ബോധിപ്പിക്കാൻ അല്ലെ ? അതിനു മുൻപ് തന്നെ രണ്ടും കൂടി കുറെ…”
മായേച്ചി പറയാൻ വന്നത് വിഴുങ്ങികൊണ്ട് ഞങ്ങളെ മാറി മാറി നോക്കി .

“നാണം കെടുത്തല്ലെടി പന്നി …”
വിവേകേട്ടൻ മുന്പിലിരിക്കുന്നത് കൊണ്ട് മഞ്ജുസ് അവളെ നോക്കി കണ്ണുരുട്ടി . പിന്നെ ഒരു ചമ്മിയ ചിരിയോടെ അവനെ നോക്കി .

“അതേയ്…ഞങ്ങളുടെ കാര്യം ഒകെ കഴിഞ്ഞിട്ടിപ്പോ കുറെ ആയി..അതുവിട്ടേ…”
ആ വിഷയം മതി സംസാരിച്ചത് എന്ന ലെവലിൽ ഞാനും തട്ടിവിട്ടു .

“എന്ത് കാര്യം ആടാ?”
മായേച്ചി പക്ഷെ വിടാതെ വീണ്ടും ചിരിയോടെ തിരക്കി .

“മ ..മൈ …ഒന്ന് പോടീ ..”
അവളുടെ ആക്കിയ ചിരി കണ്ടു ഞാൻ പല്ലിറുമ്മി . അതുകണ്ടതോടെ അവൾക്കും വിവേകിനും ചിരിപൊട്ടി .
“അപ്പൊ ആദ്യമേ ലിവിങ് ടുഗതർ ആയിരുന്നല്ലേ ? ആഹാ നിങ്ങള് ഭയങ്കര ലിബറൽ ആണല്ലോ ”
ഞങ്ങളുടെ കഥ ഒക്കെ കേട്ട് വിവേകേട്ടൻ ചിരിച്ചു .

“അങ്ങനെ ഒന്നും ഇല്ല വിവേക് …പിന്നെ അതൊക്കെ എങ്ങനെയാ..പറയാ ”
മഞ്ജുസ് ചെറിയ ജാള്യതയോടെ മുഖം താഴ്ത്തി .

“വേണ്ട വേണ്ട…ഞാൻ ഊഹിച്ചോളാം ..”
പുള്ളിയും അതുകണ്ടു ചിരിച്ചു .

അങ്ങനെ കളി ചിരിയൊക്കെയായി അന്നത്തെ ദിവസം മനോഹരമായി കടന്നു പോയി . ഊണൊക്കെ കഴിച്ച ശേഷമാണ് അവർ ഇരുവരും മടങ്ങിയത് . മഞ്ജുസിന്റെ അച്ഛൻ മുത്തശ്ശിയുമായി മടങ്ങിയെത്തും വരെ കാത്തിരിക്കാമെന്നു പറഞ്ഞെങ്കിലും നേരം വൈകുമെന്നോർത്തു അവർ വേഗം മടങ്ങി .

മായേച്ചിയുടെ സഹോദരനായ മഹേഷേട്ടൻ ഒക്കെ വിവാഹ സമയമാകുമ്പോഴേക്കും നാട്ടിലേക്ക് എത്തിയിരുന്നു . അതുകൊണ്ട് എനിക്ക് അധികം ഓടി നടക്കേണ്ടി വന്നില്ല . അല്ലെങ്കിൽ ഇവിടെയും അവിടെയുമായി ഓടിനടന്നു ഞാൻ ഒരു വഴിക്കായിട്ടുണ്ടാകും .

Leave a Reply

Your email address will not be published. Required fields are marked *