രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Posted by

ഞാൻ അതിനു പയ്യെ മൂളി .”ശോ…കണ്ടിട്ട് ആണേൽ സഹിക്കുന്നും ഇല്ല ..ഉണ്ണികള് നല്ലോണം ചെറുതാണല്ലേ ”
മഞ്ജുസ് ചെറിയ വിഷമത്തോടെ തന്നെ എന്നെ നോക്കി .

“ഹ്..അതൊക്കെ ശരിയായിക്കോളും ..നീ പേടിക്കാതെ …”
ഞാൻ അവളുടെ ടെൻഷൻ കണ്ടു പയ്യെ തട്ടിവിട്ടു .

“ഒന്ന് തൊടാൻ പോലും പറ്റിയില്ല …”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“കുറച്ചു ദിവസം കഴിഞ്ഞാൽ തൊടാനൊക്കെ പറ്റും എന്ന ഡോക്ടർ പറഞ്ഞെ..ഉള്ളിലേക്ക് കയ്യിടാനൊക്കെ ആ കൂട്ടിൽ തന്നെ ഓട്ട ഉണ്ടല്ലോ ”
ഇൻക്യൂബേറ്ററിന്റെ സെറ്റപ്പ് ഓർത്തുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു .

“ഹ്മ്മ്….”
മഞ്ജുസ് അതുകേട്ടു ആശ്വാസത്തോടെ മൂളി .

“അതൊക്കെ പോട്ടെ….അന്നത്തെ എക്സ്പീരിയൻസ് പറ ”
ഞാൻ പെട്ടെന്ന് വിഷയം മാറ്റിക്കൊണ്ട് അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു .

“ഏതു ?”
മഞ്ജുസ് ഒന്നുമറിയാത്ത മട്ടിൽ എന്നെ നോക്കി .

“ഹാഹ് …പൈൻ വന്നില്ലേ …അന്നത്തെ ..”
ഞാൻ ഗൗരവത്തിൽ തന്നെ പറഞ്ഞു .

“ഓഹ്..അതോ..അതിപ്പോ അങ്ങനെ പറയാൻ മാത്രം ഒന്നും ഇല്ല ..നല്ല വേദന ആയിരുന്നു ..ഊഹ്ഹ്ഹ് ”
മഞ്ജുസ് അതോർത്തു ഒന്ന് തലകുടഞ്ഞു .

“അച്ചോടാ പാവം…”
അവളുടെ ഭാവം കണ്ടു ഞാൻ പയ്യെ ചിരിച്ചു .

“സീരിയസ്‌ലി മാൻ …ഞാൻ ചുമ്മാ ഗെയിം കളിച്ചു ഇരിക്കുവായിരുന്നു..അതിന്റെ ഇടയിലാ പെട്ടെന്ന് വേദന തുടങ്ങിയത്..പിന്നെ ഇരിക്കാനും വയ്യ നിൽക്കാനും വയ്യ എന്ന് പറഞ്ഞ പോലെ ആയി..ശ്വാസം മുട്ടുന്ന പോലെ ഒകെ ആയപ്പോൾ ഞാൻ കിടന്നു കരയാൻ തുടങ്ങി..”
മഞ്ജുസ് ചെറിയ ജാള്യതയോടെ തന്നെ പറഞ്ഞൊപ്പിച്ചു .

“ഹി ഹി…അല്ലെങ്കിലും കരച്ചില് നിന്റെ മാസ്റ്റർ പീസ് ആണല്ലോ ”
ഞാൻ അവളെ കളിയാക്കികൊണ്ട് പയ്യെ ചിരിച്ചു .

“പോടാ…അതൊക്കെ നിന്റെ അടുത്ത് മാത്രേ ഉള്ളു …”
മഞ്ജുസ് അതുകേട്ട് ചിരിച്ചുകൊണ്ട് എന്റെ കയ്യിൽ നുള്ളി .

“ആഹ്..ആഹ്..എന്നിട്ട് ”
ഞാൻ വീണ്ടും കഥ കേൾക്കാനുള്ള ത്വരയിൽ തിരക്കി .

Leave a Reply

Your email address will not be published. Required fields are marked *