“എന്നിട്ടെന്താ ..അമ്മേം അച്ഛനും ഒകെ എന്റെ നിലവിളി കേട്ട് ഓടി വന്നു ..വണ്ടി ഒക്കെ വീട്ടിൽ തന്നെ ഉള്ളതുകൊണ്ട് എളുപ്പം ഇങ്ങു പോന്നു..”
മഞ്ജുസ് നിസാരമട്ടിൽ പറഞ്ഞു നിർത്തി .
“ഹ്മ്മ്….”
ഞാൻ അതുകേട്ടു പയ്യെ മൂളി .
“നിന്നെ വിളിക്കാൻ ഞാൻ പറഞ്ഞതാ ..പക്ഷെ അപ്പോഴത്തെ വെപ്രാളത്തിൽ അതൊന്നും നടന്നില്ല ”
മഞ്ജുസ് പയ്യെ പറഞ്ഞു എന്റെ തോളിലേക്ക് ചാഞ്ഞു .
“അത് സാരല്യ …എനിക്ക് അല്ലേലും കംപ്ലയിന്റ് ഒന്നും ഇല്ലല്ലോ ..”
ഞാൻ ചിരിച്ചുകൊണ്ട് അവളെ മുഖം ചെരിച്ചു നോക്കി .
“ഹ്മ്മ്….തിയറ്ററിലോട്ടു കേറ്റുമ്പോഴും ഞാൻ അമ്മയോട് ചോദിച്ചതാ..അപ്പൊ പറഞ്ഞു വിളിച്ചിട്ടുണ്ടെന്നു ”
മഞ്ജുസ് അതൊക്കെ ഓര്മിച്ചെടുത്തുകൊണ്ട് പറഞ്ഞു .
“ആഹ്…”
ഞാൻ പയ്യെ മൂളി .
“അത്ര ഒക്കെയേ ഓര്മ ഉള്ളു …പിന്നെ ഒക്കെ കഴിഞ്ഞിട്ടല്ലേ ബോധം വന്നത് ”
മഞ്ജുസ് ഒരു ദീർഘ ശ്വാസത്തോടെ പറഞ്ഞു ചിരിച്ചു .
“നിനക്കു അതിനു എവിടെയാ ബോധം ?”
ഞാൻ അവളെ കളിയാക്കികൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു .
“ഒന്ന് പോടാ …കണ്ണ് തുറന്നപ്പോ ആദ്യം നിന്നെ കാണാനാ തോന്നിയെ …ഇപ്പൊ തോന്നുന്നു വേണ്ടിയിരുന്നില്ലാന്ന്…തെണ്ടി…”
സംസാരം കേട്ട് മഞ്ജുസ് എന്റെ ഇടുപ്പിൽ ഒന്നുടെ നുള്ളി വേദനിപ്പിച്ചു .
“ആണോ ? അത് തരക്കേടില്ല ”
ഞാൻ ചിരിയോടെ അവൾ പിച്ചിയിടത്തു തിരുമ്മിക്കൊണ്ട് പറഞ്ഞില്ല .
“പോടാ…നിനക്ക് ഒകെ തമാശയാ ”
എന്റെ ഭാവം കണ്ടു മഞ്ജുസ് മുഖം വീർപ്പിച്ചു .
“ശെടാ …ഞാൻ സീരിയസ് ആയാലും കുറ്റം കോമഡി പറഞ്ഞാലും കുറ്റം ..ഇതെന്തോന്ന് ഇത് ?”
ഞാൻ അവളുടെ കയ്യിൽ തോണ്ടിക്കൊണ്ട് ചിരിച്ചു .
“നമുക്ക് പോവാം..നീ വന്നേ …”
എന്റെ ചൊറി കണ്ടു മഞ്ജുസ് വിഷയം മാറ്റികൊണ്ട് എന്റെ കയ്യിൽ പിടിച്ചുവലിച്ചു .
“ഹാഹ്..റൂമിൽ പോയ ഒരു ശ്വാസം മുട്ടൽ ആണ് ..നമുക്ക് കുറച്ചു നേരം കൂടി ഇവിടെ നിക്കാടി”
ഞാൻ അവളെ തിരിച്ചു വലിച്ചുകൊണ്ട് ചിണുങ്ങി .
“വേണ്ട …ഇങ്ങോട്ടു വാ…ഹ്ഹ്ഹ് ”
മഞ്ജുസ് ബലം പിടിച്ചുകൊണ്ട് തന്നെ എന്നെ പിടിച്ചു വലിച്ചു .
‘സ്സ്..എടി എന്റെ കൈ..കൈ …കൈ .”
അവളുടെ വലിയിൽ കൈ വേദനിച്ചതും ഞാൻ സ്വല്പം ഉറക്കെ മുരണ്ടു .
“ഹി ഹി…പട്ടി കരയുന്ന പോലെ ഉണ്ട് …”