രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 18 [Sagar Kottapuram]

Posted by

ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയ ഉടനെ ആയിരുന്നു അത് . വിവേകേട്ടന്റെ ബൈക്കിൽ ആണ് രണ്ടുപേരും കൂടി മഞ്ജുസിന്റെ വീട്ടിലേക്ക് ഞങ്ങളെ തിരഞ്ഞെത്തിയത് . അവര് വരുന്ന കാര്യം മുൻപേ അറിയിച്ചിരുന്നതുകൊണ്ട് ഞാൻ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു . തീരെ കുഞ്ഞായിരുന്ന റോസിമോളെ മടിയിൽ വെച്ചുകൊണ്ട് ഞാൻ ഉമ്മറത്തിരിക്കുമ്പോഴാണ് അവരുടെ കടന്നു വരവ് .

ഒരു ബ്ലാക്ക് ഷർട്ടും നീല ജീൻസ് പാന്റും അണിഞ്ഞു കുറ്റിത്താടിയും മീശയുമൊക്കെ ആയി വിവേകേട്ടൻ കൂടുതൽ ചുള്ളനായി കാണപ്പെട്ടു . മായേച്ചി പിന്നെ ആൾറെഡി കൊച്ചു സുന്ദരി ആണ് . ഒരു പിങ്ക് കളർ ചുരിദാറും വെളുത്ത പാന്റും ആയിരുന്നു അവളുടെ വേഷം .

ബൈക്ക് മുറ്റത്തേക്ക് കയറിയപ്പോൾ തന്നെ പുറകിലിരുന്ന മായേച്ചി എന്നെ നോക്കി കൈവീശി കാണിച്ചു പുഞ്ചിരിച്ചു . അതോടെ കുഞ്ഞിനേയും എടുത്തുകൊണ്ട് ഞാൻ ഇരുന്നിടത്തു നിന്നും എഴുനേറ്റു .

“അമ്മെ….മഞ്ജുസേ..അവരെത്തി …”
അകത്തേക്ക് നോക്കികൊണ്ട് ഞാൻ സ്വല്പം ഉറക്കെ പറഞ്ഞു വിവരം അറിയിച്ചു . അപ്പോഴേക്കും ബൈക്ക് നിർത്തിക്കൊണ്ട് വിവേകേട്ടനും മായേച്ചിയും മുറ്റത്തേക്കിറങ്ങി . ഹെൽമെറ്റ് ഇട്ടിരുന്ന വിവേകേട്ടൻ അതൂരി ബൈക്കിന്റെ ഹാൻഡിലിൽ കുരുക്കിയിട്ടു. പിന്നെ മുടിയൊക്കെ ഒന്ന് കോതിയിട്ടുകൊണ്ട് മായേച്ചിയോടു എന്തോ തിരക്കി . അതിനു അവള് ചിരിയോടെ എന്തോ മറുപടി പറയുന്നുണ്ട് .

“എന്തൊക്കെ ഉണ്ടെടാ കണ്ണാ ?സുഖം അല്ലെ ”
മായേച്ചിയുടെ കൈപിടിച്ച് വീടിന്റെ ഉമ്മറത്തേക്ക് കയറുന്നതിനിടെ വിവേകേട്ടൻ എന്നെ നോക്കി തിരക്കി .
“ആഹ്…ഇങ്ങനെ പോണൂ. ഇപ്പൊ ഇതുതന്നെ പണി ”
ഞാൻ കയ്യിലിരുന്ന റോസിമോളെ ഒന്ന് ആട്ടികൊണ്ട് പയ്യെ പറഞ്ഞു .

“ഹ ഹ ..എന്തായാലും ചുളുവില് അച്ഛൻ ആയില്ലേ …”
മായേച്ചി അതുകേട്ടു ചിരിച്ചുകൊണ്ട് എന്നെ ഒന്ന് താനാഗി .

“എന്തോന്ന് ചുളുവില്? പണിയെടുത്തിട്ട് തന്നെയാ ..”
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു . മഞ്ജുസും അവളുടെ അമ്മയും അപ്പോഴും ഉമ്മറത്തേക്ക് എത്താത്തതുകൊണ്ട് എനിക്ക് എന്തുവേണേലും പറയാമല്ലോ !

എന്റെ മറുപടി കേട്ടതും വിവേകേട്ടനും മായേച്ചിയും ഒന്ന് പൊട്ടിച്ചിരിച്ചു . പിന്നെ ഉമ്മറത്തേക്ക് കയറി.

“ഈ ചെക്കന്റെ ഒരു കാര്യം…”
മായേച്ചി എന്റെ തോളിൽ പയ്യെ അടിച്ചുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു .പിന്നെ എന്റെ കയ്യിൽ കിടന്ന റോസിമോളെ കൗതുകത്തോടെ നോക്കി .വിവേകേട്ടൻ ഞാൻ നിൽക്കുന്നതിനു അരികെയുള്ള തിണ്ണയിലേക്ക് കയറി ഇരുന്നു വീടും പരിസരവും ഒന്ന് കണ്ണോടിച്ചു.പുള്ളിയുടെ കയ്യിൽ കല്യാണ കത്തും ഉണ്ടായിരുന്നു .

“ഉറങ്ങുവാണല്ലോ ?”
മോളുടെ കവിളിൽ പയ്യെ തഴുകികൊണ്ട് മായേച്ചി പറഞ്ഞു .

“ഹ്മ്മ്…പാല് കുടിച്ചാ ഒരുറക്കം പതിവാ”
ഞാൻ അതിനു മറുപടിയും നൽകി .

Leave a Reply

Your email address will not be published. Required fields are marked *