അതുകൊണ്ട് പിള്ളേരൊക്കെ ഉറങ്ങികാണും എന്ന് ഞാൻ ഊഹിച്ചു . ഹാളിൽ അമ്മയും അഞ്ജുവും ഇരുന്നു ടി.വി കാണുന്നുണ്ട്. ഏതോ ഒരു റിയാലിറ്റി ഷോ ആണ് .
“ഇതെവിടെ തെണ്ടാൻ പോയിരിക്കുവായിരുന്നു ? ”
വന്നു കയറിയ കോലം കണ്ടു അമ്മച്ചി എന്നെ നോക്കി .
“ഇവിടൊക്കെ തന്നെ ഉണ്ടാരുന്നു ..കിഷോർ വന്നതിന്റെ ഒരു…”
ഞാൻ ഒന്ന് പറഞ്ഞു നിർത്തി .
“ഹ്മ്മ്…”
അമ്മച്ചി അതുകേട്ടു അമർത്തിയൊന്നു മൂളി . പക്ഷെ അഞ്ജുവിനു ഏറെക്കുറെ കാര്യം മനസിലായിട്ടുണ്ട് . അവളെന്നെ നോക്കി ഒന്ന് ആക്കിയ പോലെ ചിരിച്ചു .ഞാൻ തിരിച്ചു ഒരുലോഡ് പുച്ഛം ഇട്ടുകൊടുത്തുകൊണ്ട് സ്റ്റെയർകേസ് കേറി .
റൂമിലെത്തുമ്പോൾ മഞ്ജുസ് ഒരു പുസ്തകവും വായിച്ചു കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരിപ്പുണ്ട് . ഞാൻ വന്നതൊക്കെ കണ്ടെങ്കിലും വല്യ മൈൻഡ് ഒന്നും ഇല്ല .ഉണ്ണികള് രണ്ടും തൊട്ടിലിൽ സുഖമായിട്ട് കിടന്നു ഉറങ്ങുന്നുണ്ട് .
ഞാൻ പയ്യെ അവളുടെ അടുത്തേക്ക് നടന്നു .
“ഇതെന്തു പുസ്തകം ആടോ ഈ വായിക്കുന്നെ ?”
ഞാൻ പയ്യെ തിരക്കിക്കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി. വായിൽ അപ്പോഴും ബബിൾഗം ചവക്കുന്നുണ്ട് .
“നീ കഴിച്ചിട്ടുണ്ടല്ലേ ?”
എന്റെ ചവ കണ്ടതും മഞ്ജുസ് പുരികം ഇളക്കി .