രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

ഞാൻ അവളെ നോക്കി പെട്ടെന്ന് വായിൽ വന്ന ഒരു ചോദ്യം എടുത്തിട്ടു .പക്ഷെ അതിന്റെപുറകിൽ എനിക്ക് ഒരു ഉദ്ദേശം കൂടി ഉണ്ട്…ചിലതൊക്കെ അവളോട് സംസാരിക്കണം …”കവി ….ചുമ്മാ വേണ്ടാത്ത കാര്യം പറയല്ലേ …”
എന്റെ കോപ്പിലെ ചോദ്യം കേട്ട് അവള് ഒന്ന് ദേഷ്യപ്പെട്ടു .”അതെങ്ങനെയാ വേണ്ടാത്ത കാര്യം ആകുന്നെ ? എപ്പോഴായാലും മരിക്കണ്ടേ ?”
ഞാൻ അവളെ നോക്കി ചിരിച്ചു .”നീ അങ്ങനെ ഇപ്പൊ മരിക്കണ്ട ..ഞാൻ സമ്മതിക്കൂല ”
മഞ്ജുസ് എന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് ചിണുങ്ങി .”അഥവാ ഞാൻ മരിച്ചാലും എന്റെ റോസിമോളെ നന്നായിട്ട് നോക്കിക്കോണം ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കഴുത്തിൽ മുത്തി .

“കവി..എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ…എന്തിനാ ഈ ചാവുന്ന കാര്യം പറയുന്നേ ..അതിനു മാത്രം ഇപ്പൊ എന്താ ഉണ്ടായേ ?”
മഞ്ജുസ് എന്നെ നോക്കി പല്ലുകടിച്ചു .

“ഒന്നും ഇല്ല…പറഞ്ഞെന്നെ ഉള്ളു ”
ഞാൻ അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു .

“നീ എന്താ ഇങ്ങനെ ഒകെ പറയുന്നേ…നിനക്കു വല്ല കൊഴപ്പവും ഉണ്ടോ ?”
മഞ്ജുസ് എന്നെ ആദ്യയിട്ട് കാണുന്ന പോലെ നോക്കി .

“ഹ്മ്മ്…”
ഞാൻ ആദ്യമായി ഒരു ചെറിയ വിഷമത്തോടെ മൂളി .അതുകേട്ടതും മഞ്ജുസിന്റെ മുഖമൊന്നു മാറി .അവള് അങ്ങനൊരു മറുപടി പ്രതീക്ഷിച്ചിട്ടില്ലല്ലോ …

Leave a Reply

Your email address will not be published. Required fields are marked *