രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

“കഷ്ടം ഉണ്ട് ട്ടോ കവി ..”
കൈപിടിച്ച് വെച്ച എന്നെ നോക്കി ചിണുങ്ങിക്കൊണ്ട് അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു . ആ കണ്ണീർ തുള്ളികൾ ഒരിറ്റ് എന്റെ നെഞ്ചിൽ വീണെന്നത് എന്നെയും ഒന്ന് നൊമ്പരപ്പെടുത്തി .

“പേടിച്ചോ …”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തുതട്ടി.

“പിന്നില്ല..ഞാൻ ഇരുന്നു ഉരുകുവായിരുന്നു …”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി .

“എനിക്ക് അഭിനയിക്കാനും കഴിവ് ഉണ്ടെന്നു ഇപ്പൊ മനസിലായില്ലേ …ഹി ഹി ”
ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തുതട്ടി .

“പോടാ…എനിക്ക് കൊല്ലാനാ തോന്നിയെ..അത്രക് ഫീൽ ആയി ..”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്നെ മുഖം ഉയർത്തി നോക്കി .

“ആണോ …? ഞാൻ ചുമ്മാ ഒന്നു ടെസ്റ്റ് ചെയ്തതല്ലേ ..എന്നോട് ഇഷ്ടം ഉണ്ടോന്നു അറിയണല്ലോ ”
ഞാൻ അവളുടെ ഇരുകവിളും കൈകുമ്പിളിൽ കോരിയെടുത്തുകൊണ്ട് ചിരിച്ചു .

“പോടാ…നീ എന്നോട് മിണ്ടണ്ട …ഞാൻ അങ്ങട് ഇല്ല്യാണ്ടായി ”
മഞ്ജുസ് എന്റെ കൈതട്ടികൊണ്ട് കണ്ണുരുട്ടി .

“എവിടെ ആ കടലാസ് ..ഹി ഹി ”
അവൾക്ക് നൽകിയ കടലാസ് അന്വേഷിച്ചുകൊണ്ട് ഞാൻ പുരികം ഇളക്കി .

“എന്തിനാ ..”
എന്റെ കവിളിൽ നുള്ളികൊണ്ട് മഞ്ജുസ് ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *