രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25 [Sagar Kottapuram]

Posted by

“പിന്നെ….നാളെ എനിക്ക് കൊറേ പൈസ വേണ്ടി വരും ..”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് പയ്യെ ചിണുങ്ങി .

“കൊറേ എന്ന് പറയുമ്പോ ?”
അവളെന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ഒരു ബൈക്ക് വാങ്ങാൻ എത്ര ആവുമോ..അത്രേം ”
ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞു .

“ആർക്കാ ഇപ്പൊ ബൈക്ക് ? നീ കാറിൽ അല്ലെ പോകുന്നത് , പോരാത്തേന് എന്റെ സ്‌കൂട്ടറും ഇവിടെ ഉണ്ടല്ലോ ”
മഞ്ജു സംശയത്തോടെ ചോദിച്ചു .

“നമ്മുടെ കിഷോറിനാ ..അവൻ ദുബായിലോട്ടു പോകുമ്പോ അവന്റെ ബൈക്ക് എനിക്ക് തന്നിട്ടാ പോയത് .എനിക്ക് അന്ന് സ്വന്തം ആയിട്ട് വണ്ടി ഒന്നും ഇല്ലാരുന്ന് ..അപ്പൊ നമ്മള് പകരം എന്തേലും ഒകെ ചെയ്തു കൊടുക്കണ്ടേ ?”
ഞാൻ അവളെ നോക്കി പുരികങ്ങൾ ഇളക്കി .

“നീ ഇങ്ങനെ എല്ലാരേം സഹായിക്കാൻ നടന്നോ …”
എന്റെ സംസാരം കേട്ട് മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ഹാഹ് ..നിനക്കു ഇഷ്ടമല്ലെങ്കിൽ വേണ്ട ..ഞാൻ പറഞ്ഞെന്നെ ഉള്ളു ”
ഞാൻ അതുകേട്ടു പയ്യെ തട്ടിവിട്ടു .

“എന്റെ ഇഷ്ടം ഒന്നും നീ നോക്കണ്ട..നിനക്കു ഇഷ്ടമുള്ളത് എന്താന്ന് വെച്ചാൽ ചെയ്തോ ”
മഞ്ജുസ് കാര്യായിട്ട് തന്നെ പറഞ്ഞു .

“ഇപ്പൊ അങ്ങനെ ആയോ ?”
ഞാൻ അവളെ വിശ്വാസം വരാതെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *