മഞ്ജുസ് എന്റെ കവിളിൽ നുള്ളികൊണ്ട് ചിണുങ്ങി..”ഓഹ്ഹ്..ആ വൃത്തികെട്ട ദിവസം നാളെ ആണല്ലേ …’
ഞാൻ അതുകേട്ടു ചിരിച്ചു ..”അപ്പൊ സെറ്റ് അല്ലെ ?”
മഞ്ജുസ് വീണ്ടും എന്നെ നോക്കി .”ആഹ്…എന്ന പോവാം …”
ഞാനും തലകുലുക്കി .
അങ്ങനെ പിറ്റേ ദിവസം രാവിലെ ഏഴുമണി ആയപ്പോൾ തന്നെ അവളെന്നെ കുലുക്കിവിളിച്ചു . ഉറക്ക ചടവോടെ കണ്ണുമിഴിച്ച ഞാൻ കാണുന്നത് എന്റെ മുൻപിൽ കുളിച്ചൊരുങ്ങി നിൽക്കുന്ന മഞ്ജുസിനെയാണ് !
ഒരു വയലറ്റ് നിറമുള്ള ബ്ലൗസും സെറ്റുസാരിയും ആണ് വേഷം . എന്നെ എപ്പോഴും കൊതിപിടിപ്പിച്ചിട്ടുള്ള , അവളെ ഏറ്റവും സുന്ദരിയായി ഫീൽ ചെയ്യിപ്പിക്കുന്ന വേഷമാണ് അത് !
കുളിയൊക്കെ കഴിഞ്ഞു സെറ്റപ്പായിട്ടുണ്ട് . മുടിയിൽ തുളസി കതിർ ചൂടിയിട്ടുണ്ട് . ഞാൻ കഴുത്തിൽ അണിയിച്ച താലി സാരിക്ക് പുറത്തായി അവളുടെ മാറിന് തൊട്ടുമുകളിലായി തിളങ്ങി കിടപ്പുണ്ട് . നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടു ഒഴിച്ചാല് മറ്റു മേക്ക്അപ് ഇല്ല ..എന്നിട്ടും അവളുടെ സൗന്ദര്യം ഇങ്ങനെ കത്തിനിക്കുന്നുണ്ട് ..വയസ് പത്തുമുപ്പത്തിരണ്ടായി എന്ന് പറഞ്ഞുതന്നെ അറിയിക്കണം ..രണ്ടു കുട്ടികൾ ഉള്ള അമ്മയാണ് എന്ന് അവളെ കണ്ടാൽ ആരും പറയില്ല..
അതുകൊണ്ട്റോ തന്നെ റോസമ്മ അവളെ “സന്തൂർ മമ്മി ” എന്നാണ് പറയാറ് .