റെസ്റ്റോറന്റും സുപ്പർമാർക്കെറ്റും ഒകെ ഉണ്ട് .
ജയദേവൻ എന്നാണ് പുള്ളിയുടെ പേര് . കൂടുതലും വിദേശത്തായിരുന്ന കാരണം കൊണ്ട് ഞങ്ങള് തമ്മിൽ അധികം കാണാറില്ലെങ്കിലും പരിചയക്കുറവൊന്നും ഇല്ല . ശ്യാമിന്റെ മമ്മി രാധികയും വീട്ടിൽ തന്നെ ഉണ്ട് . രാധികേച്ചിയുമായി ഞാൻ നല്ല കൂട്ടാണ് . ശ്യാമിനും എനിക്കും സ്ഥിരമായി പോക്കെറ്റ്മണി നല്കികൊണ്ടിരുന്നത് രാധിക ചേച്ചിയാണ് .
ഞങ്ങൾ കാർ നിർത്തി ഇറങ്ങുമ്പോൾ ശ്യാമിന്റെ അച്ഛനും മാമന്മാരും അച്ഛന്റെ സഹോദരനുമൊക്കെ ഉമ്മറത്തിരിക്കുന്നുണ്ട് . വീണയുടെ ഫോട്ടോ ഒകെ കണ്ടു അവർക്കൊക്കെ ഇഷ്ടപെട്ടിട്ടുണ്ട് .അതുകൊണ്ട് തന്നെ വെറും പെണ്ണുകാണൽ എന്നതിലുപരി വിവാഹം ഉറപ്പിക്കാനായിട്ട് തന്നെ ആണ് എല്ലാവരുടെയും നീക്കം .
“ശ്യാമെവിടെ അങ്കിളേ ?”
കാറിൽ നിന്നിറങ്ങി കിഷോറിനൊപ്പം അവന്റെ വീട്ടിലേക്ക് കയറവെ ഞാൻ അന്വേഷിച്ചു .
“അവൻ റൂമിൽ ഒരുങ്ങുന്നുണ്ട്…പോയിനോക്ക് ”
പുള്ളി ചിരിയോടെ തന്നെ പറഞ്ഞു . ശ്യാമിന്റെ അച്ഛന് അന്പതിനു മുകളിൽ പ്രായം ഉണ്ടെങ്കിലും ആള് കാഴ്ചക്ക് യങ് ആണ് . ഒരു വൈറ്റ് ഷർട്ടും നീല ജീൻസും ആണ് വേഷം . നല്ല ഫിറ്റ് ആയ ബോഡി . മൂപ്പര് സ്ഥിരം വർക് ഔട്ട് ഒക്കെ ചെയ്യുന്ന ടൈപ്പ് ആണ് .
പുള്ളിയെ നോക്കി തലയാട്ടി ഞാനും കിഷോറും ഒന്ന് പുഞ്ചിരിച്ചു . പിന്നെ അവന്റെ മാമന്മാരെയും വല്യച്ചനെയും ഒക്കെ ഒന്ന് ഗൗനിച്ച ശേഷം അകത്തേക്ക് കയറി . രാധിക ചേച്ചി ഹാളിൽ തന്നെ ഉണ്ട് . പുള്ളിക്കാരിയും ഞങ്ങളുടെ കൂടെ വരുന്നുണ്ട്. മരുമോൾ ആകാൻ പോകുന്നവളെ നേരിട്ട് കാണണമെന്ന് അമ്മായിയമ്മക്കും ഒരു പൂതി !
പുള്ളികാരിയും നല്ല അടിപൊളി സാരി ഒകെ ഉടുത്തു സെറ്റപ്പായിട്ടുണ്ട് .
“ഐവ …ലുക്ക് ആണല്ലോ …”
ഹാളിലെ സോഫയിൽ ശ്യാമിനെ വൈറ്റ് ചെയ്തിരിക്കുന്ന പുള്ളിക്കാരിയെ നോക്കി ഞാൻ ചിരിച്ചു .