രാത്രി സംഗീതം 1 [സ്മിത]

Posted by

“ഗോഡ്!!”

ശിവന്‍ ഭിത്തിയില്‍ പിടിച്ചു.

സമീറ തിടുക്കത്തില്‍ ബാത്ത്റൂമിന് വെളിയില്‍ കടന്ന് അകത്തെ മുറിയിലേക്ക് പോയി. വലിയ വാര്‍ഡ്രോബ് ബ്യൂറോ തുറന്ന്‍ ഒരു ചെസ്റ്റില്‍ നിന്നും ഒരു ലേസ് പാന്റ്റി എടുത്തണിഞ്ഞു.

“വെസ്റ്റ് ഹില്‍ പോലീസിനെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി…”

മറ്റൊരു ചെസ്റ്റില്‍ നിന്നും ഡ്രീംസിന്‍റെ വെളുത്ത ബ്രായെടുത്ത് അണിഞ്ഞുകൊണ്ട് അവള്‍ തുടര്‍ന്നു.

“നാളിത്രയായിട്ടും കേസിന് ഒരു തുമ്പുമുണ്ടായില്ലല്ലോ….”

ശിവന്‍ ബ്രായുടെ ഹുക്കുകള്‍ ഇടവേ അവള്‍ തുടര്‍ന്നു.

“പെട്ടെന്ന് ഒരു ടീമുണ്ടാക്കാന്‍ ഐ ജി കമ്മീഷണറോട് പറഞ്ഞു. കമ്മീഷണര്‍ ടീം ഉണ്ടാക്കി. ടീം ഹെഡ് ഡെപ്യൂട്ടി കമ്മീഷണര്‍ സമീറ ശിവദാസ്. ഫോറന്‍സിക്‌ അടക്കം ടീമില്‍ അഞ്ചുപേര്‍…അഞ്ചാമന്‍ ആരാണ് എന്ന് തീരുമാനിച്ചില്ല….”

നീല ജീന്‍സെടുത്ത് ധരിച്ച് അവള്‍ ശിവനെ നോക്കി.

“ശിവാ ആ ബ്ലാക്ക് ഷര്‍ട്ട് ഒന്നെടുത്തെ!”

കണ്ണാടി നോക്കി മുടികോതിക്കൊണ്ട് അവള്‍ പറഞ്ഞു. ശിവന്‍ ചെസ്റ്റില്‍ നിന്നും മടക്കിവെച്ച ഒരു ബ്ലാക്ക് ഷര്‍ട്ട് എടുത്ത് അവളെ അണിയിച്ചു.

“എന്ത് പറ്റീടാ?”

അവന്‍റെ മുഖത്തേക്ക് നോക്കി അവള്‍ ചോദിച്ചു.

“സമീറ…”

അവളെ ഷര്‍ട്ട് അണിയിച്ച് കഴിഞ്ഞ് അവന്‍ കണ്ണുകളില്‍ എരിയുന്ന സ്നേഹത്തോടെ അവളെ നോക്കി.

“ഈ മുറിവ് കരിഞ്ഞു വരുന്നതേയുള്ളൂ…”

കോളര്‍ ഉയര്‍ത്തി തോളിലെ മുറിപ്പാട് തലോടി അവന്‍ പറഞ്ഞു.

“ഒരു മാസം മുമ്പ് …അന്ന് നാഗര്‍കോവിലേ മോസ്റ്റ് വാണ്ടഡ് ഹിറ്റ്‌മാന്‍….അവന്‍റെ ബുള്ളറ്റ് തറഞ്ഞു കയറിയ പാടാണ് ….”

‘സാരമില്ല ചക്കരെ…”

അവന്‍റെ കവിളില്‍ നുള്ളിക്കൊണ്ട് അവള്‍ പറഞ്ഞു.

“ഇപ്പം കക്ഷി ജയിലില്‍ അല്ലെ…”

“മോളെ…”

അവന്‍റെ സ്വരം വികാരപൂര്‍ണ്ണമായി.

“പെണ്ണേ, സൂക്ഷിക്കണേ…എന്തേലും പറ്റിയാ എന്‍റെ മനുഷ്യത്തി ഞാന്‍ പിന്നെ ഉണ്ടാവില്ല കേട്ടോ!”

“പോടാ ഒന്ന്….”

അവന്‍റെ തലമുടിയില്‍ വാത്സല്യത്തോടെ തലോടിക്കൊണ്ട് അവള്‍ പറഞ്ഞു.

“ഇനി ആ ഷെല്‍ഫില്‍ നിന്ന് സാധനം എടുത്തേ…”

അവള്‍ മറ്റൊരു ഷെല്‍ഫിലേക്ക് വിരല്‍ ചൂണ്ടി. ശിവന്‍ അത് മനസ്സിലാക്കി ആ ഷെല്‍ഫ് തുറന്ന് അതില്‍ നിന്ന് ക്ലാന്‍ ഡോം ടി മുദ്രയുള്ള ഒരു ഗണ്‍ എടുത്തു.

“ദുര്‍ഗ്ഗാഭവാനിയോട് പ്രാര്‍ഥിച്ച് അതെനിക്ക് താ മുത്തെ..ടൈം പോകുന്നു….”

Leave a Reply

Your email address will not be published. Required fields are marked *