രാത്രി സംഗീതം 4 [സ്മിത]

Posted by

അയാളുടെ മനസ്സ് വായിച്ചിട്ടെന്ന വണ്ണം സമീറ അയാളോട് പറഞ്ഞു.

“അപ്പഴാ ഇയാള് വീടിന് കല്ലെറിഞ്ഞത്…അത് നമ്മള്‍ ഇപ്പോള്‍ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട ആരോ ആണെന്ന് കരുതി ചാടി ഓടിപ്പോരുവാരുന്നു…ഡ്രസ്സ് ചെയ്യാന്‍ മെനക്കെട്ടാല്‍ ഇയാള് രാജ്യം വിട്ടേനെ…”

സമീറ അണലി മത്തായിയെ നോക്കി.

അപ്പോഴേക്കും ജെയിംസും വിനായകനും ശേഖര്‍ അനിരുദ്ധനും അവരവരുടെ വാഹനങ്ങളില്‍ അവിടെ എത്തിച്ചേര്‍ന്നു.

സംഭവിച്ചത് ദീപ്തി അവരോടു വിവരിച്ചു.

“മത്തായി ചേട്ടാ…”

ദീപ്തി പരിഹാസപൂര്‍വ്വം വിളിച്ചു.

“ഇനിയിപ്പം കാലാവധി കൊറേ നീളൂല്ലോ…ഫ്രഷ്‌ പണിഷ്മെന്‍റ്റും…വിത്തൌട്ട് ഫ്യൂച്ചര്‍ പരോള്‍…എന്നാ ചെയ്യും? ഇതിന്‍റെ വല്ല ആവശ്യോം ഉണ്ടാരുന്നോ?”

ഫിലിപ്പിനെ സമീറ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

“ഫിലിപ്പ് ഭൂട്ടാനില്‍ പോയിരുന്നോ?”

അതിന് ശേഷം, അയാളുടെ ഷര്‍ട്ടിനകത്ത് കിടക്കുന്ന രുദ്രാക്ഷത്തിലേക്ക് നോക്കി അവള്‍ ചോദിച്ചു.

ഫിലിപ്പ് അദ്ഭുതത്തോടെ അവളെ നോക്കി.

പിന്നെ തല കുലുക്കി.

“തിമ്പുവില്‍ എന്‍റെ കസിന്‍ ഉണ്ട്…”

അയാള്‍ പറഞ്ഞു.

“അയാളുടെ വീട്ടില്‍ കുറച്ച് നാല്‍ ഉണ്ടായിരുന്നു, ഒരു വെക്കേഷന്…അപ്പോള്‍ അവിടെ നിന്നു വാങ്ങിയതാ…”

സമീറ എല്ലാവരെയും നോക്കി.

“നാളെ ഷാര്‍പ്പ് ഒന്‍പതിന്…”

അവള്‍ പറഞ്ഞു.

“ഓഫീസില്‍ എല്ലാവരും…യൂ ടൂ ഫിലിപ്പ്…”

“യെസ്, മാഡം…”

ഫിലിപ്പ് പറഞ്ഞു.

[തുടരും]

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *