രാത്രി സംഗീതം 7 [സ്മിത]

Posted by

“യെസ്, യെസ്…”

ജെയിംസ് പറഞ്ഞു.

“അവിടെ അങ്ങനെ ഒരു സ്പോട്ട് ഉണ്ട് മാഡം…”

അപ്പോള്‍ ഓടിക്കിതച്ച് ദീപ്തിയുടെ രൂപം വാതില്‍ക്കല്‍ പ്രത്യക്ഷമായി.

“എന്താ ദീപ്തി…?”

സമീറ ഉദ്വേഗത്തോടെ ചോദിച്ചു.

“ഐ കോള്‍ഡ്…യൂ എ നമ്പര്‍ ഓഫ് ടൈംസ്‌….”

കിതച്ചുകൊണ്ട് ദീപ്തി പറഞ്ഞു.

“എവിടെ മാഡത്തിന്‍റെ ഫോണ്‍…?”

“ഇതല്ലേ?”

സമീറ ജീന്‍സിന്‍റെ പോക്കറ്റില്‍ നിന്നും തന്‍റെ മൊബൈല്‍ഫോണ്‍ എടുത്തു.

“ഷിറ്റ്!”

ഡിസ്പ്ലേയില്‍ നോക്കി അവള്‍ മുരണ്ടു.

“ഇത് മ്യൂട്ടില്‍ ആണ്…ഞാന്‍ ഒരിക്കലും ഫോണ്‍ മ്യൂട്ടില്‍ ഇടാറില്ലല്ലോ! പിന്നെങ്ങിനെ?”

മറ്റുള്ളവര്‍ പരസ്പ്പരം നോക്കി.

“മാഡം ഫിലിപ്പ് എവിടെ? ഫിലിപ്പ് സാര്‍ എവിടെ?”

“ഇപ്പോള്‍ വരും…മോന്‍റെ സ്കൂളില്‍ അവനെ വിട്ടോളാം എന്ന് പറഞ്ഞ് കൊണ്ടുപോയി…”

അപ്പോള്‍ സമീറയുടെ മൊബൈല്‍ റിങ്ങ് ചെയ്തു.

“ഡോക്റ്റര്‍ പ്രശാന്ത്…”

ഡിസ്പ്ലേയില്‍ നോക്കി അവള്‍ മന്ത്രിച്ചു.

ബേബി മെമോറിയല്‍ ആശുപതിയിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോക്റ്റര്‍ പ്രശാന്ത് കൃഷ്ണന്‍.

“ഹലോ പ്രശാന്ത്‌…”

സമീറ ഫോണ്‍ ചെവിയോട് ചേര്‍ത്തു.

“നിങ്ങളുടെ ടീമിലെ ഫിലിപ്പ് വര്‍ഗ്ഗീസിന് വെടിയേറ്റു….”

സമീറയുടെ കണ്ണുകള്‍ മിഴിച്ചു.

“മോന്‍….അവനെ…”

“എന്താ?”

സമീറ ശബ്ദമുയര്‍ത്തി.

“മോനെത് പറ്റി?”

“ആരോ മോനെ പിടിച്ചുകൊണ്ട് പോയി….കം ഫാസ്റ്റ്…”

ദേഹം തളരുന്നത് പോലെ അവള്‍ക്ക് തോന്നി.

“മാഡം എന്താ?”

എല്ലാവരും അവള്‍ക്ക് ചുറ്റും കൂടി.

“ടേണ്‍ ഓണ്‍ ദ ടിവി…ന്യൂസ്…ക്യുക്ക്….”

ദീപ്തി ടി വിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഓണ്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *