“ഇതാരാടീ?”
ശിവദാസ് ചോദിച്ചു.
“സമീര്‍ പറഞ്ഞ ലവര്‍ ബോയ്…”
അവള്‍ ചിരിച്ചു.
“ഓഹോ…”
തങ്ങളെ സമീപിക്കുന്ന ഫിലിപ്പിനെ നോക്കി ചിരിച്ചുകൊണ്ട് അവള്‍ മാത്രം കേള്‍ക്കെ ശിവദാസ് പറഞ്ഞു.
“അവനാണോ ഇവന്‍?”
“ഗുഡ് മോര്‍ണിംഗ് മാഡം…”
അവന്‍ അവരെ അഭിവാദ്യം ചെയ്തു.
“ഗുഡ് മോര്‍ണിംഗ് സാര്‍..ഗുഡ് മോര്‍ണിംഗ് സമീര്‍…”
“ഫിലിപ്പ് ഇന്ന് വരൂന്ന് ഞാന്‍ ശിവനോട് പറഞ്ഞിരുന്നു,”
സമീറ ഫിലിപ്പിനെ നോക്കിപ്പറഞ്ഞു.
“അതുകൊണ്ട് ഞാന്‍ ആരെയും പരിചയപ്പെടുത്താന്‍ നില്‍ക്കുന്നില്ല…”
“എന്നാലും ഞാന്‍ എന്നെ പരിചയപ്പെടുത്താം,”
ശിവദാസിന് കൈ കൊടുക്കവേ ഫിലിപ്പ് പറഞ്ഞു.
“ഞാന്‍ ഫിലിപ്പ് വര്‍ഗ്ഗീസ്, സമീറയുടെ ക്ലാസ് മേറ്റ്, ഇപ്പോള്‍ സബോര്‍ഡിനേറ്റ്…”
അപ്പോള്‍ ദേവകി അവിടേക്ക് വന്നു.
“സാറേ കാപ്പിയായി…ഇന്ന് മോന് നേരത്തെ പോകേണ്ടതല്ലേ?”
അവര്‍ സമീറിനെ നോക്കി.
സയന്‍സ് എക്സിബിഷന്‍ പ്രസന്‍റ്റേഷന്‍ ഉണ്ടെന്ന് പറഞ്ഞിരുന്നത് സമീറ ഓര്‍ത്തു.
“മോനെ പ്രോഗ്രാം തുടങ്ങുന്നതിനു കൃത്യം പത്ത് മിനിറ്റ് മുമ്പ് തന്നെ അച്ഛന്‍ എത്തിക്കോളാം…”
ശിവദാസ് മകന്‍റെ തോളില്‍ തട്ടി.
അവന്‍ തല കുലുക്കി സമ്മതിച്ചു.
“അപ്പോള്‍ തന്നെ മമ്മയും വരാം…”
സമീറയും അവന്‍റെ തോളില്‍ തട്ടി.
“ഫിലിപ്പെ, ബ്രേക്ക്ഫാസ്റ്റ് ഇവിടെ ആകാന്ന് ഞാന്‍ പറഞ്ഞിരുന്നു…ഓര്‍മ്മയില്ലേ? വാ,”
സമീറ അയാളെ നോക്കിപ്പറഞ്ഞു.
അവര്‍ അകത്തേക്ക് ഡൈനിങ്ങ് റൂമിലേക്ക് പോയി.
“ചമ്മലൊന്നും വേണ്ട, ഫിലിപ്പെ,”
അയാളുടെ പ്ലേറ്റിലേക്ക് ഇഡ്ഡലി എടുത്ത് വെച്ച് സമീറ ചിരിച്ചുകൊണ്ട് പറഞ്ഞു.