രാത്രി സംഗീതം 7 [സ്മിത]

Posted by

“ഞാന്‍ എല്ലാം ശിവനോട് പറഞ്ഞിട്ടുണ്ട്…”

“അയ്യോ, ച്ചേ…”

ഫിലിപ്പ് ചമ്മിയ മുഖത്തോടെ അവരെ മാറി മാറി നോക്കി.

“ഇവള് പറഞ്ഞത് ഇവള്‍ക്കാരോടും അങ്ങനെ പ്രേമം ഒന്നും ഉണ്ടായിട്ടില്ലന്നാ,”

ശിവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതിലെന്തെലും സത്യമുണ്ടോ ഫിലിപ്പെ?”

“നമ്മടെ ഇംഗ്ലീഷ് ലക്ചറര്‍, അയാളോട് സമീറയ്ക്ക് എന്തോ ക്രഷ് ഉണ്ടായിരുന്നു എന്ന് തോന്നീട്ടുണ്ട്. എന്താ അയാടെ പേര്…?”

ഫിലിപ്പ് ഓര്‍ക്കാന്‍ ശ്രമിച്ചു.

“ജയരാജന്‍ സാര്‍!”

സമീറ പറഞ്ഞു.

“കണ്ടോ, കണ്ടോ!!”

ശിവദാസ് പെട്ടെന്ന് സമീറയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടിപ്പറഞ്ഞു.

“ഫിലിപ്പ് മറന്നുപോയി…നിങ്ങടെ ക്ലാസ്സിലെ ഫുള്‍ ആള്‍ക്കാരും മറന്നുകാണും..പക്ഷെ ഇവള്‍…ഇവള്‍ ഇപ്പോഴും അയാളെ ഓര്‍ത്തോണ്ടിരിക്കുന്നു…”

“ഒന്ന് പോ ശിവാ…”

അവള്‍ അവന്‍റെ കൈയ്യില്‍ പിച്ചി.

“ആ സാറിന്‍റെ ക്ലാസ് സൂപ്പര്‍ ആരുന്നു…അത്രയും നന്നായി ക്ലാസ്സെടുക്കുന്ന ടീച്ചറോട് ആര്‍ക്കാ ഇഷ്ടോം ക്രഷും തോന്നത്തെ…? ക്ലാസ്സിലെ ഫുള്‍ ഗേള്‍സിനും സാറിനോട് ക്രഷ് ആരുന്നു…”

“എന്നാലും ഞാന്‍ എപ്പഴും സമീറയുടെ പിന്നാലെ ആരുന്നു…”

ഫിലിപ്പ് ചിരിച്ചു.

“സമീറയുടെ പിന്നാലെ മിക്കവാറും എല്ലാ ബോയ്‌സും ഉണ്ടാരുന്നു ശിവന്‍ സാര്‍…”

“ജസ്റ്റ് കാള്‍ മീ ശിവന്‍…”

ശിവദാസ് തിരുത്തി.

“ആര്‍ക്കും അങ്ങനെ വല്ല്യ പ്രതീക്ഷയൊന്നും ഉണ്ടാരുന്നില്ല…എന്നാലും പിന്നാലെ നടപ്പിനും വായ്‌ നോട്ടത്തിനും കുറവൊന്നുമില്ലാരുന്നു…”

എല്ലാവരും ചിരിച്ചു.

“മമ്മാ ആരാ എന്നെ കൊണ്ടുവിടുന്നെ?”

Leave a Reply

Your email address will not be published. Required fields are marked *