രാത്രി സംഗീതം 7 [സ്മിത]

Posted by

പിന്നെ സമീര്‍ ഫിലിപ്പിനോടൊപ്പം അയാളുടെ കാറിന് നേര്‍ക്ക് നടന്നു.

******************

സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്‍റെ ഓഫീസ്.

സമയം പ്രഭാതം,പത്ത് മണി.

ദീപ്തിയും ഫിലിപ്പും ഒഴികെ മറ്റെല്ലാവരും സന്നിഹിതരായിരുന്നു.

വിനായകനും അനിരുദ്ധനും ജെയിംസും ആകാംക്ഷയോടെ സമീറയെ നോക്കി.

അവള്‍ ഗാഡമായ ആലോചനയിലാണ് എന്നവര്‍ കണ്ടു.

“ഇന്ന് തിങ്കള്‍,”

അവസാനം അവള്‍ പറഞ്ഞു.

“അടുത്ത വെള്ളിയാഴ്ചയ്ക്ക് ഇനി മൂന്ന് ദിവസങ്ങള്‍ കൂടിയുണ്ട്…നമുക്ക് അധികം ഹെഡ് വേ ഉണ്ടായിട്ടില്ല…ചില ക്ലൂസ് കിട്ടിയിട്ടുണ്ട് എന്നതൊഴിച്ചാല്‍…അതാകട്ടെ ക്രൈമിന്‍റെ മോഡസ് എങ്ങനെയാണ് എന്ന് കാണിക്കുന്നത് മാത്രമാണ്… ഒന്ന് നമുക്കറിയാം. “ഹൌ” എന്നതിന്‍റെ ഉത്തരം. “വൈ” ആന്‍ഡ് “ഹൂ” ഇപ്പോഴും അജ്ഞാതം….”

തന്‍റെ മുന്‍പിലിരിക്കുന്നവരുടെ മുഖങ്ങള്‍ നിസ്സഹായതയാല്‍ നിറയുന്നത് അവള്‍ കണ്ടു.

“കമോണ്‍!”

അവള്‍ ചിരിച്ചു.

“ഐ ഡിഡിന്‍റ്റ് മീന്‍ റ്റു ഡിസപ്പോയിന്‍റ്റ് യൂ…ഫാക്റ്റ് പറഞ്ഞെന്നേയുള്ളൂ…മുമ്പും ആദ്യം ഇങ്ങനെ ആയിരുന്നില്ലേ?ഇതുപോലെ ഒരു കേസ് അങ്ങനെ പെട്ടെന്ന് തെളിയിക്കാന്‍ പറ്റില്ല..എനിക്കറിയാം…ആന്‍ഡ് ട്രസ്റ്റ് മീ,എന്‍റെ മുമ്പിലുള്ളത് ഈ സ്റ്റേറ്റിലെ ബെസ്റ്റ് ഓഫീസേഴ്സ് ആണ്…”

അവരുടെ മുഖങ്ങള്‍ പ്രസന്നമായി. പ്രകാശവും ഊര്‍ജ്ജവും അവരുടെ ഭാവത്തിലും നോട്ടത്തിലും തിരികെയെത്തി.

“ജെയിംസ് …”

സമീറ ജെയിംസിനെ നോക്കി.

“കുറച്ച് ഫൈന്‍ഡിംഗ്സുണ്ട് എന്ന് പറഞ്ഞല്ലോ. ബ്രീഫിറ്റ്!”

“താങ്ക് യൂ മാഡം…”

Leave a Reply

Your email address will not be published. Required fields are marked *