എന്റെ പേര് രാമൻ .അയാൾ പറഞ്ഞു….എന്നാകയറി ഇരിക്ക് രാമേട്ടാ ഞാൻ ചായയെടുക്കാം എന്നുപറഞ്ഞു മാലിനി അകത്തേക്കുപോയി കുറച്ചുകഴിഞ്ഞപ്പോൾ ആവിപറക്കുന്ന ചായയും ദോശയും എടുത്തുവന്നു ന്നൊകുമ്പോൾ അയാൾ അപ്പോഴും ആ മുറ്റത് നിൽകുകയായിരിന്നു അതുകണ്ട മാലിനി രാമേട്ടാ കയറി ഇരിക്ക് എന്നിട്ട് ഇതുകഴിക്കു.. രാമൻ മനമില്ലാ മനസ്സോടെ ഉള്ളിലേക്ക് കയറി ഇരിന്നു ചായടി കുടിച്ചു മുറ്റത്തു വന്നു കൈ കഴുകുമ്പോൾ മാലിനി ചോദിച്ചു..രാമേട്ടാ ഇവിടെ ഞാനും അമ്മയും മാത്രമാണ് ഉള്ളത് അമ്മ സുഖമില്ലാതെ കിടക്കുകയാണ് അപ്പൊ ഈ പറമ്പിൽ കിടക്കുന്ന തേങ്ങഎല്ലാം പെറുക്കികൊണ്ടെന്നു വെക്കാൻ ഒരാളെയാണ് വേണ്ടത് നിങ്ങൾക് അതിനു കഴിയില്ലാ എന്നെനിക്ക് അറിയാം എന്നാലും കുറച്ചു കുറച്ചു പറമ്പിൽ നിന്നും എടുത്തു കൊണ്ടുവന്നു വെക്കാൻ കഴിയുമോ…അതിനെന്താ ക്കുട്ടി ഞാൻ എന്നെകൊണ്ട് കഴിയുന്ന പോലെ ചെയ്യാം ….പിന്നെ ശമ്പളമൊന്നും അതികം പ്രേതിക്ഷിക്കരുത് ….മോളെ ശമ്പളമൊന്നും വേണം എന്ന് നിർബന്ധം ഇല്ലാ നിങ്ങൾ ഭക്ഷണത്തിന് അരിയിടുമ്പോൾ ഒരു രണ്ടുമണി അരി അതികം ഇട്ടാമതി പിന്നെ കിടന്നുറങ്ങാൻ ഇത്തിരി സ്ഥലവും തന്നാ മതി അയാൾ പറഞ്ഞു ….കിടക്കാൻ ഈ വീട്ടിൽ ഒരുപാട് സ്ഥലോണ്ട് എവിടെ വേണമെങ്കിലും കിടക്കാം രാമേട്ടന് …അയാൾ തലയാട്ടി .. മാലിനി അകത്തേക്കു കയറിപ്പോയി അമ്മെ അമ്മേ നമുക്ക് ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നൊക്കി നടത്താൻ ഒരാളെ കിട്ടി ….മോളെ അയാൾ എങ്ങനെയുണ്ട്….വയസ്സായ ഒരാളാണ് അമ്മെ കണ്ടാൽ തന്നെ പാവം തോന്നും…. അയാളുടെ നാട് എവിടയാണെന്നാ പറഞ്ഞത്….നെമ്മാറ….അതെയോ അയാൾക് എത്രവയസ്സായിട്ടുണ്ടാവും …കണ്ടാൽ ഒരു 60 വയസ്സിന്റെ പ്രായം തോന്നിക്കും .അമ്മെ അമ്മയെന്താണ് ആലോചിക്കുന്നത് ….ഒന്നുമില്ലടി വെറുതെ പഴയകാര്യങ്ങൾ ആലോചിച്ചു പോയതാ… മ്മ്മ്മ് .മാലിനി ഒന്നുമൂളി ..രാമൻ ന്നല്ല ആളായിരുന്നു സാധു മനുഷൻ അയാൾ പറമ്പിൽ പോയിനോക്കി പറമ്പല്ലാം ആകെ കാടുപിടിച്ചുകിടക്കുന്നു ഇതുകണ്ട രാമേട്ടൻ മെല്ലെ അതിനുള്ളിലൂടെ കയറിയിറങ്ങി ഉള്ള തേങ്ങമുഴുവൻ വൈകിട്ട് ആവുമ്പോയേക് വീട്ടിൽ എത്തിച്ചു തളർന്നു പോയിരുന്നു ആ മനുസ്യൻ അയാൾ അത്തായം കഴിച്ചു അവരുടെ വീട്ടിൽ തന്നേകിടന്നു രാവിലെ എണിറ്റു വീടിന്റെ ബാക്കിലേക്ക് ചെന്നപ്പോൾ മാലിനി തേങ്ങയെല്ലാം പൊളിച്ചിട്ടിരിക്കുന്നു .എന്താ മോളെ ഇത് ഇതെല്ലാം ഞാൻ ചെയ്യുമായിരുന്നല്ലോ …രാമേട്ടാ ഇത് എന്റെ ഒരു എക്സെയ്സാ തേങ്ങ ഇവിടെയെത്തിയാലുള്ള പണി എനിക്കാ അതുമറക്കേണ്ട .മാലിനി ഇല്ലാതേങ്ങയും പൊളിച്ചിട്ടിരിക്കുന്നു രാമേട്ടന് അത്ഭുതം തോന്നി രാമേട്ടൻ മാലിനിയോട് ചോതിക്കുകതന്നെ ചെയ്തു .മോളെ മോളെങ്ങിനെയാണ് എത്രയും തേങ്ങ പൊളിക്കാൻ പഠിച്ചത്….