“എന്ത് കാര്യം…മറ്റേതാണേൽ എനിക്കൊന്നും വയ്യ ഇന്ന് ..”
അവൾ കട്ടായം പറഞ്ഞു എന്റെ കവിളിൽ ചുംബിച്ചു..
“ഇന്ന് നമ്മുടെ ഒഫീഷ്യൽ ഫസ്റ്റ് നൈറ്റ് അല്ലെ ..മഞ്ജുസ് ഒന്ന് റെഡി ആയി വാ…പ്ലീസ് ‘
ഞാൻ അവളെ നോക്കി കണ്ണിറുക്കി ..
“ഇനി അതൂടെ ആയാൽ ഞാൻ ചത്ത് പോവൂട…നിക്ക് വയ്യെടാ ”
മഞ്ജുസ് ചിണുങ്ങി..ഞാൻ അവൾ ദേഷ്യപ്പെടും എന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല.അവൾ എന്നിലേക്ക് ചേർന്ന് അണഞ്ഞു കിടന്നു . ശരിക്കും അവൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നെന്ന് ആ ശബ്ദം കേട്ടാൽ അറിയാം .
“മ്മ്….”
ഞാൻ മൂളി അവളെ ചേർത്ത് പിടിച്ചു .
“പിന്നെ ..അപ്പൊ ഇനി എങ്ങന ഭാവി കാര്യം ഒക്കെ ?”
ഞാൻ മഞ്ജുസിന്റെ നെറ്റിയിൽ എന്റെ നെറ്റി പതിയെ മുട്ടിച്ചുകൊണ്ട് തിരക്കി..
“എന്തോന്നാ ?”
മഞ്ജു എന്നെ സംശയത്തോടെ മുഖം ഉയർത്തി നോക്കി..
“അല്ല..എനിക്കിനി അവിടെ ഒറ്റക്ക് പോയി നിക്കാൻ വയ്യ…”
ഞാൻ കോയമ്പത്തൂരിലെ അവസ്ഥ ഓർത്തു പറഞ്ഞു ..
“അതൊക്കെ ശരിയാക്കാം ..ഞാൻ എന്തായാലും കുറച്ചു ദിവസം ലീവാ ..”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു ..
“മ്മ്….ലീവ് ഒകെ നല്ലതാ..പക്ഷെ കാര്യം നടക്കണം ..”
ഞാൻ അവളുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ചിരിയോടെ പറഞ്ഞു ..
“ആഹ്..നോക്കാന്നെ..”
അവളും ചിരിച്ചു..
“പിന്നെ ..ആൾക്കാരുടെ എടേലു വെച്ചു മഞ്ജുസെന്നെ എടാ പോടാ എന്നൊന്നും വിളിക്കല്ലേ ട്ടോ ..ഇന്ന് അമ്മ അത് ശ്രദ്ധിക്കുന്നുണ്ടാരുന്നു ..”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് പറഞ്ഞതും മഞ്ജുസ് ചിരിച്ചു .
“സോറി ഡാ…ഞാൻ ശീലിച്ചോണ്ട് അങ്ങനെ വരണതാ”
മഞ്ജുസ് ഉറക്ക ചടവോടെ പറഞ്ഞു എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി ..
“അതിനു എനിക്ക് കുഴപ്പം ഉണ്ടായിട്ടല്ല ..അവരെന്തു വിചാരിക്കും ന്നു വെച്ചിട്ട ”
ഞാൻ പതിയെ പറഞ്ഞു ..
“മ്മ്….കവി ന്നു തന്നെ വിളിക്കാം ലെ ..”
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി…
“നീ എന്ത് വേണേലും വിളിക്ക് മഞ്ജുസെ ..വേണെങ്കി അവരുടെ മുൻപിൽ വെച്ചു കുറച്ചു ബഹുമാനത്തോടെ “ഏട്ടാ ” ന്നു വിളിച്ചോ ..”
ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ മഞ്ജു എന്നെ മുഖം ഉയർത്തി ഒന്ന് നോക്കി..
“അയ്യടാ ..ഒരു ഏട്ടൻ ..”
മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് എന്റെ കവിളിൽ നുള്ളി ..