രേണുക: ബോബിയുടെ മമ്മി. മോഡലും.[Smitha]

Posted by

“നല്ലയാളാ! ഇന്നലെ പ്രോമിസ് ചെയ്തതല്ലേ ഇന്ന് എനിക്ക് വേണ്ടി പോസ് ചെയ്യാമെന്ന്?”

രേണുകയുടെ മുഖം പ്രസാദിച്ചു. അവൾ കരുതിയത് മകനും മകളും അവരുടേത് മാത്രമായ ലോകത്തേക്ക് ഒതുങ്ങി തന്നെ നോക്കുകപോലുമില്ലയെന്നാണ്. കുറ്റം പറയാൻ പറ്റില്ല മകൾ ബെബോ ഏത് നേരവും പുസ്തകങ്ങളുമായും ബൈജു ലേണിങ് ആപ്പുമായും തിരക്കിലാണ്. അതുകൊണ്ട് അവരോടു തന്നെ അടുക്കള ജോലികളിൽ സഹായിക്കാനോ മറ്റു കാര്യങ്ങൾക്കോ വിളിക്കാൻ പറ്റില്ല. അടുക്കളയിൽ സഹായിക്കാൻ ജോലിക്കാറുണ്ടെങ്കിലും ഒരു മേൽനോട്ടം ഇപ്പോഴും ആവശ്യവുമാണല്ലോ.

ഇന്നലെയാണ് ബോബി അവന്റെ ഫോട്ടോഗ്രാഫി മത്സരത്തിന് കുറച്ച് ചിത്രങ്ങൾ വേണമെന്നും അതിനു വേണ്ടി അവന്റെ ക്യാമറയ്ക്ക് മുമ്പിൽ പോസ് ചെയ്യാമോയെന്നും ചോദിച്ചത്.

ബോബി മിടുക്കനായ ഫോട്ടോഗ്രാഫറാണ്. അത് അവന്റെ പ്രൊഫഷൻ ഒന്നുമല്ല കേട്ടോ. അവനിപ്പോഴും എൻജിനീയറിങ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. പക്ഷെ വളരെ ചെറുപ്പത്തിൽ തന്നെ അവന് ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുണ്ടാവുകയും പലപ്പോഴായി മത്സരങ്ങളിൽ പങ്കെടുക്കുകയും അവയിലൊക്കെ പുരസ്‌ക്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
“പക്ഷെ ബോബി…”

അവൻ തനിക്കഭിമുഖമായി മേശയ്ക്ക് അപ്പുറത്ത് ഇരുന്നപ്പോൾ രേണുക സംശയത്തോടെ ചോദിച്ചു.

“എന്താ?”

ബോബി ആകാംക്ഷയോടെ ചോദിച്ചു.

“പറ്റില്ല എന്ന് പറയാനാണോ? ഇന്നലെ വാക്ക് തന്നതാ മമ്മി! ഓർക്കുന്നുണ്ടോ?”

“പറ്റില്ല എന്നൊന്നും പറയാനല്ല പൊട്ടാ!”

സുന്ദരമായ അവന്റെ മുഖത്തെ ദൈന്യഭാവം കണ്ട് ഉച്ചത്തിൽ ചിരിച്ചുകൊണ്ട് രേണുക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *