“പിന്നെ?”
“എടാ…ലാൻഡ് സ്കേപ്പ് പിക്സ് ഒക്കെയല്ലേ നീ കൊമ്പറ്റിഷന് സാധാരണ അയക്കാറ്? അല്ലെങ്കിൽ പക്ഷികളുടെ..ചിലപ്പോൾ അനിമൽസിന്റെയൊക്കെ. വയസ്സി അമ്മമാരുടെ മുഖങ്ങൾ ഒരു കാലിഡോസ്‌കോപ്പിക് വ്യൂ എന്നോ മറ്റോ ആണോ കോംപറ്റിഷൻറെ തീം?”
അവൾ പിന്നെയും ചിരിച്ചു.
“അല്ല…”
അവനും ചിരിച്ചു.
“പിന്നെ?”
“നിങ്ങളുടെ സങ്കൽപ്പത്തിലെ സ്വപ്ന സുന്ദരി…”
“ങ്ഹേ?”
രേണുക അദ്‌ഭുതസ്തബ്ധയായി ചോദിച്ചു.
“എങ്കിൽ…’
രേണുകയ്ക്ക് വാക്കുകൾ വിക്കി.
“എങ്കിൽ?”
“എങ്കിൽ നിനക്ക് …നിനക്ക് ഒരുപാട് ഗേൾ ഫ്രെണ്ട്സ് ഒക്കെയില്ലേ? അവരിലാരുടെയടുത്ത് പൊയ്ക്കൂടേ?”
ബോബി അതുകേട്ട് ഉച്ചത്തിൽ ചിരിച്ചു.
“ഗേൾഫ്രണ്ടസ് ഒക്കെ ഒരുപാടുണ്ട്. പക്ഷെ അവരിലാർക്കും മമ്മിയുടെ സൗന്ദര്യമില്ലല്ലോ!”