തറയിൽ വീണ ജോർജിനെ പിടിച്ചു എഴുന്നേൽപ്പിച്ചു അയാൾ കത്തി വീശി. ആ സമയം തന്നെ ജെനി നടേശാനേ പിന്നിൽ നിന്നും ചവിട്ടി . ബാലൻസ് തെറ്റിയ നടേശൻ മുന്നിൽ നിന്ന സതീഷനൊപ്പം നിലത്തേക്ക് വീണു.
“ആഹ്ഹ്ഹ്ഹ്ഹ് “
നിലവിളി കെട്ട് നോക്കുമ്പോൾ നടേശാന്റ കുത്തുകൊണ്ട് പിടയുന്ന സതീശനെ ആണ് അവർ കാണുന്നത്. നടേശൻ കയ്യിലെ കത്തി വലിച്ചറിഞ്ഞു സതിഷന്റെ അടുത്തേക്ക് ചെന്നു.
നടേശൻ അവനെ പൊക്കി എടുക്കാൻ നോക്കി പക്ഷെ അപ്പോയെക്കും സതിഷൻ മരിച്ചിരുന്നു.
സതിശനെ മടിയിൽ കിടത്തി നടേശന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിച്ചു.
“സതിശാ മോനെ….. ഡാ “
എന്താ നടന്നതെന്ന് മനസിലാവാതെ രാജനും ഗുണ്ടകളും അവിടെ നിന്നു.
” പ്രീയപ്പെട്ടവർ കണ്മുന്നിൽ മരണപ്പെടുന്നതിന്റെ വേദന എത്രത്തോളം ഉണ്ടെന്ന് നിനക്ക് ഇപ്പോൾ മനസ്സിലായോ……. ഒരു ദയയും
ഇല്ലാതെ ആളുകളെ കൊല്ലുമ്പോൾ ഒരിക്കലെങ്കിലും തനിക്കും സ്വന്തം ബന്ധങ്ങൾ ഉണ്ടെന്ന് ഓർത്തുക്കൂടായിരുന്നോ……… “
ജെനി നടേശാനോട് പറഞ്ഞു കൊണ്ട് തന്നെ ജോർജിന്റ കയ്യിൽ നിന്നും അവന്റെ ഫോൺ വാങ്ങി.
” താൻ ഇങ്ങനെ വിഷമിക്കുക ഒന്നും വേണ്ട ഇവൻ ചാവേണ്ടവൻ തന്നെയാ……. ഇവൻ ചാത്തതിൽ നിനക്ക് ഗുണം മാത്രമേ ഉള്ളു “
ജെനി ജോർജിന്റ ഫോണിൽ ഉണ്ടായിരുന്ന റെക്കോർഡിങ്‌സ് പ്ലേ ചെയ്തു.
അനിയന്റെ മരണത്തിന് താൻ ആണ് ഉത്തരവാദി എന്ന വിഷമത്തിന്റെ കുടെ അവൻ തന്നെ കൊല്ലാൻ നോക്കി എന്ന് മനസിലാക്കിയ നടേശൻ അവിടെ തളർന്ന് ഇരുന്നു.
” നീ സ്നേഹിച്ചിരുന്നവരും വിശ്വസിച്ചിരുന്നവരും നിന്റെ വീഴ്ചക്ക് കത്തിരിക്കുക ആയിരുന്നു നടേശാ രവിയും നിന്റെ ഈ അംഗരക്ഷകരും അതിൽ പെടും “
നടേശൻ പകയോടെ ഗുണ്ടകളെ നോക്കി. അവർ അവിടെ നിന്നും ഓടി രക്ഷപെട്ടു. നടേശൻ അവന്റെ അടുത്ത് കിടന്നിരുന്ന കത്തി കയ്യിൽ എടുത്ത് പകയോടെ ജെനിക്കും ജോർജിനും നേരെ നടന്നു. അയാളെ നേരിടാൻ അവർ രണ്ടുപേരും തയ്യാറെടുത്തു.
“!!!!ട്ടോ!!!!!!”
വെടി കൊണ്ട് നടേശൻ വീണു.
ജെനിയും ജോർജും തിരിഞ്ഞു നോക്കിയപ്പോൾ തോക്ക് ചുണ്ടി നിൽക്കുന്ന രാജനെ ആണ് കാണുന്നത്. ജോർജ് അയാളുടെ കയ്യിൽ നിന്നും തോക്ക് വാങ്ങി ജെനിക്ക് കൊടുത്തു