ഋതം [കൊമ്പൻ]

Posted by

“ഹാ, അതെ, എനിക്കറിയാം, പക്ഷേ ഇപ്പോഴും അത് …”

KRRRHHBANGGGGGGTHRRRRRRRRRR

കാതടപ്പിക്കുന്ന പോലുള്ള ഒരു ശബ്ദം ആയിരുന്നു അത്. വെയിറ്ററും ധാബ ഉടമയും ഞാനും ഞങ്ങളുടെ ഡ്രൈവറും കണ്ടു നിന്ന എല്ലാവരും ഒരു പോലെ എഴുന്നേറ്റു. മൂടൽമഞ്ഞിലൂടെ ഞങ്ങൾ ധാബയിൽ നിന്ന് പുറത്തേക്ക് ഓടി. ഞങ്ങൾ സഞ്ചരിച്ച കാർ ഭാഗികമായി തന്നെ തകർന്നിരിക്കുന്നു, ഒപ്പം ഒരു ട്രക്ക് വേഗത്തിൽ അടുത്തുള്ള ഒരു കടയിലേക്ക് പൂർണ്ണമായും കയറിയിരിക്കുന്നു.

“ദൈവങ്ങളെ ……. !!” ഡ്രൈവർ അലറി കരഞ്ഞുകൊണ്ട് കാറിന്റെ അവശിഷ്ടങ്ങളിലേക്ക് ഓടി.

എന്താണ് സംഭവിച്ചതെന്ന് വ്യക്തമായിരുന്നു. മൂടൽമഞ്ഞിൽ ഒരു ട്രക്ക് റോഡിൽ നിന്ന് തെന്നിമാറി കാറിനു നേരെ ഇടിക്കുകയായിരുന്നു. ഞങ്ങൾക്ക് ഇനി ആ കാറിൽ യാത്ര ചെയുക സാധ്യമല്ല. മൈസൂരിൽ നിന്നും 50 കിലോമീറ്റര്‍ മാറിയുള്ള പേര് പോലും അറിയാത്ത ഈ ഗ്രാമപ്രദേശത്തിൽ ഞങ്ങൾ കുടുങ്ങിയിരിക്കുന്നു. ഡ്രൈവർ ആണെങ്കിൽ വല്ലാതെ പരിഭ്രാന്തിയിലായി, ഞങ്ങൾക്ക് മറ്റൊരു ക്യാബ് അയയ്ക്കാൻ തന്റെ ബോസിനെ വിളിക്കാൻ കഴിയുമോ എന്ന് ചോദിക്കാനുള്ള മനസ്സ് എനിക്ക് അപ്പോൾ ഉണ്ടായിരുന്നില്ല. പകരം ഞാൻ ധാബ ഉടമയോട് സംസാരിക്കാം എന്ന് വെച്ചു.

“ഉച്ചയോടെ ബാംഗ്ലൂർ എത്തണം അല്ലെ ? എന്റെ അഭിപ്രായത്തിൽ നിങ്ങൾ മൂടൽ മഞ്ഞ് കഴിയുന്നത് വരെ ഇവിടെ നിൽക്കൂ. ഇതിനു മുകളിൽ നിങ്ങൾക്ക് വിശ്രമിക്കാൻ ഒരു മുറി തരപ്പെടുത്തി തരാം” അയാൾ ഉറപ്പു നൽകി.

“ഇല്ല, എനിക്ക് ഉച്ചയോടെ ബാംഗ്ലൂർ എത്തിയെ പറ്റൂ.”

“ശരി …ഒരുവഴിയുണ്ട്….”

“എന്താണത്?”

“ഈ സമയം ബാംഗ്ലൂരിലേക്ക് ഒരു ബസ് ഉണ്ട്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ് അല്ല. ഒരു സ്വകാര്യ ബസ്.”

“അതെ അല്ലെ … ഏത് സമയത്താണ് അത് വരുന്നത്?”

“ഇത് ഉടൻ ഇവിടെയെത്തും. പക്ഷേ സാർ … നിങ്ങൾ … ഒപ്പം നിങ്ങളുടെ ഭാര്യ … അതൊരു നല്ല തീരുമാനമാണോ എന്ന് എനിക്കറിയില്ല. ഇത് നിങ്ങൾ സാധാരണ സഞ്ചരിക്കുന്ന ലക്ഷറി-എസി ടൈപ്പ് ബസ് അല്ല. ഒരു പഴയ ബസാണ്, ഒരുപാടു ദൂരം ഗ്രാമങ്ങളിൽ കൂടെ കറങ്ങിയാണ് പോകുന്നത്, വെളുപ്പിന് എത്തുമായിരിക്കും പക്ഷെ……രാത്രിയിൽ ഈ തണുപ്പ്….”

Leave a Reply

Your email address will not be published. Required fields are marked *