ഋതം [കൊമ്പൻ]

Posted by

അതിനു ശേഷം…മറ്റൊരു ശ്രമത്തിൽ എന്റെ ഭാര്യയെ പിച്ചിച്ചീന്തിയ…എന്റെ രണ്ടു മക്കളുടെ ചിറകു വെട്ടി വീഴ്ത്തിയ ആ ഗ്രാമമുഖ്യനെയും അയാളുടെ മകളെയും എന്റെ കൈകൊണ്ടു തന്നെ നേർക്ക് നേരെ പിടിച്ച തോക്കിലെ തിര തീരുവോളം ഞാൻ നിറയുതിർത്തു.

കോടതിയിൽ രാജുവും ഞാനും എല്ലാ കുറ്റവും സമ്മതിച്ചു, അധ്യാപകൻ ആയതുകൊണ്ടും, ലഹരിക്ക് അടിമയാണ് എന്നുള്ള പരിഗണനയും എല്ലാം കൊണ്ടും എന്റെ ശിക്ഷ 6 വർഷമായി കുറച്ചു. ജയിലിലെ ജീവിതം ഒരർഥത്തിൽ ഞാൻ സന്തോഷവാനായിരുന്നു. ഇനി തീർക്കാൻ ഒന്നും ബാക്കിയില്ല. ഒന്നും നഷ്ടപെടാനുമില്ല.

പക്ഷെ ലഹരി വിമുക്തനായി ജയിലിൽ കിടക്കുന്ന എനിക്ക് ഒരു പെൺകുട്ടി മാസത്തിൽ ഒരിക്കൽ വന്നു ഭക്ഷണവും വായിക്കാൻ പുസ്തകവും ജയിലർ വഴി തന്നു. അതാരാണ് എന്ന് 6 മാസത്തോളവും ഞാൻ ജയിലറോട് ചോദിച്ചപ്പോൾ ആ കുട്ടിക്ക് അവരുടെ മുഖം കാണിക്കാൻ താല്പര്യമില്ല എന്ന് മാത്രം പറഞ്ഞു.

ഒടുവിൽ ഞാനൊരു കത്തിൽ, നിങ്ങളോടു പറഞ്ഞ എന്റെ കഥ ആ പെണ്കുട്ടിയോടും പറഞ്ഞു. അവൾ അതൊനൊരു മറുപടിയും തന്നു.

“ഇനി ജീവിക്കാനുള്ള കാരണമൊന്നുമില്ലെന്നു നിങ്ങൾ കത്തിൽ പറഞ്ഞത് കണ്ടു …. എന്തിനാണ് ജീവിതം അവസാനിപ്പിക്കുന്നത് ? നിങ്ങൾക്ക് ജീവിതം വീണ്ടും തുടങ്ങാനുള്ള ഒരു കാരണം മാത്രം മതിയെങ്കിൽ അതെന്റെ പക്കലുണ്ട് ….അത് അറിയണം എങ്കിൽ ഇവിടെ നിന്ന് ഇറങ്ങുമ്പോ എന്നെ ഒന്ന് വന്നാൽ കണ്ടാൽ മതി, എന്നിട്ട് തീരുമാനിക്കാം എന്ന് ഞാൻ അപേക്ഷിക്കുന്നു…”

പക്ഷെ പിന്നീട് ഒരിക്കലും അവൾ എനിക്ക് ഭക്ഷണമോ പുസ്തങ്ങളോ കൊണ്ട് വന്നില്ല. പകരം ഞാൻ ജയിലിൽ നിന്ന് ഇറങ്ങുമ്പോ എത്തിച്ചേരാൻ ബാംഗ്ലൂരിലെ ഒരു ഫ്ലാറ്റിന്റെ അഡ്രെസ്സ് മാത്രം.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇവിടെ എത്തിയപ്പോൾ, എന്റെ അതെ പൂച്ച കണ്ണുകൾ ഉള്ള ഒരു മിടുക്കനായ കുട്ടി വാതിൽ തുറന്നു. സ്‌മൃതിയാണ് ആ കുട്ടിയുടെ അമ്മയെന്ന് ഞാൻ മനസിലാക്കി. എന്റെ മകൻ !!

എനിക്കിനി ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഉള്ള ഒരേ ഒരു കാരണം അത് തന്നെയാണ്……എന്റെ തുടർന്നുള്ള ജീവിതവും !! സത്യമറിഞ്ഞ നിമിഷം എന്റെ മകനെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ കരഞ്ഞു, കണ്ണീർ വര്‍ഷം പൊഴിഞ്ഞു. സ്‌മൃതിയും ഒത്തിരി കരഞ്ഞപ്പോൾ …….

Leave a Reply

Your email address will not be published. Required fields are marked *