സച്ചിനും നീരജയും [Trendy]

Posted by

പക്ഷെ എന്റെ യാത്ര പോക്ക് ഒക്കെ അവനു ഇഷ്ടം ഉള്ള കാര്യം അല്ല കാരണം അവനെ ഞാൻ കൂടെ കൊണ്ട് പോകില്ലല്ലോ അതാ. അവൻ അവിടെ ഉണ്ട് എന്ന ധൈര്യത്തിൽ ആണ് എന്റെ കറക്കം. ബട്ട്‌ കറക്കം കഴിഞ്ഞു വന്നാൽ അവൻ ആയിരിക്കും പോയ എന്റെ യാത്രയെ കുറിച്ച് അറിയേണ്ടത്. എനിക്ക് ഉണ്ട് എന്റെ ബെസ്റ്റ് കാർ മൈ ഓനെ ആൻഡ് ഒൺലി ക്രൂസ് അത്യാവശ്യം നല്ല മോഡിഫൈഡ് ആണ് ചെക്കൻ.

എനിക്ക് ബൈക്ക് ആയിരുന്നു പണ്ട് ഇഷ്ടം പക്ഷെ ബൈക്ക് ഓടിച്ചു എനിക്ക് എന്തേലും പറ്റുമോ എന്ന് ഉള്ള എന്റെ അമ്മേടെ പേടി കൊണ്ട് ഞാൻ പിടിച്ച പിടിയാലേ ഇവനെ അങ്ങ് വാങ്ങി. ഞാനും സൂര്യയും ബി എസ് സി ഒക്കെ കഴിഞ്ഞു. പിന്നെ എന്നെ അവിടെ അച്ഛൻ കമ്പനി ഇൽ ചുമ്മാ ഒരു പോസ്റ്റ്‌ തന്നപ്പോ അവനേം തന്നു. പക്ഷെ അവൻ എന്റെ അടിമ കണ്ണ് ആണ് ചിലപ്പോ എന്റെ വർക്ക്‌ ഒക്കെ ഞാൻ അവനെ കൊണ്ട് ചെയ്യിക്കും.

അങ്ങനെ ഒരിക്കെ യാത്ര ഒക്കെ കഴിഞ്ഞു വന്നപ്പോ അമ്മ പറയുവാ കറങ്ങി നടക്കു എപ്പോഴും നിന്നെ എത്രയും പെട്ടന്ന് പിടിച്ചു ഞാൻ കെട്ടിക്കും അപ്പൊ നിന്റെ ഒറ്റയ്ക്ക് ഉള്ള കറക്കം തീരുമല്ലോ എന്ന്. ഞാൻ അത് മൈൻഡ് ആക്കാതെ അങ്ങ് പോയി കാരണം അമ്മ എന്റെ കല്യാണ കാര്യം പറയാൻ തുടങ്ങീട്ട് കുറച്ചു ആണ് ഞാൻ കൊച്ചു ആണ് എന്ന് പറഞ്ഞാൻ ജാതകം എന്ന് ഒക്കെ പറഞ്ഞു വരും.

പിന്നെ അമ്മയും ഞാനും അതിന്റെ പേരിൽ സംസാരം ആകും അത് കൊണ്ട് ഞാൻ അങ്ങനെ മിണ്ടൂല്ല ഇപ്പൊ അമ്മ കല്യാണ കാര്യം പറഞ്ഞാൽ. എന്റെ കല്യാണ കാര്യത്തിൽ എല്ലാർക്കും ഭയങ്കര കാര്യം ആണ് അമ്മയ്ക്കും സൂര്യക്കും അവന്റെ അച്ഛനും അമ്മയ്ക്കും പക്ഷെ എന്റെ അച്ഛൻ ആണ് എൻെറ ആശ്വാസം പുള്ളി എന്റെ കൂടെ നിക്കും. പണ്ട് മുതലേ അങ്ങനെ ആണ്.

അങ്ങനെ കുറച് നാൾ അങ്ങനെ അങ്ങ് പോയി എനിക്ക് 25 വയസു ആയ ദിവസം എന്റെ ബര്ത്ഡേ അന്ന് രാവിലെ എല്ലാരും ആയി അമ്പലത്തിൽ ഒക്കെ പോയിട്ടു ഒക്കെ വന്നു ഇരുന്നപ്പോ അമ്മ ഈ വർഷം നിന്റെ കല്യാണം നടത്തണം എന്ന് ആണ് ജ്യോൽസ്യൻ പറയുന്നത് അത് കൊണ്ട് എന്റെ പൊന്ന് മോൻ ഒന്ന് ഈ പടം ഒക്കെ നോക്കിയേ എന്ന് പറഞ്ഞു മാട്രിമോണി ഇൽ ഉള്ള ഏതൊക്കെയോ പെൺകുട്ടികളെ കാണിച്ചു ഞാൻ അപ്പോഴേ എണീറ്റു പോയി റൂമിൽ.

Leave a Reply

Your email address will not be published. Required fields are marked *