ജയിലിൽ എല്ലാ സുഖ സൗകര്യങ്ങളും ഉണ്ടെങ്കിലും പുറത്തു നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയാത്ത ജയദേവൻ ജിബിനോടായി പറഞ്ഞു.
“അഹ് ബെസ്റ്റ് അപ്പോൾ സാർ ഒന്നും അറിഞ്ഞില്ലേ ഇനി എന്ത് മൈര് കയ്യിൽ ഉണ്ടായിട്ടും കാര്യമില്ല മാധവന്റെ ഒപ്പ് കൊണ്ട് ഒരു മൈരും ചെയ്യാൻ പറ്റില്ല ”
അവന്റെ സംസാരത്തിൽ നിന്നും തങ്ങൾ ഇതുവരെ പ്ലാൻ ചെയ്തതിനൊക്കെ വിപരീതമായി എന്തൊക്കെയോ സംഭവിച്ചു ഇതിനകം തന്നെ സംഭവിച്ചു കഴിഞ്ഞു എന്ന് മനസ്സിലായത് കൊണ്ടാവാം അല്പം ഉയർന്ന ശബ്ദത്തിൽ തന്നെ അയാൾ അവനോട് അടുത്ത ചോദ്യവും ഉന്നയിച്ചത്.
“ജിബി എന്ത് മൈരാടാ നീ പറയുന്നേ ഒന്ന് തെളിച്ചു പറയുന്നുണ്ടോ? 😡”
അയാൾക്ക് ഇനിയും ഒന്നും മനസ്സിലായില്ല എന്ന് മനസ്സിലാക്കിയ ജിബിൻ കുറച്ചുകൂടെ വ്യക്‌തതെയോട് കൂടെ തന്നെ താൻ പറയാൻ വന്ന കാര്യം അയാളോട് പറഞ്ഞു.
” ഇതുവരെ ഞാൻ പറഞ്ഞതൊന്നും സാറിനു മനസ്സിലായില്ല അല്ലെ എന്നാ കേട്ടോ നമ്മൾ മാധവന്റെ ജീവനെടുത്തു ആ പേപ്പർസ് ഒക്കെ സൈൻ ചെയ്യിച്ചില്ലേ അതിന് ഒരു ദിവസം മുന്നേ തന്നെ അയാളുടെ സ്വത്തുക്കൾ എല്ലാം ആ അനാഥ ചെക്കന്റെയും ഐശ്വര്യയുടെയും പേരിൽ പ്രമാണം ചെയ്തിരുന്നു എന്ന്. ഇന്ന് മുതൽ അവർ രണ്ടും എല്ലാ സ്ഥാപനങ്ങളുടെയും പൂർണ അധികാരം ഏറ്റെടുക്കുകയാണ്. നമ്മൾ ഇത്രയും കഷ്ടപ്പെട്ടതും സാർ ഇപ്പോൾ ദേ ഇതിനകത്ത് കിടക്കുന്നത് പോലും വെറുതെ ആയി എന്ന് ”
ജിബിന്റെ വാക്കുകൾ അസ്ത്രം കണക്കെ അയാളുടെ കാതുകളിൽ ആഴ്ന്നിറങ്ങുന്നതിനോടൊപ്പം തന്നെ അത് അയാളെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാൻ പോലും കഴിയാത്തതായിരുന്നു എന്ന് മുഖഭാവത്തിലൂടെ തന്നെ ജിബിനു മനസ്സിലാവുന്നുണ്ടായിരുന്നു. അവൻ പറഞ്ഞ കാര്യങ്ങളൊക്കെ എങ്ങനെ നടന്നു എന്ന് പോലും അയാൾക്ക് മനസ്സിലാകുന്നത് പോലും ഉണ്ടായിരുന്നില്ല.